Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് മുന്നിലുള്ളത്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. ഇതിന് ഇത്തവണ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇതിനോടകം തന്നെ മികച്ച ടീം കരുത്ത് സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. ചില പൊസിഷനിലേക്ക് ആരൊക്കെ വേണമെന്നതാണ് പ്രധാനമായുള്ള ആശയക്കുഴപ്പം. കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്തിന് പകരം ആര് കീപ്പറാവണമെന്നതാണ് ഇതിലൊന്ന്.
കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എസ് ഭരത്, ജിതേഷ് ശര്‍മ എന്നിവരാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം തേടുന്നത്. ഇതില്‍ ആരെ പരിഗണിക്കുമെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം.
ഇപ്പോഴിതാ വിക്കറ്റ് കീപ്പറായി ഇന്ത്യ ആരെ ലോകകപ്പില്‍ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പയുടെ അഭിപ്രായ പ്രകടനം.

രാഹുല്‍ വിക്കറ്റ് കീപ്പറാവട്ടെ
ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. അവന്റെ അഭാവത്തില്‍ നിലവില്‍ അടുത്ത അവസരം കെ എല്‍ രാഹുലിനാണ്. ഇന്ത്യ രാഹുലില്‍ ഉറച്ച് നില്‍ക്കുകയാണ് വേണ്ടത്. അവനെ അഞ്ചാം നമ്പറിലും കളിപ്പിക്കാം. ഇന്ത്യ തീരുമാനിക്കേണ്ടത് ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ആരെന്നതാണ്. അക്കാര്യത്തിലാണ് വ്യക്തത വരാനുള്ളത്.
സൂര്യകുമാര്‍ യാദവിനെ എവിടെ കളിപ്പിക്കുമെന്നതാണ് തീരുമാനിക്കാനുള്ള മറ്റൊരു കാര്യം. ശ്രേയസ് അയ്യര്‍ക്കും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടാവും. ശ്രേയസും സൂര്യയും ലോകകപ്പ് ടീമിലുണ്ടാവും. എന്നാല്‍ ആരെ കളിപ്പിക്കുമെന്നതാണ് ക്യാപ്റ്റന് മുന്നിലുള്ള വലിയ തലവേദന'-ഉത്തപ്പ പറഞ്ഞു.

സഞ്ജു തുടര്‍ അവസരം അര്‍ഹിക്കുന്നു
ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ല. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുമ്പോഴും ആവിശ്യത്തിന് അവസരം താരത്തിന് ലഭിക്കുന്നില്ലെന്ന് പറയാം.
എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടര്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഉത്തപ്പ അഭിപ്രായപ്പെട്ടത്. '100 ശതമാനവും സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. വലിയ പ്രതിഭയുള്ള താരമാണവന്‍.
ഇതുവരെ തുടര്‍ അവസരങ്ങള്‍ അവന് ലഭിച്ചിട്ടില്ല. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി അഞ്ച് അവസരങ്ങളെങ്കിലും നല്‍കണം. അഞ്ചാം നമ്പറിലാണ് കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലും അവസരം നല്‍കണം. ഒരു പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും കളിപ്പിച്ച ശേഷം പ്രകടനം വിലയിരുത്തുക.
അത് ചെയ്യാതെ അവന്‍ ഈ റോളിന് യോഗ്യനല്ലെന്ന് പറയാനാവില്ല. അത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യന്‍ ടീമിലിടം പിടിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം അവസരങ്ങള്‍ അര്‍ഹിക്കുന്നു'-ഉത്തപ്പ പറഞ്ഞു.

ഇന്ത്യ ലോകകപ്പ് നേടുമോ?
ഇന്ത്യക്ക് ഇത്തവണ ലോകകപ്പ് നേടാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനോട് ഉത്തപ്പ പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ്. എന്നാല്‍ ഇന്ത്യക്ക് നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരാനുണ്ട്.
ഇന്ത്യന്‍ ടീം എവിടെ കളിക്കുന്നുവെന്നതില്‍ കാര്യമില്ല. എങ്ങനെ കളിക്കുന്നുവെന്നതിലാണ് കാര്യം. പ്രതിഭയുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം അവസരം തേടുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും അവസരം ലഭിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം'-ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications