Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്നാണ് ആ ദിനം; ക്രിക്കറ്റ് ലോകകപ്പിലെ ഹര്‍മന്‍പ്രീതിന്റെ 171 റണ്‍സ് നേട്ടത്തെ ആഘോഷിച്ച് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സമീപകാലത്തായി മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ആര്‍ക്കും അറിയപ്പെടാതിരുന്ന പേരുകളില്‍ നിന്ന് ആരാധകരുടെ സെഞ്ചിലേക്ക് ചേക്കേറിയ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയെ പല തവണ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇന്നത്തെ വനിതാ ക്രിക്കറ്റ് ടീമിലെ കരുത്തുറ്റ മുഖമാണ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റേത്.

ക്ലാസും മാസും

ക്ലാസും മാസും ഒന്നിക്കുന്ന വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ഹര്‍മന്‍ 2017ലെ ഇംഗ്ലണ്ട് ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ് സമ്മാനിക്കുന്നതിനായി പുറത്തെടുത്ത ബാറ്റിങ്ങിന്റെ ഓര്‍മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ 115 പന്തില്‍ 171 റണ്‍സുമായി ഹര്‍മന്‍പ്രീത് സിങ് നിറഞ്ഞാടി. 20 ഫോറും ഏഴ് ഫോറുമാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്.

ഹര്‍മന്റെ ബാറ്റിങ്

42 ഓവറാക്കി ചുരിക്കിയ മത്സരത്തില്‍ ഹര്‍മന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് 281 എന്ന മികച്ച സ്‌കോര്‍ അന്ന് സ്വന്തമാക്കി.ക്യാപ്റ്റന്‍ മിതാലി രാജ് (36), ദീപ്തി ശര്‍മ (25), വേദാ കൃഷ്ണമൂര്‍ത്തി (16), പൂനം റൗത്ത് (14) എന്നിവരായിരുന്നു മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 40.1 ഓവറില്‍ 245 റണ്‍സിന് കൂടാരം കയറേണ്ടി വന്നു.

20-30 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കളി മാറിയേനെ- ലോകകപ്പ് ഫൈനലിനെക്കുറിച്ച് മാത്യൂസ്

ഹര്‍മന്‍

അലെക്‌സ് ബ്ലാക്ക്‌വെല്ലും(90) എല്‍സി വില്ലനിയും (75) പൊരുതി നോക്കിയെങ്കിലും ഹര്‍മന്റെ ബാറ്റിങ് വെടിക്കെട്ടിനെ മറികടക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം പങ്കിട്ട ജുലന്‍ ഗോസ്വാമിയും ശിഖാ പാണ്ഡെയും ചേര്‍ന്ന് കംഗാരുക്കളെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. മത്സരത്തില്‍ കളിയിലെ താരമായതും ഹര്‍മന്‍ പ്രീതായിരുന്നു. അന്നത്തെ സെഞ്ച്വറി പ്രകടനത്തില്‍ തന്റെ മാനസികാവസ്ഥ വ്യത്യസ്തമായിരുന്നുവെന്ന് ഹര്‍മന്‍ ക്രിക്കറ്റ് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ അത്‌ലറ്റുകളുടെ പരിശീലന ക്യാംപുമായി മുന്നോട്ടുപോകും; കായിക മന്ത്രി കിരണ്‍ റിജ്ജു

ഹര്‍മന്‍പ്രീത്

വലിയ മത്സരമായിരുന്നതിനാലും എതിരാളികള്‍ ഓസ്‌ട്രേലിയയായിരുന്നതിനാലും സമ്മര്‍ദ്ദം കൂടുതലായിരുന്നു. എന്നാല്‍ മത്സരത്തിന് മുമ്പ് ഞാന്‍ മനസില്‍ എന്റെ കരിയറിനെക്കുറിച്ച് ആലോചിച്ചു. ഞാന്‍ എവിടെനിന്നാണ് ആരംഭിച്ചതെന്നത് ചിന്തിച്ചു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. അതിന് ശേഷം സമ്മര്‍ദമില്ലാതെ കളിക്കാന്‍ എനിക്ക് സാധിച്ചു-ഹര്‍മന്‍പ്രീത് പറഞ്ഞു.

ഞാന്‍ ഓക്കെയല്ല, ഏറെ വേദനയുണ്ട്!- പീറ്റേഴ്‌സന്റെ പരിഹാസത്തോട് പ്രതികരിച്ച് യുവരാജ്

ഹര്‍മന്റെ വെടിക്കെട്ട്

ഹര്‍മന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ ഓര്‍മ ദിവസമായ ഇന്ന് നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തിന്റെ ചിത്രം പങ്കുവെച്ചത്. പുരുഷ ക്രിക്കറ്റിനൊപ്പം തന്നെ വനിതാ ക്രിക്കറ്റിനും പിന്തുണ നല്‍കുന്ന തരത്തിലേക്ക് ഇന്ത്യയിലെ ആരാധക സമൂഹം വളര്‍ന്നു കഴിഞ്ഞു. 2017ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. വിജയം കൈയെത്തും ദൂരെ എത്തിയിരുന്നെങ്കിലും മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഇന്ത്യയുടെ ആദ്യ വനിതാ ലോകകപ്പ് കിരീടമെന്ന മോഹത്തെ തകര്‍ക്കുകയായിരുന്നു.

Story first published: Monday, July 20, 2020, 15:46 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+