Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഉറക്കം കെടുത്തിയ പാക് ബൗളര്‍മാര്‍, രണ്ടു പേര്‍ക്ക് 'സെഞ്ച്വറി'

ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടുമൊരു പോരാട്ടം ഈ മാസം നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലാണ് ബദ്ധവൈരികളില്‍ ആധിപത്യം തെളിയിക്കാന്‍ കച്ചമുറുക്കുന്നത്. 28നു ദുബായിലാണ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലേക്കു പറക്കുന്നത്.

1

ഏഷ്യാ കപ്പില്‍ ഇതുവരെ 14 മല്‍സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു ജയമെങ്കില്‍ അഞ്ചു കളിയിലാണ് പാക് പട വിജയം കൊയ്തത്. അതേസമയം, ഇന്ത്യക്കെതിരേ ഏറ്റവമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാര്‍ ആരൊക്കെയാണെന്നറിയാം.

സഖ്‌ലെയ്ന്‍ മുഷ്താഖ്

സഖ്‌ലെയ്ന്‍ മുഷ്താഖ്

മുന്‍ ഇതിഹാസ സ്പിന്നറായ സഖ്‌ലെയ്ന്‍ മുഷ്താഖാണ് ഇന്ത്യക്കെതിരേ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ദൂസരയെന്ന പുതിയ ബൗളിങ് ശൈലിയെ ലോകത്തിനു പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഇന്ത്യക്കെതിരേ 40 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മുഷ്താഖ് 82 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
90കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലുമായിരുന്നു അദ്ദേഹം മല്‍സരരംഗത്തുണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 496 വിക്കറ്റുകള്‍ മുഷ്താഖിന്റെ അക്കൗണ്ടിലുണ്ട്.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

വസീം അക്രം

വസീം അക്രം

മുന്‍ ക്യാപ്റ്റനും പാകിസ്താന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ വസീം അക്രമാണ് ഇന്ത്യക്കെതിരേ കൂടുതല്‍ വിക്കറ്റുകളുള്ള രണ്ടാമത്തെ ബൗളര്‍. ഇന്ത്യക്കെതിരേ 60 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം കൊയ്തത് 106 വിക്കറ്റുകളാണ്.
1000ത്തിനു മുകളില്‍ അന്താരാഷ്ട്ര വിക്കറ്റുകളുമായിട്ടാണ് അക്രം ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കളിച്ചിരുന്ന കാലഘത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കൊമ്പുകോര്‍ക്കലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

ഇന്ത്യക്കെതിരേ പാകിസ്താന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന് അവകാശപ്പെട്ടതാണ്. 52 മല്‍സരങ്ങളില്‍ നിന്നും ഇമ്രാന്‍ കൊയ്തത് 129 വിക്കറ്റുകളാണ്. 1992ല്‍ പാകിസ്താനെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് നേട്ടത്തിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
ക്രിക്കറ്റ് കരിയര്‍ അവസാനിച്ച ശേഷം ഇമ്രാന്‍ രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയിരുന്നു. പ്രധാനമന്ത്രി പദത്തില്‍ വരെയെത്താനും അദ്ദേഹത്തിനു സാധിച്ചു. 2018 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയായിരുന്നു ഇമ്രാന്‍ പ്രധാനമന്ത്രി പദമലങ്കരിച്ചത്.

Story first published: Saturday, August 13, 2022, 14:36 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+