For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. പിച്ചിന്റെ ബാറ്റിങ് അനുകൂല സ്വഭാവത്തില്‍ വിശ്വസിച്ച് ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചൊരു തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ 13 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ ഇന്ത്യക്ക് നഷ്ടമായി.

1

ക്രീസിലെത്തിയപ്പോള്‍ മുതല്‍ റണ്‍സ് നേടാന്‍ പ്രയാസപ്പെട്ട മായങ്ക് അഗര്‍വാള്‍ 28 പന്തുകള്‍ മാത്രമാണ് നേരിട്ടത്. രണ്ട് ബൗണ്ടറി നേടിയെങ്കില്‍ മായങ്കിന്റെ ശരീര ഭാഷ പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. കെയ്ല്‍ ജാമിസന്റെ സ്വിങ്ങറുകളില്‍ പല തവണ രക്ഷപെട്ട മായങ്ക് ഒടുവില്‍ ജാമിസന്റെ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഇപ്പോഴിതാ മായങ്ക് അഗര്‍വാളിന് എവിടെയാണ് പിഴവ് പറ്റിയതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

Also Read: IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

2

ഫുട് വര്‍ക്കിലാണ് പ്രശ്‌നമെന്നാണ് വസിം ജാഫര്‍ പറയുന്നത്. 10 മാസത്തിലേറെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയ മായങ്കിന് അവസരം മുതലാക്കാനായില്ലെന്ന് തന്നെ പറയാം. എല്ലാ ഷോട്ടുകളും ബാക് ഫൂട്ടില്‍ മാത്രം കളിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നമെന്നാണ് വസിം ജാഫര്‍ പറയുന്നത്. 'അവന്‍ ആ പന്തിനെ ഒഴിവാക്കുകയായിരുന്നു വേണ്ടത്. ആ ഷോട്ട് കളിച്ചതില്‍ അവനും നിരാശനായിരിക്കും. കുറച്ച് പന്തുകള്‍ ഒഴിവാക്കിയ ശേഷമാണ് അവന്‍ ആ ഷോട്ട് കളിച്ചത്. ബാക് ഫൂട്ടില്‍ ഷോട്ട് കളിക്കാനുള്ള പ്രവണത അവന്‍ കാട്ടുന്നുണ്ട്. ഔട്ട് സ്വിങ്ങറുകള്‍ അവന് പ്രശ്‌നമാണ്. അതിലാണ് അവന്‍ ശ്രദ്ധിക്കേണ്ടത്'-വസിം ജാഫര്‍ പറഞ്ഞു.

Also Read: IPL 2022: 'ധോണിയില്ലാതെ എന്ത് സിഎസ്‌കെ', മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തും, പുതിയ നീക്കങ്ങളിങ്ങനെ

3

കെയ്ല്‍ ജാമിസന്റെ പന്തില്‍ അവന്‍ വളരെയധികം പ്രയാസപ്പെട്ടു. ആത്മവിശ്വാസത്തോടെ ഒരു സമയത്തും ബാറ്റ് ചെയ്യാനായില്ല. എന്നാല്‍ മായങ്കിന് നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെന്നും വസിം ജാഫര്‍ പറഞ്ഞു. 'ഇന്ത്യക്ക് സന്തോഷം നല്‍കുന്ന തുടക്കം തന്നെയാണ് ലഭിച്ചതെന്നാണ് കരുതുന്നത്. ആദ്യ സെക്ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒന്നിലധികം വിക്കറ്റ് നഷ്ടപ്പെടാതെ 60-70 റണ്‍സെടുക്കുകയെന്നത് വലിയ കാര്യം തന്നെയാണ്. ഇന്ത്യ മനോഹരമായിത്തന്നെ കളിച്ചുവെന്നാണ് കരുതുന്നത്. മായങ്ക് മാത്രമാവും അല്‍പ്പം നിരാശനായിരിക്കുന്നതെന്നാണ് കരുതുന്നത്'-വസിം ജാഫര്‍ പറഞ്ഞു.

Also Read: IND vs NZ: ശ്രേയസിനെ ഇനിയും തഴയാനാവില്ല- അരങ്ങേറ്റത്തിലേക്കു നയിച്ചത് ഈ പ്രകടനം

4

ആദ്യ ദിനം മൂന്നാം സെക്ഷന്‍ പുരോഗമിക്കവെ ഇന്ത്യക്ക് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. രണ്ട് പേര്‍ക്കും മികച്ച തുടക്കത്തെ മുതലാക്കാനായില്ല. വൈസ് ക്യാപ്റ്റനായ പുജാര 88 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 26 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ രഹാനെ 63 പന്തില്‍ 35 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികള്‍ അദ്ദേഹം നേടി.

Also Read: IND vs NZ Test: 'ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ രഹാനെ ടീമിന് പുറത്താവും'- ഹര്‍ഭജന്‍ സിങ്

5

കെയ്ല്‍ ജാമിസന്റെ പന്തില്‍ കീപ്പര്‍ ക്യാച്ച് ഔട്ട് വിളിച്ചെങ്കിലും റിവ്യൂവിലൂടെ രഹാനെ രക്ഷപെട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പ്ലേ ഡൗണാവുകയായിരുന്നു. സമീപകാലത്തായി 19 ശരാശരിയില്‍ മാത്രം കളിക്കുന്ന രഹാനെക്ക് നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയായിരുന്നു ഇത്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ട രഹാനെക്ക് അതിന് സാധിച്ചില്ലെന്ന് തന്നെ പറയാം. ഇതുവരെ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഓസ്‌ട്രേലിയയില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്ത നായകനാണ് രഹാനെ. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാനാവാത്തത് രഹാനെക്ക് തിരിച്ചടിയായേക്കും.

Story first published: Thursday, November 25, 2021, 16:14 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+