
ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും ബാറ്റിങ് പോരെന്നാണ് അജയ് അഭിപ്രായപ്പെട്ടത്. ഒരു സമയത്ത് ഇന്ത്യയുടെ ഭാവി നായകനായി വിശേഷിപ്പിക്കപ്പെട്ട താരമാണ് ശ്രേയസെന്നും എന്നാല്‍ അവന്റെ ബാറ്റിങ് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും അജയ് അഭിപ്രായപ്പെട്ടു. ഒന്നാം ഏകദിനത്തില്‍ 54 പന്തില്‍ 57 റണ്‍സാണ് ശ്രേയസ് നേടിയത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും.

'ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത് വളരെയധികം പ്രതീക്ഷകള്‍ നല്‍കിയാണ്. ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യയുടെ ഭാവി നായകനായി പോലും പരിഗണിച്ചിരുന്നത് ശ്രേയസ് അയ്യരെയാണ്. അവന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത് മികച്ച പ്രകടനത്തിലൂടെയാണ്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും നേടി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ഷോര്‍ട്ട് ബോളില്‍ പുറത്തായി. അത് അവന്റെ പ്രകടനത്തെ ബാധിച്ചു. ഷോട്ട് ബോളുകളെ ഇപ്പോള്‍ അവന്‍ ഭയപ്പെടുന്നു' - അജയ് ജഡേജ പറഞ്ഞു.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

ആഭ്യന്തര ക്രിക്കറ്റിലൂടെ നായക മികവ് തെളിയിച്ച ജഡേജ പിന്നീട് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായതോടെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ പരിക്കേറ്റ് നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചപ്പോള്‍ അദ്ദേഹത്തിന് ഷോര്‍ട്ട് ബോളുകള്‍ വളരെയധികം പ്രയാസപ്പെടുത്തി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന ശ്രേയസിന്റെ ദൗര്‍ബല്യമായി ഷോര്‍ട്ട് ബോളുകള്‍ മാറി.

തുടര്‍ച്ചയായി ശ്രേയസ് ഇത്തരത്തില്‍ പുറത്തായതോടെ ഇന്ത്യന്‍ ടീമിലെ ശ്രേയസിന്റെ സ്ഥാനം ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്. ടി20 ലോകകപ്പിലും ശ്രേയസ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം. അതിവേഗം റണ്‍സുയര്‍ത്താനോ വലിയ ഷോട്ടുകള്‍ കളിക്കാനോ 27കാരനായ ശ്രേയസിന് ഇപ്പോള്‍ സാധിക്കുന്നില്ല. ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണത്തില്‍ നിന്ന് ശ്രേയസ് ഇപ്പോള്‍ ഏറെ പിന്നോട്ട് പോയിരിക്കുന്നു.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

'ആദ്യ മത്സരത്തില്‍ ധവാന്‍ മത്സരത്തെ സമീപിച്ച പോലെയാണ് ധവാനും ചെയ്തത്. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കാതെ പോകുന്നു. ഒരു സെഞ്ച്വറി നേടിയാല്‍ ആരും നിങ്ങളെ കുറ്റം പറയില്ല. മികച്ച സ്‌കോറിലേക്കെത്താനുള്ള അവസരമുണ്ടായിട്ടും അതിന് സാധിക്കാതെ പുറത്താവുന്നു. ഇതൊരു പരിശീലന മത്സരം പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്'-ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസ് പരമ്പര ശ്രേയസിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടാനാവാത്ത പക്ഷം അധികം വൈകാതെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടാല്‍ പോലും അത്ഭുതപ്പെടാനാവില്ല.


Click it and Unblock the Notifications












