Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോള്‍ മോഡല്‍ രാമായണത്തില്‍ നിന്ന്! കോച്ചില്‍ നിന്ന് അടിവാങ്ങി- വീരുവിന്റെ അറിയാ കഥകള്‍

1

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരുകേട്ട സെവാഗ് കളിച്ചിരുന്ന കാലമത്രയും ബൗളര്‍മാരുടെ ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണ്.

ഓപ്പണറായി ഇറങ്ങി കസറുന്ന സെവാഗിന്റെ റെക്കോഡുകളും മികച്ചതാണ്. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനവും നടത്തിയിട്ടുണ്ട്. നിലയുറപ്പിച്ചാല്‍ സെവാഗിനെപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് പറയാം.

എല്ലാവരില്‍ നിന്നും തികച്ചും വ്യത്യസ്തനായ താരമാണ് സെവാഗ്. ശൈലികൊണ്ടും സ്വഭാവംകൊണ്ടും പ്രകടനം കൊണ്ടുമെല്ലാം സെവാഗ് ലോക ക്രിക്കറ്റിലെ ഒറ്റയാനാണ്. അധികമാര്‍ക്കും പിടികൊടുക്കാത്ത ശൈലിയാണ് സെവാഗിന്റേത്. സെവാഗിനെക്കുറിച്ച് പല കഥകളും അധികമാര്‍ക്കും അറിയാത്തതായുണ്ട്. ഇതില്‍ അധികം അറിയാത്ത അഞ്ച് കഥകളിതാ.

വീരേന്ദര്‍ സെവാഗിനെ ജോണ്‍ റൈറ്റ് അടിച്ചു

വീരേന്ദര്‍ സെവാഗിനെ ജോണ്‍ റൈറ്റ് അടിച്ചു

ആരെയും കൂസാത്ത സെവാഗ് ആര്‍ക്കുവേണ്ടിയും ശൈലി മാറ്റാത്ത താരമാണ്. ഏതൊക്കെ പരിശീലകര്‍ മാറിവന്നാലും സെവാഗ് തന്റെ വെടിക്കെട്ട് ശൈലിയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ജോണ്‍ റൈറ്റ് ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് ഒരു തവണ മോശം പ്രകടനം നടത്തിയ സെവാഗിന്റെ മുഖത്ത് അടിച്ചിട്ടുണ്ട്.

കോശിന്റെ നിര്‍ദേശം കേള്‍ക്കാതെ സ്വന്തം ഇഷ്ടപ്രകാരം കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് പരിശീലകനെ ചൊടിപ്പിച്ചത്. പിന്നീട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടപെട്ട് ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയായിരുന്നു. അതോടെ ഈ പ്രശ്‌നം അധികം വിവാദമായില്ല.

Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

നേരത്തെ ഇരട്ട സെഞ്ച്വറി പ്രവചിച്ചു

നേരത്തെ ഇരട്ട സെഞ്ച്വറി പ്രവചിച്ചു

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് വീരേന്ദര്‍ സെവാഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 149 പന്തില്‍ 219 റണ്‍സാണ് സെവാഗ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുമെന്ന് സെവാഗ് പ്രവചിച്ചിരുന്നു.

ഇതിന് ശേഷമാണ് ഹീറോയായി സെവാഗിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. ഈ മത്സരത്തില്‍ സെവാഗാണ് ടീമിനെ നയിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ധൈര്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാണ് സെവാഗ്.

ന്യൂബോളില്‍ കളിക്കാന്‍ പന്ത് പുറത്തടിച്ചിട്ടു

ന്യൂബോളില്‍ കളിക്കാന്‍ പന്ത് പുറത്തടിച്ചിട്ടു

മനസില്‍ തോന്നുന്നത് കളത്തില്‍ ചെയ്യുകയെന്നതാണ് സെവാഗിന്റെ ശൈലി. വലിയ പദ്ധതികളും തന്ത്രങ്ങളും മെനയുന്നതിനെക്കാള്‍ തന്റെ കഴിവില്‍ വിശ്വസിച്ച് ബാറ്റ് ചെയ്യാനാണ് സെവാഗ് ശ്രമിക്കുന്നത്. ഒരു തവണ ന്യൂബോളില്‍ കളിക്കാന്‍ ഓള്‍ഡ് ബോള്‍ മൈതാനത്തിന്റെ പുറത്തേക്ക് സെവാഗ് അടിച്ചു കളഞ്ഞിട്ടുണ്ട്.

പാകിസ്താനെതിരായ മത്സരത്തില്‍ ഓള്‍ഡ് ബോളിന്റെ സ്വിങ് മനസിലാക്കാന്‍ സെവാഗ് പ്രയാസപ്പെട്ടു. ഇതിന് പിന്നാലെയാണ് സെവാഗ് പന്തടിച്ച് കളഞ്ഞത്. ഇതോടെ അംപയര്‍ ന്യൂബോള്‍ കൊണ്ടുവരികയും ചെയ്തു. ഇതാണ് സെവാഗിന്റെ ശൈലി.

ബാറ്റിന്റെ പിന്നില്‍ മാത്രം ഓട്ടോഗ്രാഫ്

ബാറ്റിന്റെ പിന്നില്‍ മാത്രം ഓട്ടോഗ്രാഫ്

വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് വീരേന്ദര്‍ സെവാഗ്. അതുകൊണ്ട് വലിയ ആരാധക പിന്തുണയും സെവാഗിന് കരിയറില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ ബാറ്റില്‍ ഓട്ടോഗ്രാഫ് ചോദിക്കുമ്പോള്‍ സെവാഗ് ബാറ്റിന്റെ പിന്നില്‍ മാത്രമേ ഒപ്പിട്ട് നല്‍കിയിരുന്നുള്ളൂ.

ബാറ്റിന്റെ ഉള്ളില്‍ ഒപ്പിട്ട് നല്‍കിയാല്‍ പിന്നീട് ഒരിക്കലും ഈ ബാറ്റ് ഉപയോഗിച്ച് കളിക്കില്ലെന്ന് പറഞ്ഞാണ് സെവാഗ് ഇത്തരത്തില്‍ ബാറ്റിന്റെ പിന്നില്‍ ഒപ്പിടുന്നത്. ഇത് മറ്റ് കളിക്കാരൊന്നും അധികം ശ്രദ്ധിക്കാത്ത കാര്യമാണെന്ന് പറയാം.

Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

രാമായണത്തില്‍ നിന്ന് പ്രചോദനം

രാമായണത്തില്‍ നിന്ന് പ്രചോദനം

രാമായണത്തില്‍ നിന്നാണ് തന്റെ റോള്‍ മോഡലെന്നാണ് സെവാഗ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സെവാഗ് തന്റെ റോള്‍ മോഡലായി പറയുന്നത് രാമായണത്തിലെ ബാലിയുടെ പുത്രനായ അങ്കതനെയാണ്.

രാവണന്റെ സഭയിലെത്തി വെല്ലുവിളിക്കുന്ന അങ്കതന്റെ കാര്‍ട്ടൂണ്‍ ചിത്രം ഉള്‍പ്പെടെ സെവാഗ് തന്റെ ട്വിറ്ററിലൂടെ പങ്കുവെക്കുന്നത്. സെവാഗിന്റെ ഈ റോള്‍ മോഡലും ആരാധകരുടെ ചിന്തകള്‍ക്കപ്പുറത്താണെന്ന് പറയാം.

Story first published: Tuesday, February 14, 2023, 18:23 [IST]
Other articles published on Feb 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+