For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലി; മുഹമ്മദ് അമീര്‍

കറാച്ചി: ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ മുഹമ്മദ് അമീര്‍. പിസിബിയുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് കഴിഞ്ഞിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച വേഗവും പന്തിലെ കൃത്യതയുമെല്ലാം മുഹമ്മദ് അമീറിനെ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാക്കുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് അമീറിന്റെ ബൗളിങ് പ്രകടനമായിരുന്നു.

1

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വലിയ ആരാധകനാണ് അമീര്‍. കോലിയുടെ അടുത്ത സൗഹൃദവും അമീര്‍ പുലര്‍ത്താറുണ്ട്. ഇപ്പോഴിതാ ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഹമ്മദ് അമീര്‍. 'എന്റെ അഭിപ്രായത്തില്‍ ഈ യുഗത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ്. അദ്ദേഹത്തിനെതിരേ പന്തെറിയാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ എനിക്ക് വ്യക്തിപരമായി പന്തെറിയാന്‍ കൂടുതല്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് '-അമീര്‍ പറഞ്ഞു.

Also Read: IND vs NZ: ദ്രാവിഡ് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ പിന്നാലെയാണെന്ന് കരുതരുത്- സാബ കരീം

2

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലെ ഏക താരം വിരാട് കോലിയാണ്. ബാബര്‍ ആസമിനെപ്പോലുള്ള താരങ്ങള്‍ പരിമിത ഓവറില്‍ മികവ് കാട്ടുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. എന്നാല്‍ കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നു. കോലിയുടെ സമീപകാല പ്രകടനം പഴയ പ്രതാപത്തിനൊത്ത് ഉയരുന്നില്ലെന്നത് വസ്തുതയാണെങ്കിലും നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം കൂടുതല്‍ ചേരുക കോലിക്ക് തന്നെയാവും.

Also Read: IND vs NZ: നാലു വര്‍ഷമായി അതു മാറ്റിയിട്ടില്ല- വാട്‌സാപ്പ് ഡിപിയെക്കുറിച്ച് ശ്രേയസിന്റെ അച്ഛന്‍

3

ടെസ്റ്റില്‍ നിലവിലെ ഏത് ബാറ്റ്‌സ്മാനെക്കാളും ഒരുപടി മുന്നിലാണ് സ്റ്റീവ് സ്മിത്ത്. ബൗളര്‍മാര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. ക്രീസില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന കോപ്പീബുക്ക് ശൈലി സ്മിത്തിനില്ല. സ്മിത്തിന്റെ ഫുട് വര്‍ക്കുകള്‍ മനസിലാക്കുക വളരെ പ്രയാസമാണ്. അതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് അദ്ദേഹത്തിനെതിരേ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്.

Also Read: ആരാണ് സിമ്രാന്‍ ഖോസ്ല? ഉന്മുക്ത് ചന്ദിന്റെ മനസ് കീഴടക്കിയ സുന്ദരിയെക്കുറിച്ചറിയാം

4

'2009ല്‍ കളിക്കുമ്പോള്‍ വെള്ള ബോള്‍ ക്രിക്കറ്റില്‍ പന്തെറിയാന്‍ വലിയ പ്രയാസമായി തോന്നിയത് ഷെയ്ന്‍ വാട്‌സണെതിരെയാണ്. എന്നാല്‍ ഇപ്പോഴത് സ്റ്റീവ് സ്മിത്താണ്. അവന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെന്ന് മനസിലാക്കാനാവില്ല. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞാല്‍ ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യും.കാലിന് പന്തെറിഞ്ഞാല്‍ കവറിലേക്ക് ഷോട്ട് കളിക്കും. സ്മിത്തിന്റ ബാറ്റിങ് മനസിലാക്കാനാവാതെ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്'-അമീര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍

5

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കി കരിയര്‍ തുടങ്ങിയ മുഹമ്മദ് അമീറിന് തിരിച്ചടിയായത് ഒത്തുകളി വിവാദമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഒത്തുകളിച്ച താരത്തിന് വിലക്ക് നേരിടേണ്ടി വന്നു. ഇടവേളക്ക് ശേഷം പാകിസ്താന്‍ ടീമിലേക്ക് തിരിച്ചെത്തുകയും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ പരിശീലകന്‍മാരോടുള്ള അഭിപ്രായ ഭിന്നതയും സെലക്ടര്‍മാരെ വിമര്‍ശിച്ചതുമെല്ലാം അമീറിന്റെ ടീമിലെ അവസരം കുറച്ചു.

Also Read: IND vs NZ Test: രക്ഷകരായി ശ്രേയസും ജഡേജയും, ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

6

ഏറ്റവും ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് അമീര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ യുഎഇ ടി20 ലോകകപ്പില്‍ അമീര്‍ കൂടി പാകിസ്താന്‍ നിരയിലുണ്ടായിരുന്നെങ്കില്‍ ടീമിന്റെ കിരീട സാധ്യത ഉയരുമായിരുന്നു. അമീറിനെപ്പോലൊരു പരിചയസമ്പന്നനായ പേസറുടെ അഭാവം ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെ ബാധിച്ചിരുന്നുവെന്ന് തന്നെ പറയാം.

Also Read: IND vs NZ: ശ്രേയസ് ഇനി അസ്ഹറിനൊപ്പം! അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ നേട്ടം

7

പാകിസ്താനായി 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. പിഎസ്എല്‍,സിപിഎല്‍,ബിപിഎല്‍ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും അമീര്‍ സജീവ സാന്നിധ്യമായിരുന്നു. ഇനിയും ആറ് വര്‍ഷമെങ്കിലും 29കാരനായ അമീറിന് മുന്നിലുണ്ടായിരുന്നെങ്കിലും ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത അമീറിന്റെ കരിയറിന് നേരത്തെ വിരാമമിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Story first published: Friday, November 26, 2021, 14:57 [IST]
Other articles published on Nov 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+