Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ ഓക്കെയല്ല, ഏറെ വേദനയുണ്ട്!- പീറ്റേഴ്‌സന്റെ പരിഹാസത്തോട് പ്രതികരിച്ച് യുവരാജ്

കളിക്കളത്തിനു പുറത്തെ ഉറ്റ സുഹൃത്തുക്കളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനും. തക്കം കിട്ടുമ്പോള്‍ ഇരുവരും തമാശരൂപേണ പരസ്പരം സമൂഹമാധ്യമങ്ങളിലൂടെ ട്രോളാറുമുണ്ട്. ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ഫുട്‌ബോള്‍ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ചെല്‍സിയുടെയും കടുത്ത ആരാധകര്‍ കൂടിയാണ് ഇരുവരും. യുവി യുനൈറ്റഡിന്റെ ഫാനാണെങ്കില്‍ കെപിയുടെ പ്രിയ ടീം ചെല്‍സിയാണ്. ഇരുടീമുകളും തമ്മിലുള്ള മല്‍സരം നടക്കുമ്പോള്‍ ഇരുവരും പരസ്പരം ട്രോളുകളും ചെയ്യുക പതിവാണ്.

1

ഇത്തവണയും പതിവ് തെറ്റിയില്ല. ഞായറാഴ്ച രാത്രി നടന്ന എഫ്എ കപ്പിന്റെ സെമി ഫൈനലില്‍ ചെല്‍സി 3-1ന് യുനൈറ്റഡിനെ തകര്‍ത്തുവിട്ടിരുന്നു. ഇതോടെയാണ് യുവിയെ കളിയാക്കി കെപി രംഗത്തുവന്നത്. മല്‍സരം അവസാനിച്ചതിനു പിന്നാലെ കെപി യുവിയെ കളിയാക്കുകയും ചെയ്തു. ഹൈ, യുവി- നിങ്ങള്‍ ഓക്കെയല്ലെ, കൂട്ടുകാരാ എന്നായിരുന്നു മൂന്നു ഗോളുകളെ സൂചിപ്പിച്ചുകൊണ്ട് മൂന്നു മൂന്നു പന്തുകള്‍ക്കൊപ്പം യുവി ട്വീറ്റ് ചെയ്തത്.

അധികം വൈകാതെ യുവി പ്രതികരണവുമായി രംഗത്തു വരികയും ചെയ്തു. ഹഹ, അല്ല കൂട്ടുകാരാ, എനിക്കു വേദനയുണ്ടെന്നായിരുന്നു അടക്കിച്ചിരിക്കുന്ന ഇമോജിയോടൊപ്പം യുവി ട്വിറ്ററില്‍ കുറിച്ചത്. യുവിയുടെ ഈ മറുപടി കൊണ്ടും കെപിക്കു നിര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നു. അദ്ദേഹം വീണ്ടും യുവിയെ കളിയാക്കുകയും ചെയ്തു.

വെറുതെ ചോദിച്ചെന്നേയുള്ളൂ. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് ഒരുപാട് സംസാരങ്ങള്‍ നടന്നിരുന്നു. ഇനിയും നിങ്ങള്‍ക്കു ചാറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. നിങ്ങള്‍ എത്രയും വേഗത്തില്‍ ഇതില്‍ നിന്നു മുക്തനാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങള്‍ക്കു എന്റെ അതിഥിയായി എപ്പോള്‍ വേണമെങ്കിലും ചാംപ്യന്‍സ് ലീഗ് വന്നു കാണാമെന്നും കെപി ട്വിറ്ററില്‍ കുറിച്ചു. പക്ഷെ യുവി ഇതു കൊണ്ടും തളര്‍ന്നില്ല. അദ്ദേഹം ട്വിറ്ററിലൂടെ ഒരിക്കല്‍ക്കൂടി പ്രതികരിക്കുകയും ചെയ്തു. ഉം, നമുക്ക് കാണാം. ഞങ്ങള്‍ ഒരിക്കലും വിട്ടുനല്‍കില്ലെന്നായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ടാഗ് ചെയ്ത് യുവി മറുപടി നല്‍കിയത്.

2

യുനൈറ്റഡിന്റെ തുടര്‍ച്ചയായി 19 മല്‍സരങ്ങളിലെ അപരാജിത കുതിപ്പാണ് എഫ്എ കപ്പിന്റെ സെമി ഫൈനലില്‍ ചെല്‍സി അവസാനിപ്പിച്ചത്. ഒലിവര്‍ ജിറൂഡ്, മാസണ്‍ മൗണ്ട് എന്നിവരുടെ ഗോളും യുനൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറുടെ സെല്‍ഫ് ഗോളുമാണ് ചെല്‍സിക്കു മികച്ച ജയം നേടിക്കൊടുത്തത്. ഈ സീസണില്‍ യുനൈറ്റഡിനെതിരേ ചെല്‍സിയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളിലും യുനൈറ്റഡ് ബ്ലൂസിനെ വീഴ്ത്തിയിരുന്നു.

Story first published: Monday, July 20, 2020, 14:27 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+