Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: നാലു വര്‍ഷമായി അതു മാറ്റിയിട്ടില്ല- വാട്‌സാപ്പ് ഡിപിയെക്കുറിച്ച് ശ്രേയസിന്റെ അച്ഛന്‍

1

ഇന്ത്യക്കു വേണ്ടി മകന്‍ ടെസ്റ്റില്‍ കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമായതിന്റ സന്തോഷത്തിലാണ് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ അച്ഛന്‍ സന്തോഷ് അയ്യര്‍. കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രേയസ് ഇന്ത്യന്‍ ക്യാപ്പ് സ്വന്തമാക്കിയതോടെയാണ് വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ മോഹം പൂവണിഞ്ഞത്. മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറില്‍ നിന്നായിരുന്നു ടോസിനു മുമ്പ് ശ്രേയസ് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്. ഏറ്റുവാങ്ങിയ ശേഷം ഒരു മുത്തം നല്‍കിയായിരുന്നു താരം അതു തലയിലണിഞ്ഞത്.

ദേശീയ ടീമിനായി ഇതിനകം തന്നെ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ കളിച്ചുകഴിഞ്ഞെങ്കിലും ശ്രേയസ് ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കാണാനാണ് താന്‍ കാത്തിരുന്നതെന്നു അച്ഛന്‍ പറയുന്നു. യഥാര്‍ഥ ക്രിക്കറ്റെന്നു പറയാവുന്നത് ടെസ്റ്റാണ്. അവന്‍ ടെസ്റ്റ് കളിക്കുന്നത് കാണാനായിരുന്നു ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചത്. ഇന്നു ഈ സ്വപ്‌നം സത്യമായിരിക്കുകയാണ്. ഞാനും ഭാര്യയും ഇപ്പോള്‍ വളരെയധികം സന്തോഷത്തിലാണെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷമായി സന്തോഷിന്റെ വാട്‌സാപ്പ് ഡിപി (display picture) മാറിയിട്ടില്ല. 2017ല്‍ ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ച ശേഷം ട്രോഫിയുമായി ശ്രേയസ് നില്‍ക്കുന്നതാണ് ഫോട്ടോ. ഈ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. ശ്രേയസ് ടെസ്റ്റ് ജഴ്‌സിയില്‍ ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോ അന്നായിരുന്നു സന്തോഷ് വാട്‌സാപ്പിന്റെ ഡിപ്പിയാക്കിയത്. വൈകാതെ മകന്‍ രാജ്യത്തിനായി ടെസ്റ്റില്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ നാലു വര്‍ഷമായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

2

അന്നു മുതല്‍ ഞാന്‍ വാട്‌സാപ്പ് ഡിപി മാറ്റിയിട്ടില്ല. ഇതായിരിക്കണം അന്തിമ ലക്ഷ്യമെന്നു അവനെ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന്‍ ഇതു മാറ്റാതിരുന്നത്. അതു ഇപ്പോള്‍ സംഭവിച്ചതിന്റെ ത്രില്ലിലാണ് താനെന്നും സന്തോഷ് വ്യക്തമാക്കി. ടെസ്റ്റ് ടീമിലെ സ്ഥാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കാന്‍ അവനോടു താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാനും ഭാര്യയുമെല്ലാം ശ്രേയസ് ടെസ്റ്റ് രാജ്യത്തിനു വേണ്ടി കളിക്കുന്നത് കാണാനായിരുന്നു ആഗ്രഹിച്ചത്. ഞാന്‍ അവനോടും ഇക്കാര്യം പറയാറുണ്ടായിരുന്നു. ടെസ്റ്റ് സ്ഥാനത്തിനു വേണ്ടി നീ ശ്രമിക്കണമെന്ന് അവനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അതു സംഭവിക്കുമെന്നായിരുന്നു എല്ലായ്‌പ്പോഴും അവന്റെ മറുപടി. സത്യസന്ധമായി പറഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇതു സംഭവിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രമുഖ താരങ്ങള്‍ ടീമില്‍ ഇല്ലാത്തതിനാല്‍ ഇതൊരു വലിയ അവസരമാണെന്നും സന്തോഷ് വിശദമാക്കി.

വരവറിയിച്ച് ശ്രേയസ്

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി തുടക്കം ഗംഭീരമാക്കാന്‍ ശ്രേയസിനു സാധിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ അദ്ദേഹം പുറത്താവാതെ 75 റണ്‍സുമായി ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസിലുണ്ട്. ഇന്ത്യ ഒന്നാംദിനം നാലു വിക്കറ്റിന് 258 റണ്‍സെന്ന ശക്തമായ നിലയിലാണ്. 136 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ (52), രവീന്ദ്ര ജഡേജ (50*) എന്നിവരും ഫിഫ്റ്റികളുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകി. 1970നു ശേഷം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ചാം നമ്പറില്‍ ഫിഫ്റ്റിയടിച്ച മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ശ്രേയസ്. മുഹമ്മദ് അസ്ഹറുദ്ദീന്‍, എസ് ബദ്രിനാഥ് എന്നിവരാണ് നേരത്തേ ഈ നേട്ടം കുറിച്ചിട്ടുള്ളത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.

ന്യൂസിസലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ.

Story first published: Thursday, November 25, 2021, 18:16 [IST]
Other articles published on Nov 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+