സൂര്യക്കുമുണ്ട് വീക്ക്‌നെസ്! പുറത്താക്കാനുള്ള തന്ത്രം അറിയാം, പാക് പേസറുടെ മുന്നറിയിപ്പ്
നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360 സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു ശേഷം ഇതാദ്യമായിട്ടാണ് ലോകം മുഴുവന്‍ ഒരു ബാറ്റരെ 360 ഡ്രിഗി പ്ലെയറെന്നു വിശേഷിപ്പിക്കുന്നത്.
ഷോട്ടുകളിലെ വൈവിധ്യം തന്നെയാണ് സൂര്യയെ മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പേസോ, സ്പിന്നോ ആയാലും ബോള്‍ ഓഫ് സ്റ്റംപിലോ, ലെഗ് സ്റ്റംപിലോ ആയാലും സൂര്യക്കു അതു വിഷയല്ല. 360 ഡിഗ്രി ആംഗിളില്‍ അദ്ദേഹത്തിന്റെ ബാറ്റ് എങ്ങോട്ടും തിരിയുകയും ഷോട്ടുകള്‍ പറക്കുകയും ചെയ്യും.
ഈ കാരണത്താല്‍ തന്നെ സൂര്യയെ പുറത്താക്കുകയെന്നത് ബൗളര്‍മാര്‍ക്കു കടുപ്പമായിയിരിക്കുകയാണ്. സൂര്യക്കെതിരേ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എങ്ങനെയായിരിക്കും വിക്കറ്റെടുക്കാന്‍ ശ്രമിക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസര്‍ വഹാബ് റിയാസ്. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്താക്കാന്‍ ശ്രമിക്കും
സൂര്യകുമാര്‍ യാദവിനെപ്പോലെയൊരു താരം ഒന്നുകില്‍ നിങ്ങള്‍ക്കു വിക്കറ്റ് നല്‍കുകയോ, അല്ലെങ്കില്‍ ആക്രമിക്കുകയോ ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു രണ്ടു കാര്യത്തിലും അവസരമുണ്ട്.
ഞാന്‍ സൂര്യയെ പുറത്താക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക. ബാക്കിയെല്ലാം മല്‍സരത്തെ ആശ്രയിച്ചിരിക്കും. അദ്ദേഹമൊരു 360 പ്ലെയറാണെങ്കില്‍ എങ്ങനെ പുറത്താക്കാമെന്നത് ബൗളറെന്ന നിലയില്‍ നിങ്ങള്‍ അറിയേണ്ടതുണ്ടെന്നും വഹാബ് റിയാസ് പറഞ്ഞു.

വീഴ്ത്താനുള്ള തന്ത്രം
എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും വീക്ക്‌നെസുകളുണ്ടായിരിക്കും. സൂര്യകുമാര്‍ യാദവിനും അതുപോലെ തന്നെ എന്തെങ്കിലും കുറവുകളുണ്ടായിരിക്കും. നിങ്ങള്‍ ഓഫ് സ്റ്റംപിന്റെ ഏരിയയിലോ, നാലാമത്തെയും അഞ്ചാമത്തെയും സ്റ്റംപിന്റെ ലൈനിലോ ബൗള്‍ ചെയ്താല്‍ എല്ലാ ബാറ്റര്‍മാരും പതറുന്നതു സാധാരണമാണെന്നും വഹാബ് റിയാസ് വ്യക്തമാക്കി.
Also Read:ഫോം മോശം, ഇവരെ എന്തിന് ഇന്ത്യ ടെസ്റ്റ് കളിപ്പിക്കുന്നു! ഒഴിവാക്കേണ്ട മൂന്ന് താരങ്ങളിതാ

പാകിസ്താനെതിരായ പ്രകടനം
ലോക ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടുള്ള ടീമുകള്‍ക്കെതിരേയെല്ലാം സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മികച്ചതാണ്. പക്ഷെ പാകിസ്താനെതിരേ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല.
അവസാനമായി കഴിഞ്ഞ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലായിരുന്നു പാക് ടീമിനെതിരേ സൂര്യ കളിച്ചത്. ഈ മല്‍സരത്തില്‍ 15 റണ്‍സിനു പുറത്താവുകയയും ചെയ്തു. പാകിസ്താനെതിരേ ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളില്‍ നിന്നും 123.91 സ്‌ട്രൈക്ക് റേറ്റില്‍ 57 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

ലോക ഒന്നാം നമ്പര്‍
നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം അദ്ദേഗഹത്തെ സംബന്ധിച്ച് ടി20യില്‍ അവിസ്മരണീയവുമാണെന്നു കണക്കുകള്‍ അടിവരയിടുന്നു.
42 മല്‍സരങ്ങളാണ് ഈ വര്‍ഷം സൂര്യ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 180.97 സ്‌ട്രൈക്ക് റേറ്റോടെ 1408 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. നേരിടുന്ന ആദ്യ ബോളിള്‍ തന്നെ സിക്‌സറടിക്കാന്‍ മടിയില്ലെന്നതാണ് സൂര്യയെ സ്‌പെഷ്യലാക്കുന്നത്.
Also Read:ധവാനും സൂര്യയുമില്ല, രാഹുല്‍ അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11മായി ആകാശ് ചോപ്ര

അര്‍ഷ്ദീപിന് പ്രശംസ
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ബൗളിങിലെ പുതിയ പ്രതീക്ഷയായി മാറിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ വഹാബ് റിയാസ് പുകഴ്ത്തി.
അര്‍ഷ്ദീപ് വളരെ മികച്ച ബൗളറാണ്. മികച്ച കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. നല്ല സ്വിങുള്ള അര്‍ഷ്ദീപ് പക്വതയുള്ള ബൗളറും കൂടിയാണ്. ബോളിനെ എപ്പോഴാണ് അകത്തേക്കും പുറത്തേക്കും സ്വിങ് ചെയ്യിക്കേണ്ടതെന്നു അറിയാം. ഇന്ത്യയെ സംബന്ധിച്ച് മികച്ച ഭാവി വാഗ്ദാനമാണെന്നും പാക് താരം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications