Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

335 റണ്‍സെടുത്തിട്ടും ഇന്ത്യ തോറ്റു, അതും പാക് എ ടീമിനോട്! - മുന്‍ പാക് നായകന്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം നിര വിജയം കൊയ്തതോടെ പലരും ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ശിഖര്‍ ധവാന്‍ നയിച്ച ടീമാണ് സൗത്താഫ്രിക്കയുടെ ലോകകപ്പ് സംഘത്തെ വീഴ്ത്തി പരമ്പര 2-1നു പോക്കറ്റിലാക്കിയത്. ആദ്യ കളിയില്‍ പരാജയപ്പെട്ട ശേഷമാണ് അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര വരുതിയിലാക്കിയത്.

പാകിസ്താനും നേരത്തേ ഇന്ത്യയുടേത് പോലെ വളരെ ശക്തമായ ബെഞ്ച് നിരയുണ്ടായിരുന്നതായും പക്ഷെ ഇപ്പോള്‍ അതു നഷ്ടമായിരിക്കുകയാണെന്നും മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി. മുമ്പൊരു പര്യടനത്തില്‍ ഇന്ത്യക്കെതിരേ പാക് എ ടീം നേടിയ ജയവും അദ്ദേഹം പരാമര്‍ശിച്ചു.

2004ലെ പര്യടനം

2004ലെ പര്യടനം

2004ലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പാകിസ്താന്‍ പര്യടനം. അന്നു അഞ്ചു ഏകദിനങ്ങളും മൂന്നു ടെസ്റ്റുകളുമാണ് പാകിസ്താനില്‍ ഇന്ത്യ കളിച്ചത്. 1999നു ശേഷം ഇന്ത്യയുടെ ആദ്യത്തെ പാക് പര്യടനം കൂടിയായിരുന്നു ഇത്. ഏകദിന പരമ്പര 3-2നും ടെസ്റ്റ് പരമ്പര 2-1നുമായിരുന്നു 2004ലെ പര്യടനത്തില്‍ ഇന്ത്യ കൈക്കലാക്കിയത്.
പക്ഷെ അന്നു പാകിസ്താനില്‍ കളിച്ച സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയിരുന്നു. പാകിസ്താന്റെ എ ടീമായിരുന്നു അന്നു ഇന്ത്യയെ വീഴ്ത്തിയത്

335 റണ്‍സെടുത്തിട്ടും തോറ്റു

335 റണ്‍സെടുത്തിട്ടും തോറ്റു

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വമ്പന്‍ റണ്‍ചേസിലായിരുന്നു പാകിസ്താന്റെ എ ടീം ഇന്ത്യയെ മലര്‍ത്തിയടിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിനു 335 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഈ സ്‌കോര്‍ പാക് എ ടീമിനു ചേസ് ചെയ്യുക അസാധ്യമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ അവിശ്വസനീയ റണ്‍ചേസിലൂടെ പാകിസ്താന്റെ രണ്ടാംനിര ടീം ഇന്ത്യയെ സ്തബ്ധരാക്കി. 24 ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു പാക് ടീം ലക്ഷ്യം മറികടക്കുകയായിരുന്നു. 104 റണ്‍സെടുത്ത ഓപ്പണര്‍ തൗഫീഖ് ഉമറായിരുന്നു പാക് വിജയശില്‍പ്പി. ഇമ്രാന്‍ നസീര്‍ 32 ബോളില്‍ 65 റണ്‍സും അടിച്ചെടുത്തു.

Also Read: T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ഇപ്പോള്‍ പാകിസ്താന് കഴിയുമോ?

ഇപ്പോള്‍ പാകിസ്താന് കഴിയുമോ?

2004ല്‍ പാകിസ്താനില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തിയത് ഞാന്‍ ഓര്‍ക്കുന്നു. അന്നു സന്നാഹ മല്‍സരത്തില്‍ പാകിസ്താന്റെ എ ടീമുമായി അവര്‍ ഏറ്റുമുട്ടി. പാകിസ്താന്റെ എ ടീം ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇമ്രാന്‍ നസീര്‍ പാക് ടീമിനായി നന്നായി ബാറ്റ് ചെയ്തിരുന്നു. ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ഒരു ഹൈ സ്‌കോറിങ് ഗെയിമായിരുന്നു അത്. പക്ഷെ ഇപ്പോള്‍ പാകിസ്താന് അതുപോലെയൊരു ടീമിനെ ഇറക്കാന്‍ സാധിക്കുമോയെന്നു സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.

Also Read: ഇന്ത്യന്‍ ടീമിലിടം നേടി, പക്ഷെ ഒരവസരം പോലും നല്‍കാതെ പുറത്താക്കി!, അഞ്ച് പേരിതാ

ഉത്തരം പറയാന്‍ ആഗ്രഹമില്ല?

ഉത്തരം പറയാന്‍ ആഗ്രഹമില്ല?

ഞാന്‍ അന്നു ടീമിലുണ്ടായിരുന്നു. പാകിസ്താന്റെ എ ടീമുകള്‍ക്കൊപ്പം സൗത്താഫ്രിക്കയിലും പര്യടനം നടത്തിയിരുന്നു. അണ്ടര്‍ 19 ടീമുകളുടെ പര്യടനവും അന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ പാകിസ്താനില്‍ അത്തരം പര്യടനങ്ങളൊന്നുമില്ല. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? നിങ്ങള്‍ എന്താണ് ഈ സിസ്റ്റത്തിലേക്കു കൊണ്ടു വന്നിരിക്കുന്നത്. ഒരുപാട് ഉത്തരങ്ങള്‍ ആവശ്യമാണ്. പക്ഷെ ഉത്തരം പറയാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

23ന് ഇന്ത്യ- പാക് പോര്

23ന് ഇന്ത്യ- പാക് പോര്

പാകിസ്താന്‍ ക്രിക്കറ്റ് ടീം നിലവില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ്. അവിടെ ന്യൂസിലാന്‍ഡും ബംഗ്ലാദേശുമുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലാണ് അവര്‍ കളിക്കുന്നത്. അതിനു ശേഷം പാക് സംഘം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു തിരിക്കും. അവസാനമായി നാട്ടില്‍ കളിച്ച ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനോടു പാകിസ്താന്‍ തോറ്റിരുന്നു. ടി20 ലോകകപ്പില്‍ പാക് ടീമിന്റെ ആദ്യമല്‍സരം 23നു ഇന്ത്യക്കെതിരേയാണ്.

Story first published: Wednesday, October 12, 2022, 13:57 [IST]
Other articles published on Oct 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+