For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2022ല്‍ കോലി തകര്‍ത്ത അഞ്ച് വമ്പന്‍ റെക്കോഡുകളിതാ, സച്ചിന്റെ മൂന്ന് നേട്ടങ്ങള്‍ തകര്‍ത്തു!

പ്രധാനമായും ഏകദിനത്തിലും ടി20യിലും കോലിയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്

1

2022 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. ഏഷ്യാ കപ്പും ടി20 ലോകകപ്പുമടക്കം പല വമ്പന്‍ ടൂര്‍ണമെന്റുകളും ഇന്ത്യ തോറ്റു. ഇന്ത്യയുടെ പല പ്രമുഖ താരങ്ങള്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ത്യയുടെ ചില താരങ്ങള്‍ക്കെങ്കിലും മികച്ച വര്‍ഷമായാണ് 2022 കടന്ന് പോകുന്നത്. അതിലൊരാളാണ് വിരാട് കോലി. മോശം ഫോമിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളം വിമര്‍ശനം നേരിട്ട കോലി സെഞ്ച്വറിയടക്കം നേടി ഇന്ത്യക്കായി ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു ഇത്.

പ്രധാനമായും ഏകദിനത്തിലും ടി20യിലും കോലിയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. ടി20യില്‍ സെഞ്ച്വറിയടക്കം നേടി കസറാന്‍ കോലിക്ക് സാധിച്ചു. 2022ല്‍ പല വമ്പന്‍ നേട്ടങ്ങളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്നറിയാം.

വേഗത്തില്‍ 24000 റണ്‍സ്

വേഗത്തില്‍ 24000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 24000 റണ്‍സെന്ന നേട്ടത്തിലേക്ക് വിരാട് കോലിയെത്തിയത് 2022ലായിരുന്നു. ഏഷ്യാ കപ്പിലൂടെയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. 522 ഇന്നിങ്‌സാണ് ഈ റെക്കോഡിലേക്കെത്താന്‍ കോലിക്ക് വേണ്ടിവന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ 21 ഇന്നിങ്‌സ് കുറവുകൊണ്ട് കോലി ഈ നേട്ടത്തിലേക്കെത്തി. കരിയറില്‍ മൂന്ന് വര്‍ഷത്തോളം കോലി ഫോം ഔട്ടായെങ്കിലും ഇപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്ന് തന്നെ പറയാം.

Also Read: IND vs SL: ഈ ശ്രീലങ്കന്‍ താരങ്ങളെ കരുതിയിരുന്നോ! ഇന്ത്യക്ക് ഇര്‍ഫാന്റെ മുന്നറിയിപ്പ്, അറിയാം

വേഗത്തില്‍ 71 സെഞ്ച്വറി

വേഗത്തില്‍ 71 സെഞ്ച്വറി

അന്താരാഷ്ട്ര ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടക്കാരില്‍ വിരാട് കോലി റിക്കി പോണ്ടിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയത് 2022ലായിരുന്നു. 71 സെഞ്ച്വറിയാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. 100 സെഞ്ച്വറികളുള്ള സച്ചിനാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 71 സെഞ്ച്വറിയെന്ന റെക്കോഡ് 2022ല്‍ സ്വന്തം പേരിലാക്കാന്‍ വിരാട് കോലിക്ക് സാധിച്ചു. 522 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ ഒരു ഇന്നിങ്‌സ് കുറവില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം.

ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍

ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍

ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡിനുടമയാവാനും വിരാട് കോലിക്ക് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലൂടെയാണ് കോലിയുടെ ഈ നേട്ടം. 61 പന്തില്‍ 122 റണ്‍സാണ് കോലി നേടിയത്.

കോലിയുടെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയായിരുന്നു ഇത്. രോഹിത് ശര്‍മയുടെ പേരിലുള്ള റെക്കോഡാണ് കോലി തകര്‍ത്തത്. കോലിയുടെ നീണ്ട നാളുകളായുള്ള സെഞ്ച്വറി കാത്തിരിപ്പ് അവസാനിപ്പിച്ച ഇന്നിങ്‌സായിരുന്നു ഇത്.

ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്‌കോര്‍

ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്‌കോര്‍

ടി20 ഫോര്‍മാറ്റിലെ നടന്ന ഏഷ്യാ കപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിനുടമ വിരാട് കോലിയായതും 2022ല്‍. അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറി പ്രകടനത്തോടെയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.

ഹോങ്കോങ്ങിന്റെ ബാബര്‍ ഹയാത്തിന്റെ പേരിലുള്ള റെക്കോഡിനെയാണ് കോലി മറികടന്നത്. വീണ്ടും ഈ റെക്കോഡ് ആര് മറികടക്കുമെന്നത് കാത്തിരുന്ന് കാണാം.

Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

ഏകദിനത്തില്‍ വേഗത്തില്‍ 44 സെഞ്ച്വറി

ഏകദിനത്തില്‍ വേഗത്തില്‍ 44 സെഞ്ച്വറി

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരും തകര്‍ക്കില്ലെന്ന് വിശ്വസിച്ചിരുന്ന റെക്കോഡുകളിലൊന്നായിരുന്ന ഏകദിന സെഞ്ച്വറി റെക്കോഡ്. 49 ഏകദിന സെഞ്ച്വറികളുമായി സച്ചിന്‍ ഏറെ നാളുകളായി തലപ്പത്താണ്. ഈ റെക്കോഡിനോട് അതിവേഗം അടുക്കുകയാണ് കോലിയെന്ന് പറയാം.

അഞ്ച് സെഞ്ച്വറികൊണ്ട് കോലിക്ക് സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനാവും. കൂടാതെ ഏകദിനത്തില്‍ വേഗത്തില്‍ 44 സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താന്‍ 2022ല്‍ കോലിക്ക് സാധിച്ചു. 256 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.

Story first published: Tuesday, January 3, 2023, 8:02 [IST]
Other articles published on Jan 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+