Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ അത്‌ലറ്റുകളുടെ പരിശീലന ക്യാംപുമായി മുന്നോട്ടുപോകും; കായിക മന്ത്രി കിരണ്‍ റിജ്ജു

മുംബൈ: കോവിഡ് വൈറസ് വ്യാപനം ലോകത്തെയാകെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. എല്ലാ മേഖലയിലേയും പോലെ തന്നെ കായിക മേഖലയിലും വലിയ തിരിച്ചടികളാണ് കോവിഡ് മൂലം ഉണ്ടായിട്ടുള്ളത്. അതില്‍ ഏറ്റവും വലിയ തിരിച്ചടി ടോക്കിയോ ഒളിംപിക്‌സാണ്. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പല അത്‌ലറ്റുകളും പരിശീലനം പോലും നടത്താന്‍ സാധിക്കാതെ വീടുകളില്‍ത്തന്നെ കഴിയേണ്ട അവസ്ഥയാണ്.

ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പരിശീലനം മുടങ്ങുന്നത് മികച്ച പ്രകടനം പുറത്തെടുക്കുന്നതെ ബാധിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പരിശീലന കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ കായിക മന്ത്രിയായ കിരണ്‍ റിജ്ജു. ഇന്ത്യയില്‍ പരിശീലന ക്യാംപുമായി മുന്നോട്ടുപോകുമെന്നാണ് റിജ്ജു വ്യക്തമാക്കിയത്.

kirenrijiju

'പകര്‍ച്ചവ്യാധി മൂലം നമ്മള്‍ അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതിനാല്‍, നമ്മുടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ട കായികതാരങ്ങള്‍ക്കുള്ള പരിശീലനം ആരംഭിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ സമീപനം അവരുടെ ആരോഗ്യവും സുരക്ഷയും മനസ്സില്‍ വച്ചുകൊണ്ട് ജാഗ്രതയോടെയായിരിക്കും. കോവിഡിന്റെ പേരില്‍ നമുക്ക് അവരുടെ പരിശീലനം വൈകിപ്പിക്കാന്‍ ആവില്ല.

അതിനാല്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകള്‍ നടത്തേണ്ടി വരും. ഓരോ കേസും വിലയിരുത്തി തീരുമാനം എടുക്കേണ്ടി വരും.ക്യാമ്പില്‍ ചേരാനാകാതെ ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നമ്മുടെ അത്‌ലറ്റുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അതുകൂടി മനസില്‍ കരുതിയാവണം മുന്നോട്ടുപോകേണ്ടത്'-കിരണ്‍ റിജ്ജു പറഞ്ഞു.

സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ചാവും ആദ്യ ഘട്ടത്തില്‍ പരിശീലനം പുനരാരംഭിക്കുക. ബോക്‌സര്‍മാര്‍ ഇതിനകം പാട്യാലയിലുണ്ട്.പക്ഷേ അവരുടെ ക്വാറന്റൈന്‍ കാലാവധി നീട്ടിയിട്ടുണ്ട്. അതിന് ശേഷം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ് (എസ്ഒപി) അനുസരിച്ച് അവരുടെ പരിശീലനം പുനരാരംഭിക്കും. ഷൂട്ടിങ് പരിശീലനത്തിനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒളിംപിക്‌സ് പരിധിയിലുള്ള എല്ലാ ഷൂട്ടര്‍മാര്‍ക്കും പരിശീലനം പുനരാരംഭിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

മറ്റ് ക്യാമ്പുകളും ഉറപ്പായും ആരംഭിക്കും. എന്നാല്‍ ടോക്കിയോ ഒളിംപിക്‌സിന് പോകുന്ന കായിക താരങ്ങളുടെ പരിശീലനത്തിനാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാട്യാല,ബംഗളൂരു കേന്ദ്രങ്ങളിലെ കായിക താരങ്ങള്‍ക്ക് ആവിശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. അത്‌ലറ്റുകളുമായും ഹോക്കി താരങ്ങളുമായും വെയ്റ്റ് ലിഫ്റ്റിങ് പരിശീലകരുമായും ക്യാമ്പുകളിലായിരിക്കുമ്പോള്‍ ഞാന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. ക്യാമ്പുകളില്‍ സുരക്ഷയൊരുക്കുന്നതില്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വളരെ സന്തുഷ്ടരാണെന്നും റിജ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 20, 2020, 15:04 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+