For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ 24 ബോളില്‍ 24 വിക്കറ്റ്! അങ്ങനെയൊരു ബൗളറുണ്ട്- ചൂണ്ടിക്കാട്ടി പാക് താരം

ഷദാബ് ഖാന്റെയാണ് ഈ അഭിപ്രായപ്രകടനം

ടി20 ക്രിക്കറ്റിന്റെ വരവിനു ശേഷം ബൗളര്‍മാരെല്ലാം കൂടുതല്‍ സ്മാര്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം ഒരു കളിയില്‍ വെറും 24 ബോളുകള്‍ മാത്രമാണ് ഒരു ബൗളര്‍ക്കു എറിയാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയൊരു പിഴവിനു പോലും ഇവിടെ ഇടമില്ല. ഒന്നിനൊന്ന് മികച്ച ബോളുകളെറിഞ്ഞ് ബാറ്ററെ പ്രതിരോധത്തിലാക്കിയാല്‍ മാത്രമേ അതു വിക്കറ്റിലേക്കു വഴി തുറക്കുകയുള്ളൂ.

1

ടി20യെന്നത് ബൗളറേക്കാള്‍ ബാറ്റര്‍മാരുടെ ഗെയിം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. കാരണം ഒരു ബാറ്റര്‍ക്കു ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാന ബോള്‍ വരെ വേണമെങ്കില്‍ ബാറ്റ് ചെയ്ത് കഴിയാവുന്നത്രയും റണ്‍സ് വാരിക്കൂട്ടാന്‍ സാധിക്കും. പക്ഷെ തന്റെ കഴിന് മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ബൗളര്‍ക്കു കിട്ടുന്നത് വെറും നാലോവര്‍ മാത്രമാണ്.

2

ഈ നാലോവറിലെ 24 ബോളുകളിലും വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറുണ്ടോ? ഇല്ലെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. എന്നാല്‍ അങ്ങനെയൊരാള്‍ നിലവില്‍ ലോക ക്രിക്കറ്റിലുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍.

വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

3

മികച്ച ലൈനില്‍ നിരന്തരം ബൗള്‍ ചെയ്ത് ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ മിടുക്കനായ ബൗളര്‍മാരില്‍ ഒരാളാണ് ഷദാബ് ഖാന്‍. കണിശതയോടെ ബൗള്‍ ചെയ്യുക മാത്രമല്ല വിക്കറ്റുകളെുക്കാനും സാധിക്കുന്ന ബൗളറാണ് അദ്ദേഹം. അതുകൊണ്ടു തന്നെ നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ഷദാബിന്റെ സ്ഥാനം.

4

ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനിറങ്ങി ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് ഷദാബ്. 2017ല്‍ പാകിസ്താനു വേണ്ടി അരങ്ങേറിയ അദ്ദേഹം 64 ടി20കളില്‍ നിന്നും 73 വിക്കറ്റുകളെടുത്തിട്ടുണ്ട്.

IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

5

പക്ഷെ ടി20 ക്രിക്കറ്റില്‍ നിലവിലെ ബൗളര്‍മാരില്‍ തന്റെ ഫേവറിറ്റ് സ്പിന്നര്‍ അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരമായ റാഷിദ് ഖാനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഷദാബ് ഖാന്‍. കൂടാതെ ശ്രീലങ്കയുടെ പുതിയ സെന്‍സേഷനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയും തന്റെ ഫേവറിറ്റാണെന്നു ഷദാബ് തുറന്നുപറഞ്ഞു.

6

നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്പിന്നറാണ് റാഷിദ്. ദേശീയ ടീമിനു വേണ്ടിയും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ ടീമുകള്‍ക്കു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത ടൈറ്റന്‍സിന്റെ കിരീടവിജയത്തില്‍ പങ്കാളിയാവാനും ഹാര്‍ദിക്കിനായിരുന്നു.

7

പാകിസ്താനിലെ ജിയോ ടിവിയുമായി സംസാരിക്കവെയാണ് റാഷിദ് ഖാനും വനിന്ദു ഹസരംഗയുമാണ് നിലവില്‍ തന്റെ ഫേവറിറ്റ് ടി20 സ്പിന്നര്‍മാരെന്നു ഷദാബ് ഖാന്‍ വെളിപ്പെടുത്തിയത്. റാഷിദ് വളരെ കഴിവുറ്റ ലെഗ് സ്പന്നറാണ്. ഒരു ടി20 സ്‌പെല്ലിലെ 24 ബോളുകളിലും വിക്കറ്റെടുക്കാനുള്ള കഴിവ് റാഷിദിനുണ്ട്. റാഷിദിന്റെ കൈയില്‍ നിന്നു വരുന്ന ബോള്‍ മനസ്സിലാക്കി കളിക്കുകയെന്നത് ക്രീസിലുള്ള ബാറ്ററെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഷദാബ് ചൂണ്ടിക്കാട്ടി.

Story first published: Tuesday, July 26, 2022, 11:07 [IST]
Other articles published on Jul 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+