Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേയൊരു കുല്‍ദീപ്, മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ക്കുമില്ലാത്ത നാല് റെക്കോഡുകള്‍, അറിയാം

1

ഇന്ത്യന്‍ ടീമിലെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. കറക്കിവീഴ്ത്തുന്ന കുല്‍ദീപിന്റെ ബൗളിങ് മികവ് അധികം ടീമുകള്‍ക്കൊന്നും അവകാശപ്പെടാനാവാത്തതാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ വലിയ പ്രാധാന്യമുള്ള ബൗളറാണ് കുല്‍ദീപെന്ന് പറയാം.

എന്നാല്‍ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് കുല്‍ദീപ്. സമീപകാലത്തായി വലിയ അവസരങ്ങള്‍ കുല്‍ദീപിന് ലഭിക്കുന്നില്ലെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കുല്‍ദീപ്.

അവസാന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ കുല്‍ദീപ് ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ കുല്‍ദീപിനെ വളര്‍ത്തേണ്ടതായുണ്ട്.

ഇന്ത്യയുടെ മറ്റ് സ്പിന്നര്‍മാര്‍ക്കൊന്നും അവകാശപ്പെടാനാവാത്ത ചില റെക്കോഡുകള്‍ കുല്‍ദീപിന്റെ മാത്രം പേരിലുണ്ട്. അത്തരത്തിലുള്ള നാല് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതല്‍ ഹാട്രിക് നേടിയ ഇന്ത്യക്കാരന്‍

കൂടുതല്‍ ഹാട്രിക് നേടിയ ഇന്ത്യക്കാരന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ ഹാട്രിക് നേടിയ താരമെന്ന റെക്കോഡ് കുല്‍ദീപ് യാദവിന്റെ പേരിലാണ്. രണ്ട് തവണയാണ് കുല്‍ദീപ് ഹാട്രിക് നേടിയത്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലായിരുന്നു ആദ്യത്തെ ഹാട്രിക്.

തുടര്‍ച്ചയായി മൂന്ന് പന്തിലും വിക്കറ്റ് നേടി കൈയടി നേടിയ കുല്‍ദീപ് 2019ല്‍ നേട്ടം ആവര്‍ത്തിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു കുല്‍ദീപിന്റെ ഹാട്രിക് പ്രകടനം. ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡ് എ ടീമിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടാന്‍ കുല്‍ദീപിനായിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ ഹാട്രിക് നേട്ടത്തിലേക്കെത്താന്‍ കുല്‍ദീപിന് സാധിച്ചട്ടില്ല. എന്നാല്‍ ഇന്ത്യക്കായി രണ്ട് ഹാട്രിക്കുകളെന്ന അപൂര്‍വ്വ നേട്ടം കുല്‍ദീപിന് മാത്രം അവകാശപ്പെടാനാവുന്നതാണ്.

Also Read: Odi World Cup: എന്തുകൊണ്ട് കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്നു? മൂന്ന് കാരണങ്ങള്‍

മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് പ്രകടനം

മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് പ്രകടനം

അഞ്ച് വിക്കറ്റ് പ്രകടനം നടത്തുകയെന്നത് ഏതൊരു ബൗളറുടെയും സ്വപ്‌നമാണ്. മൂന്ന് ഫോര്‍മാറ്റിലും ഈ നേട്ടത്തിലെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ കുല്‍ദീപ് മൂന്ന് ഫോര്‍മാറ്റിലും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. എട്ട് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

73 ഏകദിനത്തില്‍ നിന്ന് 119 വിക്കറ്റ് നേടിയ കുല്‍ദീപ് ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 25 ടി20കള്‍ കളിച്ച് 44 വിക്കറ്റ് നേടിയ കുല്‍ദീപ് ഒരു തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. എളുപ്പത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണിത്.

വേഗത്തില്‍ 100 ഏകദിന വിക്കറ്റ്

വേഗത്തില്‍ 100 ഏകദിന വിക്കറ്റ്

ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും കുല്‍ദീപ് യാദവിന്റെ പേരിലാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് കുല്‍ദീപ് ഇന്ത്യക്കായി കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയത്.

58 മത്സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡാണ് കുല്‍ദീപ് മറികടന്നത്.

5.2 എന്ന മികച്ച ഇക്കോണമിയില്‍ ഏകദിനത്തില്‍ പന്തെറിച്ച് 119 വിക്കറ്റാണ് കുല്‍ദീപ് ഇതുവരെ വീഴ്ത്തിയത്. 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

ഇംഗ്ലണ്ടില്‍ ആറ് വിക്കറ്റ് നേട്ടം

ഇംഗ്ലണ്ടില്‍ ആറ് വിക്കറ്റ് നേട്ടം

ഇംഗ്ലണ്ടിലെ പിച്ച് പൊതുവേ പേസര്‍മാര്‍ക്ക് അനുകൂലമാണ്. സ്വിങ്ങും മികച്ച പേസുമുള്ള ബൗളര്‍മാര്‍ക്കാണ് ഇംഗ്ലണ്ടില്‍ മുന്‍തൂക്കം. സ്പിന്നര്‍മാര്‍ക്ക് ഇവിടെ വലിയ റോള്‍ അവകാശപ്പെടാനാവില്ല.

എന്നാല്‍ കുല്‍ദീപ് ഏകദിനത്തില്‍ ഇംഗ്ലണ്ടില്‍ ആറ് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. 2018ലെ ഏകദിന പരമ്പരയിലാണ് കുല്‍ദീപിന്റെ ആറ് വിക്കറ്റ് പ്രകടനം. കുല്‍ദീപിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനവും ഇതാണ്.

മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ക്കും നിലവില്‍ ഈ നേട്ടമില്ല. ഇനി മറ്റൊരു സ്പിന്നര്‍ക്ക് ഈ നേട്ടത്തിലേക്കെത്തുകയെന്നതും എളുപ്പമാവില്ല.

Story first published: Friday, December 16, 2022, 14:10 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+