12 ഇന്നിങ്‌സ്, 1015 റണ്‍സ്! ലോക ക്രിക്കറ്റിലെ പുതിയ കിങ്, അതു ബാബര്‍ തന്നെ
ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു അടിവരയിട്ട് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ റണ്‍വേട്ട തുടരുകയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയില്‍ നിന്നും ബാറ്റണ്‍ ബാബര്‍ ഏറ്റെടുത്തു കഴിഞ്ഞു. കോലി റണ്‍സ് കണ്ടെത്താനാവാതെ പാടുപെടുമ്പോള്‍ ബാബര്‍ മറുവശത്ത് റണ്‍മെഷീനായി മാറുകയാണ്.
ഇതേ ഫോമില്‍ കുറച്ചു വര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍ കോലിയുടെ പല ബാറ്റിങ് റെക്കോര്‍ഡുകളും ബാബര്‍ പഴങ്കഥയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവസാനമായി കളിച്ച ഇന്നിങ്‌സുകളില്‍ ബാബറിന്റെ ബാറ്റിങ് പ്രകടനമെടുത്താല്‍ ആരും ആശ്ചര്യപ്പെട്ടു പോവുമെന്നതില്‍ സംശയമില്ല.

വിവിധ ഫോര്‍മാറ്റുകളിലായി പാകിസ്താനു വേണ്ടി കളിച്ചിട്ടുള്ള അവസാനത്തെ 13 അന്താരാഷ്ട്ര ഇന്നിങ്‌സുകളെടുത്താല്‍ ബാബര്‍ ആസം വാരിക്കൂട്ടിയത് 1015 റണ്‍സാണ്. ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമേ അദ്ദേഹത്തിനു ഫിഫ്റ്റി നേടാന്‍ സാധിക്കാതെ പോയിട്ടുള്ളൂ. ഒരു റണ്‍സിനു പുറത്തായതായിരുന്നു ഇത്.
അഞ്ച് ഇന്നിങ്‌സുകളില്‍ സെഞ്ച്വറിയടിച്ച ബാബര്‍ ശേഷിച്ച ആറു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയും കണ്ടെത്തി. ടെസ്റ്റില്‍ നേടിയ 196 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 119, 114, 105*, 103 എന്നിങ്ങനെയാണ് പാകിസ്താന്‍ നായകന്റെ മറ്റു സെഞ്ച്വറി പ്രകടനങ്ങള്‍.

196 (ടെസ്റ്റ്, എതിരാളി ഓസ്‌ട്രേലിയ), 67, 55 (ടെസ്റ്റ്, ഓസ്ട്രലിയ), 57 (ഏകദിനം, ഓസ്‌ട്രേലിയ) 114 (ഏകദിനം, ഓസ്‌ട്രേലിയ), 105* (ഏകദിനം, ഓസ്‌ട്രേലിയ), 66 (ടി20, ഓസ്‌ട്രേലിയ), 103 (ഏകദിനം, വെസ്റ്റ് ഇന്‍ഡീസ്), 77 (ഏകദിനം, വെസ്റ്റ് ഇന്‍ഡീസ്), 1 (ഏകദിനം, വെസ്റ്റ് ഇന്‍ഡീസ്), 119, 55 (ടെസ്റ്റ്, ശ്രീലങ്ക) എന്നിങ്ങനെയാണ് പാകിസ്താനു വേണ്ടി അവസാനമായി കളിച്ച 12 ഇന്നിങ്‌സുകളില്‍ ബാബര്‍ ആസമിന്റെ സ്‌കോറുകള്‍.
T20 World Cup 2022: സഞ്ജുവടക്കം വെയ്റ്റിങ്, മൂന്നു പേര്‍ ലോകകപ്പോടെ ടി20 മതിയാക്കും!

വിരാട് കോലിയെപ്പോലും പിന്തള്ളി ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററെന്ന പദവിയിലേക്കാണ് അദ്ദേഹമെന്നു ഈ പ്രകടനങ്ങള്‍ കാണിച്ചു തരുന്നു.
ടെസ്റ്റിലെ അവസാനത്തെ എട്ടു ഇന്നിങ്‌സുകളെടുത്താല്‍ 76 (126 ബോള്‍), 36 (82), 36 (79), 196 (425), 67 (131), 55 (104), 119 (244), 55 (104) എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോറുകള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ല് ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ബാബര്‍ ആസം പിന്നിട്ടിരുന്നു. വെറും 73 ഇന്നിങ്‌സുകളാണ് അദ്ദേഹത്തിനു ഈ നാഴികക്കല്ല് പിന്നിടാന്‍ വേണ്ടിവന്നത്. ഇതോടെ വിരാട് കോലിയുടെ നേട്ടത്തിനൊപ്പവും ബാബര്‍ എത്തിയിരിക്കുകയാണ്. നേരത്തേ കോലിയും ഇത്ര തന്നെ ഇന്നിങ്‌സുകളിലായിരുന്നു 3000 തികച്ചത്.
IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെയാള്‍ കൂടിയാണ് ബാബര്‍. 62 ഇന്നിങ്‌സുസളില്‍ നിന്നും 3000 കടന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പേരിലാണ് റെക്കോര്‍ഡ്.

അടുത്തിടെ വിരാട് കോലിയുടെ ഒരു വമ്പന്‍ റെക്കോര്‍ഡ് ബാബര്‍ ആസം തകര്‍ത്തിരുന്നു. ഏറ്റവും വേഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ഏഷ്യന്‍ താരമായാണ് അദ്ദേഹം മാറിയത്. 228 ഇന്നിങ്‌സുകളാണ് ബാബറിനു ഈ നേട്ടത്തിലെത്താന്‍ വേണ്ടിവന്നത്. 232 ഇന്നിങ്‌സുകളെന്ന കോലിയുടെ ഏഷ്യന്‍ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications