Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാനും സൂര്യയുമില്ല, രാഹുല്‍ അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11മായി ആകാശ് ചോപ്ര

1

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ മുന്നൊരുക്കം നടത്തേണ്ട സമയമായിരിക്കുകയാണ്. 2021, 2022ലെ ടി20 ലോകകപ്പുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നേടിയെടുക്കുകയെന്നത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പാണ്. ഇന്ത്യക്കൊപ്പം വലിയ താരനിരയുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ ആര്‍ക്കുമാവുന്നില്ല.

ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുതന്നെ ആവിശ്യമായി വന്നിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ ടീമിലെ മറ്റുള്ളവര്‍ ആരൊക്കെയെന്നത് ഇപ്പോഴും ചര്‍ച്ചയാവുന്ന ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യക്ക് ഏകദിനത്തിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെയാണ് ആകാശിന്റെ പ്ലേയിങ് 11.

രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണര്‍

രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണര്‍

രോഹിത്തിനൊപ്പം ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്ന പ്രധാന താരം ശിഖര്‍ ധവാനാണ്. സീനിയര്‍ ഓപ്പണര്‍ 2023ലെ ലോകകപ്പില്‍ സ്ഥാനം ലക്ഷ്യമിടുന്നുണ്ടെങ്കിലും സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ഫലം നിരാശയാണ്. ധവാന് പഴയ മികവില്ലെന്ന് മാത്രമല്ല പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ ധവാനെ ഇനിയും ഓപ്പണറായി തുടരാന്‍ ഇന്ത്യ അനുവദിച്ചേക്കില്ല. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ ഓപ്പണറാവണമെന്നാണ് ആകാശ് പറയുന്നത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടി ഞെട്ടിച്ചിരുന്നു.

Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

നാലാം നമ്പറില്‍ സൂര്യകുമാര്‍ വേണ്ട

നാലാം നമ്പറില്‍ സൂര്യകുമാര്‍ വേണ്ട

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ നാളുകളായി തുടരുന്ന ആശങ്കയാണ് നാലാം നമ്പറില്‍ ആരെന്നത്. പല താരങ്ങളെയും ഇന്ത്യ മാറിമാറി പരീക്ഷിച്ചിട്ടും ഇതുവരെ ഏകദിനത്തില്‍ വിശ്വസ്തനായ നാലാം നമ്പറുകാരനെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ ഇന്ത്യ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് നാലാം നമ്പറില്‍ അവസരം നല്‍കിവരുന്നത്. എന്നാല്‍ ആകാശിന്റെ ടീമില്‍ നാലാം നമ്പറില്‍ സൂര്യകുമാറിന് അവസരമില്ല. ടി20യില്‍ നാലാം നമ്പറില്‍ സൂര്യക്ക് എതിരാളികളില്ലെങ്കിലും ഏകദിനത്തില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍ കളിക്കേണ്ടതെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

ശ്രേയസ് മിന്നിക്കുന്നു

ശ്രേയസ് മിന്നിക്കുന്നു

നാലാം നമ്പറില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെക്കുന്നത്. സ്ഥിരതയോടെ കളിക്കാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും മിടുക്കുകാട്ടിയത് ശ്രേയസാണെന്ന് പറയാം. ഇന്ത്യക്ക് ശ്രേയസിന്റെ മികവില്‍ പ്രതീക്ഷകളേറെയാണ്. ഷോര്‍ട്ട് ബോളുകളില്‍ വിക്കറ്റ് തുലക്കുന്നത് ശ്രേയസിന്റെ ദൗര്‍ബല്യമാണെങ്കിലും ഇപ്പോള്‍ അതിനെ മറികടന്ന് ശ്രദ്ധേയ പ്രകടനം നടത്താന്‍ ശ്രേയസിന് സാധിക്കുന്നു. ഇന്ത്യ 2023ലെ ലോകകപ്പിലും ശ്രേയസിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സഞ്ജു സാംസണിന് ടീമിലിടമില്ല

സഞ്ജു സാംസണിന് ടീമിലിടമില്ല

സഞ്ജു സാംസണിനും റിഷഭ് പന്തിനും ആകാശിന്റെ പ്ലേയിങ് 11 ഇടമില്ല. പ്രധാന വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും അത്യാവശ്യ ഘട്ടങ്ങളില്‍ കീപ്പറാവാന്‍ കെ എല്‍ രാഹുലുമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിനെയും റിഷഭിനേയും ആകാശ് തഴഞ്ഞു. നേരത്തെ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തിയവരിലൊരാളാണ് സഞ്ജു. 66 ശരാശരിയില്‍ സഞ്ജു ഏകദിനം കളിക്കുന്നത്. അതേ സമയം റിഷഭിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കെ എല്‍ രാഹുലിനെയാണ് ആകാശ് തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയനീക്കം.

Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ആകാശ് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

ആകാശ് തിരഞ്ഞെടുത്ത ഇന്ത്യന്‍ 11

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ/അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, December 13, 2022, 11:13 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+