World Cup 2023: ഇന്ത്യക്ക് മുന്നില്‍ അഞ്ച് ചോദ്യങ്ങള്‍, ഉത്തരം തലപുകയ്ക്കും, അറിയാം

മുംബൈ: 2023ലെ ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കത്തിലാണ് ഇന്ത്യ. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യക്ക് സമീപകാലത്തായി ഐസിസി കിരീടങ്ങളില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. 2021, 2022ലെ ടി20 ലോകകപ്പുകളില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. കപ്പിലെത്താന്‍ ഇന്ത്യക്ക് കരുത്തേറെയാണെങ്കിലും പല കാരണങ്ങള്‍ ഇന്ത്യക്ക് കിരീടം നേടാനാവുന്നില്ല. ഇതിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യം 2023ലെ ഏകദിന ലോകകപ്പാണ്.
ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ കപ്പില്‍ കുറഞ്ഞൊന്നും ടീം ലക്ഷ്യമിടുന്നില്ല. ഇന്ത്യയുടെ പല സെലക്ഷന്‍ തീരുമാനങ്ങളും ഇതിനോടകം വലിയ ചോദ്യമുയര്‍ത്തുന്നു. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ പല ചോദ്യങ്ങള്‍ക്കും ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. പുതിയ സെലക്ടര്‍മാരുടെ വരവിന് ശേഷമാണ് ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുക. ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള അഞ്ച് ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ വേണോ?
ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ചോദ്യങ്ങളിലൊന്ന് ശിഖര്‍ ധവാന്റെ ടീമിലെ സ്ഥാനമാണ്. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ മെല്ലെപ്പോക്ക് ബാറ്റിങ് കാഴ്ചവെക്കുന്ന ധവാന്റെ ശൈലി ഇന്ത്യക്ക് ഗുണം ചെയ്യുന്നതല്ല. സമീപകാലത്തെ ഫോമും വളരെ മോശമാണ്. ബംഗ്ലാദേശ് പരമ്പരയിലടക്കം ധവാന്‍ മോശം ഫോമിലാണ് കളിക്കുന്നത്. ഇന്ത്യക്ക് ഓപ്പണങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ഇവരെല്ലാം മികച്ച ഫോമിലും നില്‍ക്കവെ ധവാന്‍ ടീമില്‍ വേണമോയെന്നതാണ് ചോദ്യം. ധവാന് ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുണ്ട്. അനുഭവസമ്പത്തും ഏറെയാണെങ്കിലും പരിഗണിക്കണമോ വേണ്ടയോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
Also Read: IPL 2023: കെകെആര്‍ ഇത്തവണയും ദുരന്തമാവും! മൂന്ന് വലിയ പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

കെ എല്‍ രാഹുല്‍-ശുബ്മാന്‍ ഗില്‍, ഇവരിലാര്?
ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് കെ എല്‍ രാഹുല്‍. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡാണ് രാഹുലിന് അവകാശപ്പെടാം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. അവസാന ടി20 ലോകകപ്പുകളിലെല്ലാം രാഹുല്‍ നിറം മങ്ങിയതിനാല്‍ ടീമിലെ താരത്തിന്റെ സ്ഥാനം ചോദ്യമുയര്‍ത്തുന്നു. അതേ സമയം യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടുന്നു. സമീപകാലത്ത് കളിച്ച പരമ്പരകളിലെല്ലാം ഗില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇവരിലാര് ടീമില്‍ വേണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

വിക്കറ്റ് കീപ്പറായി ആര്?
ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ പിന്തുണക്കുമോ അതോ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ പരിഗണിക്കുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രാഹുലിനെ മുഖ്യ കീപ്പറാക്കിയാല്‍ ബാക്കപ്പായി ഒരാള്‍ക്ക് കൂടി അവസരം ലഭിക്കും. റിഷഭ് പന്തിനെ ഫോമിന്റെ അടിസ്ഥാനത്തില്‍ തഴയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. സഞ്ജു സാംസണിന് വീണ്ടും പുറത്തിരിക്കേണ്ടി വരാനാണ് സാധ്യത. ഫോം വിലയിരുത്തിയാണോ അതോ അനുഭവസമ്പത്ത് വിലയിരുത്തിയാണോ ഇന്ത്യ വിക്കറ്റ് കീപ്പറെ പരിഗണിക്കുകയെന്നത് കണ്ടറിയണം.

സൂര്യകുമാറിനെ എവിടെ കളിപ്പിക്കും?
വമ്പനടികൊണ്ട് പേരെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ടി20യിലെ മികവ് ഏകദിനത്തില്‍ സൂര്യകുമാറിന് കാട്ടാനാവുന്നില്ല. എവിടെയാണ് സൂര്യകുമാറിനെ ഇന്ത്യ കളിപ്പിക്കേണ്ടതെന്നത് പ്രധാന ചോദ്യം. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ മികവ് കാട്ടുന്നു. ഈ സാഹചര്യത്തില്‍ ശ്രേയസിനെ മാറ്റി സൂര്യകുമാറിനെ ഇന്ത്യ പരിഗണിക്കണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് എങ്ങനെ?
ജസ്പ്രീത് ബുംറയൊഴികെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ മറ്റാര്‍ക്കും സ്ഥാനം ഉറപ്പില്ല. ഇന്ത്യ നിരന്തരം പരീക്ഷണം നടത്തിയിട്ടും വിശ്വസ്തരായ യുവ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ആരൊക്കെ വേണമെന്നതാണ് പ്രധാന ചോദ്യം. ഇതും സെലക്ടര്‍മാരെ സംബന്ധിച്ച് കുഴപ്പിക്കുന്ന ചോദ്യമാണ്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം അവസരം തേടുന്നവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications