IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ തലമുറയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ശിഖര്‍ ധവാന്‍ തുടങ്ങിയവരുടെയെല്ലാം പകരക്കാരനെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നുറപ്പ്. ഇതിനോടകം തന്നെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ അധികം വൈകാതെ സംഭവിച്ചേക്കും.
നിലവിലെ ഇന്ത്യന്‍ ടീമിനെ പല പ്രശ്‌നങ്ങളും അലട്ടുന്നു. താരങ്ങളുടെ ഫിറ്റ്‌നസ് മുതല്‍ താരങ്ങളുടെ മോശം ഫോം വരെ ഇന്ത്യക്ക് മുന്നിലെ തലവേദനയാണ്. ഇതിനൊക്കെ പരിഹാരം കാണാതെ മുന്നോട്ട് പോയാല്‍ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് മറ്റൊരു ദുരന്തമായിത്തീരും. നിലവിലെ പല താരങ്ങളും ടീമില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുള്ളപ്പോള്‍ പുതിയ പല താരങ്ങളും ടീമിലേക്കെത്തിയേക്കും. ഇപ്പോഴിതാ കോലിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിനൊപ്പം തിളങ്ങാന്‍ കെല്‍പ്പുള്ള താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

കോലിയുടെ പകരക്കാരന്‍ ശ്രേയസ്
വിരാട് കോലിയുടെ പകരക്കാരനായി ഇന്ത്യക്കൊപ്പം തിളങ്ങാനാവുക ശ്രേയസ് അയ്യര്‍ക്കാണെന്നാണ് കാര്‍ത്തിക് പറയുന്നത്. 'അവസാന കുറച്ച് മാസങ്ങളിലായി അവന്‍ അസാധ്യമായി കളിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം 700ലധികം റണ്‍സ് അവന്‍ നേടി. അവന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന് നോക്കുക. തുടങ്ങാന്‍ അവന് അല്‍പ്പം പന്തുകള്‍ നേരിടേണ്ടി വരും. സ്പിന്നിനെ നന്നായി കളിക്കും. ഷോര്‍ട്ട് ബോളുകളില്‍ പരീക്ഷിക്കപ്പെടുമെങ്കിലും അവന്‍ ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്' -കാര്‍ത്തിക് പറഞ്ഞു.

ഈ വര്‍ഷത്തെ പ്രകടനം ഗംഭീരം
ഈ വര്‍ഷത്തെ ശ്രേയസിന്റെ ഏകദിനത്തിലെ പ്രകടനങ്ങളെല്ലാം അതി ഗംഭീരമാണെന്ന് പറയാം. ഈ വര്‍ഷം 16 ഏകദിനം കളിച്ച ശ്രേയസ് 721 റണ്‍സ് ഇതിനോടകം നേടിക്കഴിഞ്ഞു. 91.85 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലാണ് ശ്രേയസ് കസറുന്നത്. ആറ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഈ വര്‍ഷം ശ്രേയസ് നേടിക്കഴിഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന വിശേഷണം ശ്രേയസിന് അവകാശപ്പെടാം. എന്നാല്‍ ഇന്ത്യയുടെ മറ്റ് പ്രമുഖ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ശ്രേയസിന് ടീമില്‍ ഇടം ലഭിക്കുമോയെന്നത് കണ്ടറിയാം.

ശ്രേയസിന് ഇപ്പോഴും ടീമില്‍ സ്ഥാനം ഉറപ്പില്ല
ഇന്ത്യയുടെ പ്ലേയിങ് 11 ഇപ്പോഴും ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം ഉറപ്പില്ലെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പ് വരുമ്പോള്‍ ഇന്ത്യ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ആരെയെങ്കിലും പരിഗണിക്കാനുമുള്ള സാധ്യതയുമുണ്ട്. രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറായാല്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കാന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ അവസരം തേടുന്നു. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യര്‍ക്ക് ടീമിലിടം നേടുക പ്രയാസം തന്നെയാണ്.

ശ്രേയസിന് ഇപ്പോഴും ടീമില്‍ സ്ഥാനം ഉറപ്പില്ല
ഇന്ത്യയുടെ പ്ലേയിങ് 11 ഇപ്പോഴും ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം ഉറപ്പില്ലെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പ് വരുമ്പോള്‍ ഇന്ത്യ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ആരെയെങ്കിലും പരിഗണിക്കാനുമുള്ള സാധ്യതയുമുണ്ട്. രോഹിത്തിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറായാല്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കാന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ അവസരം തേടുന്നു. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യര്‍ക്ക് ടീമിലിടം നേടുക പ്രയാസം തന്നെയാണ്.

ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 വേണം
2023ലെ ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യ മികച്ച പ്ലേയിങ് 11 കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ജനുവരിയോടെ ഇന്ത്യ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കി പകരം ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ക്യാപ്റ്റനാക്കാനും സാധ്യതകളുണ്ട്. ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ നേരത്തെ സാധിക്കാത്ത പക്ഷം 2023ലെ ഏകദിന ലോകകപ്പും ദുരന്തമായി മാറിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications