Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോം മോശം, ഇവരെ എന്തിന് ഇന്ത്യ ടെസ്റ്റ് കളിപ്പിക്കുന്നു! ഒഴിവാക്കേണ്ട മൂന്ന് താരങ്ങളിതാ

1

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള ഇന്ത്യയുടെ പ്രകടനം അത്യുജ്വലമാണ്. തട്ടകത്തില്‍ ഇന്ത്യ ആര്‍ക്കുമുന്നിലും കീഴടങ്ങാത്തവരായി മാറിയതും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ആതിഥേയരെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതുമെല്ലാം ഇന്ത്യയുടെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍ വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ് രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ ഇന്ത്യ ടെസ്റ്റില്‍ പിന്നോട്ട് പോകുന്നതാണ് കണ്ടത്. ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുന്നു. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ആക്രമണോത്സകത ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ വിദേശ പര്യടനങ്ങളിലൊന്നും ഇന്ത്യക്ക് പഴയ മികവ് കാട്ടാനാവുന്നില്ല.

നാട്ടിലെ ഇന്ത്യയുടെ പ്രകടന മികവും താഴോട്ട് പോയിരിക്കുകയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിലും പല പാളിച്ചകളും സംഭവിക്കുന്നു. ഇന്ത്യയുടെ നിലവിലെ ടീമില്‍ ഫോം പരിശോധിക്കുമ്പോള്‍ പല താരങ്ങളും കളിക്കാന്‍ യോഗ്യരല്ല. ഇത്തരത്തില്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ ജൂനിയര്‍ വന്മതിലാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡെന്ന വന്മതില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചപ്പോള്‍ ആ സ്ഥാനത്തേക്കെത്തിയത് ചേതേശ്വര്‍ പുജാരയായിരുന്നു. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എത്രനേരം വേണമെങ്കിലും ക്രീസില്‍ ക്ഷമയോടെ നില്‍ക്കാന്‍ പുജാരക്കാവും.

ബൗളര്‍മാരെ മടുപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് പുജാര. ക്രീസില്‍ പ്രതിരോധിച്ച് നിന്ന് പതിയെ റണ്‍സുയര്‍ത്തുന്ന താരം ഏറെ നാളുകളായി ഇന്ത്യയുടെ വിശ്വസ്തനാണ്. എന്നാല്‍ പുജാര യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നുവെന്ന് പറയാം.

സമീപകാലത്തായുള്ള പുജാരയുടെ ബാറ്റിങ് ഗ്രാഫ് പിന്നോട്ട് പോവുകയാണ്. 31 പ്ലസ്, 28 പ്ലസ്, 20 പ്ലസ് എന്നിങ്ങനെ പുജാരയുടെ ടെസ്റ്റ് ശരാശരി കുറഞ്ഞുകുറഞ്ഞ് വരികയാണ്. ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും കൗണ്ടി കളിച്ച് മികവ് കാട്ടിയാണ് താരം തിരിച്ചെത്തിയത്.

2019 ജനുവരിയിലാണ് പുജാര അവസാനമായി ടെസ്റ്റ് സെഞ്ച്വറി നേടിയത്. പുജാരയുടെ വന്മതിലിന് വിള്ളല്‍ വീണിട്ടുണ്ടെന്ന് പറയാം. ഈ സാഹചര്യത്തില്‍ മികച്ച യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ പുജാര ടെസ്റ്റില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു.

Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ പേസ് നിര സമീപകാലത്തായി എല്ലാ എതിരാളികളുടെയും പേടി സ്വപ്‌നമാണ്. അതിവേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ കുറവാണെങ്കിലും സാഹചര്യത്തിനനുസരിച്ച് പന്തെറിയാന്‍ അറിയാവുന്നരാണ് ഇന്ത്യയുടേത്. അനുഭവസമ്പന്നരായവര്‍ ഏറെയാണ്.

വിദേശ പിച്ചുകളിലെ ബൗണ്‍സില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ മികവ് കാട്ടുന്നതെങ്ങനെയെന്ന് ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും പ്രകടനത്തിലൂടെ കണ്ടതാണ്. ഇന്ത്യയുടെ നിലവിലെ പേസ് നിരയില്‍ അഴിച്ചുപണിക്ക് സമയമായിട്ടുണ്ട്.

പല സീനിയര്‍ പേസര്‍മാരെയും ഇന്ത്യ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇഷാന്ത് ശര്‍മയുമായി ഇന്ത്യ കരാര്‍ അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഏറെ നാളുകളായി ഇഷാന്ത് ഇന്ത്യന്‍ ടീമിന് പുറത്താണ്. പരിക്കും താരത്തെ തളര്‍ത്തുന്നു.

ഇന്ത്യ ഒഴിവാക്കേണ്ട മറ്റൊരു താരം ഉമേഷ് യാദവാണ്. സീനിയര്‍ പേസറെ ബാക്കപ്പായാണ് ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ മികവ് കാട്ടാത്ത ഉമേഷിനെ ഇന്ത്യ എന്തിനാണ് ഇനിയും പരിഗണിക്കുന്നതെന്നത് പ്രസക്തമായ ചോദ്യമാണ്.

അവസരം കാത്ത് നിരവധി യുവതാരങ്ങളാണ് പുറത്തുള്ളത്. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ടീമില്‍ മാറ്റത്തിന് തയ്യാറാവേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ ഉമേഷ് യാദവിനെ ഇന്ത്യ ടെസ്റ്റ് നിരയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരോടൊപ്പം സ്ഥാനം ലഭിക്കുന്ന ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന രാഹുല്‍ ടീമിന്റെ ഉപനായകന്‍ കൂടിയാണ്. സമീപകാലത്തായി പരിക്കും ഫോമും രാഹുലിനെ തളര്‍ത്തുന്നു.

രാഹുലിന്റെ പ്രകടന കണക്കുകളുടെ ഗ്രാഫ് താഴോട്ടാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് രാഹുലിനെ ടെസ്റ്റില്‍ പരിഗണിക്കേണ്ട ആവിശ്യമില്ലെന്ന് പറയാം. താരത്തിന് പരിമിത ഓവറില്‍ കൂടുതല്‍ അവസരം നല്‍കി ടെസ്റ്റിലേക്ക് പുതിയ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാവുന്നതാണ്.

ഓപ്പണറെന്ന നിലയില്‍ രാഹുലിന് പഴയ മികവ് കാട്ടാനാവുന്നില്ല. മധ്യനിരയിലും സ്ഥിരതയില്ല. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ഹനുമ വിഹാരിയെപ്പോലെയുള്ള ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.

Story first published: Tuesday, December 13, 2022, 12:55 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+