Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുമായി ഉടക്കി, വെല്ലുവിളിയും വാക്കേറ്റവുമായി-സംഭവം വെളിപ്പെടുത്തി പാക് പേസര്‍

1

കറാച്ചി: ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. ബാറ്റ്‌സ്മാനെന്നതിലുപരിയായി നായകനെന്ന നിലയിലും മികച്ച റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ കോലിക്കായിരുന്നു. പ്രധാനമായും ടെസ്റ്റിലാണ് കോലിക്ക് കീഴില്‍ ഇന്ത്യ തിളങ്ങിയത്.

ആക്രമണോത്സകത ടീമില്‍ വളര്‍ത്തുന്നതില്‍ കോലി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഏത് മൈതാനത്തും ഇന്ത്യയെ പോരാടി ജയിക്കാന്‍ ധൈര്യം നല്‍കിയ നായകനെന്ന് കോലിയെ വിളിക്കാം. സ്ലെഡ്ജിങ്ങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തയാളാണ് കോലി.

നായകനല്ലെങ്കിലും ഇതേ സ്വഭാവം കോലി പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഒട്ടുമിക്ക എതിര്‍താരങ്ങളും കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ തയ്യാറാവില്ല. സ്ലെഡ്ജ് ചെയ്താല്‍ കളത്തില്‍ പ്രകടനം കൊണ്ട് പലവട്ടം മറുപടി നല്‍കിയിട്ടുള്ള താരമാണ് കോലിയെന്ന് പറയാം.

ഇന്ത്യ-പാക് മത്സരങ്ങളുടെ പോരാട്ടവീര്യം മറ്റൊരു തലത്തിലായതിനാല്‍ ഈ മത്സരങ്ങളില്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍ സ്വാഭാവികമാണ്. പല തവണ ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ കളത്തില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്.

ഇപ്പോഴിതാ 2015ലെ ഏകദിന ലോകകപ്പില്‍ കോലിയുമായി ഉടക്കിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പാക് പേസര്‍ സൊഹൈല്‍ ഖാന്‍. കോലി സെഞ്ച്വറി നേടിയ മത്സരത്തില്‍ സൊഹൈല്‍ ഖാന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി മികവ് കാട്ടിയിരുന്നു.

കോലിയോട് അന്ന് വാക്കേറ്റമുണ്ടായി

കോലിയോട് അന്ന് വാക്കേറ്റമുണ്ടായി

മത്സരത്തിനിടെ കോലി എന്റെയടുത്തുവന്നു. 'നീ ഇപ്പോള്‍ വന്നിട്ടേയുള്ളു അധികം സംസാരിക്കേണ്ടെന്ന് പറഞ്ഞു'. ഇത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ പറഞ്ഞു 'മകനെ നീ അണ്ടര്‍19 ക്രിക്കറ്റ് കളിക്കുമ്പോള്‍ നിന്റെ പിതാവൊരു ടെസ്റ്റ് താരമായിരുന്നു'-സൊഹൈല്‍ ഖാന്‍ വെളിപ്പെടുത്തി.

മിസ്ബാഹ് ഉല്‍ ഹഖ് ഇടപെട്ടാണ് രണ്ട് പേരെയും പിന്തിരിപ്പിച്ചത്. രണ്ട് പേരും വലിയ ദേഷ്യത്തിലായിരുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതെ മിസ്ബാഹാണ് പ്രശ്‌നം തീര്‍ത്തത്. സൊഹൈല്‍ 2008ലാണ് ഏകദിന അരങ്ങേറ്റം നടത്തുന്നത്. 2009ല്‍ ടെസ്റ്റിലും അരങ്ങേറി. 2008ല്‍ കോലി അണ്ടര്‍ 19 ലോകകപ്പ് കളിക്കുകയായിരുന്നു.

Also Read: IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്

കോലി വിട്ടുവീഴ്ചയില്ലാത്ത താരം

കോലി വിട്ടുവീഴ്ചയില്ലാത്ത താരം

എത്ര വലിയ സൂപ്പര്‍ താരമാണെങ്കിലും സ്ലെഡ്ജ് ചെയ്യാന്‍ വന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് വിരാട് കോലി. സ്ലെഡ്ജ് ചെയ്യാന്‍ വരുന്നവരോട് അതേ നാണയത്തില്‍ കോലി തിരിച്ചടിക്കാറുണ്ട്. ഓസ്‌ട്രേലിയയിലടക്കം കോലി ആതിഥേയരെ സ്ലെഡ്ജ് ചെയ്തത് കണ്ടതാണ്.

നേരത്തെ മിച്ചല്‍ ജോണ്‍സണും ജെയിംസ് ആന്‍ഡേഴ്‌സണുമെല്ലാം കോലിയോട് ഉടക്കിയതിന്റെ ചൂട് അറിഞ്ഞതാണ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാനായ കോലി ഏത് മൈതാനത്തും സ്ലെഡ്ജ് ചെയ്യാന്‍ വരുന്നവരെ വിടാറില്ലെന്നതാണ് വസ്തുത.

Also Read: IND vs NZ: സെഞ്ച്വറിക്ക് കരുത്തായത് ഹര്‍ദിക്കിന്റെ ഉപദേശം! പറഞ്ഞതിങ്ങനെ-വെളിപ്പെടുത്തി ഗില്‍

സെഞ്ച്വറിയോടെ കണക്കുവീട്ടി കോലി

സെഞ്ച്വറിയോടെ കണക്കുവീട്ടി കോലി

2015ലെ ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ തലവേദനയാണ് സൊഹൈല്‍ ഖാന്‍ സൃഷ്ടിച്ചത്. തുടക്കം മുതലേ മികവ് കാട്ടിയ സൊഹൈല്‍ ഖാന്‍ രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, എംഎസ് ധോണി എന്നിവരെയെല്ലാം മടക്കി. വിരാട് കോലിയെയും പുറത്താക്കാന്‍ സൊഹൈല്‍ ഖാനായി.

മത്സരത്തില്‍ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങിയാണ് സൊഹൈല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. എന്നാല്‍ കോലി ഈ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു. 126 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെ 107 റണ്‍സാണ് കോലിക്ക് നേടാനായത്. സുരേഷ് റെയ്‌ന (74), ശിഖര്‍ ധവാന്‍ (73) എന്നിവര്‍ ഫിഫ്റ്റിയും നേടി.

ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന്‍ 47 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ട ഉമേഷ് യാദവും മോഹിത് ശര്‍മയുമാണ് പാകിസ്താനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

Story first published: Friday, February 3, 2023, 8:27 [IST]
Other articles published on Feb 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+