
റസലിനും നരെയ്‌നും പകരക്കാരനില്ല
കെകെആറിന്റെ വന്‍ ശക്തികളെന്ന് പറയുന്ന രണ്ട് താരങ്ങള്‍ ആന്‍ഡ്രേ റസലും സുനില്‍ നരെയ്‌നുമാണ്. രണ്ട് പേരുടെയും ഓള്‍റൗണ്ട് മികവില്‍ ടീം വളരെയധികം പ്രതീക്ഷവെക്കുന്നു. കെകെആറിന് കപ്പിലേക്കെത്താന്‍ ഇരുവരുടേയും പ്രകടനം നിര്‍ണ്ണായകം. എന്നാല്‍ രണ്ട് പേരും ബൗളിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും പകരക്കാരനായ താരത്തെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടത് കെകെആറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇതുവരെ ടീമിനത് സാധിച്ചട്ടില്ല.
Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

മികച്ച വിക്കറ്റ് കീപ്പറെ കണ്ടെത്തണം
അനുഭവസമ്പന്നനായ വിക്കറ്റ് കീപ്പറെ കണ്ടെത്താനും കെകെആറിന് സാധിക്കേണ്ടതായുണ്ട്. ദിനേഷ് കാര്‍ത്തിക് ടീം വിട്ടതോടെ നിലവില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് മാത്രമാണ് കെകെആറിന് പരിഗണിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍. എന്നാല്‍ കെകെആറിന് പരിഗണിക്കാന്‍ മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറില്ല. ഇത്തവണ ലേലത്തിലും പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്ല. അതുകൊണ്ട് തന്നെ കെകെആറിന് കാര്യങ്ങള്‍ കടുപ്പമാണ്.
മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവവും കെകെആറിനുണ്ട്. മധ്യനിരയില്‍ ഫിനിഷറാവാന്‍ കെകെആറിനൊപ്പം ഇപ്പോള്‍ ആരുമില്ല. ലേലത്തില്‍ മികച്ച ഓള്‍റൗണ്ടറെ കെകെആറിന് കണ്ടെത്താനാവാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് പറയാം. ലേലത്തില്‍ ആവിശ്യത്തിന് പണം മുടക്കാനില്ലാത്ത കെകെആറിന് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് തന്നെ വിലയിരുത്താം.

ഇനിയും ഏറെ താരങ്ങളെ കണ്ടെത്തണം
16ാം സീസണിന് മുന്നോടിയായി കെകെആറിന് ഇനിയും ഏറെ താരങ്ങളെ കണ്ടെത്താനുണ്ട്. 14 താരങ്ങളാണ് കെകെആറിന് നിലവിലുള്ളത്. കുറഞ്ഞത് 18 താരങ്ങളെയെങ്കിലും കെകെആറിന് കണ്ടെത്തേണ്ടതായുണ്ട്. പരമാവധി 25 താരങ്ങളെയാണ് ടീമുകള്‍ക്ക് ഒപ്പം കൂട്ടേണ്ടത്. 7.05 കോടി മാത്രം ശേഷിക്കെ കെകെആറിന് ആരെയൊക്കെ സ്വന്തമാക്കാനാവുമെന്നാണ് കണ്ടറിയേണ്ടത്. ലോക്കി ഫെര്‍ഗൂസനെയും ശര്‍ദുല്‍ ഠാക്കൂറിനെയും ലേലത്തിന് മുമ്പ് തന്നെ കെകെആര്‍ ഒപ്പം കൂട്ടിയിട്ടുണ്ട്.
എങ്കിലും പര്‍പ്പില്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും നേടാന്‍ സാധ്യതയുള്ള താരങ്ങളെ ഇത്തവണ കെകെആറിന് ലേലത്തില്‍ സ്വന്തമാക്കാനാവുമോയെന്നത് കണ്ടറിയാം. ശ്രേയസ് അയ്യരുടെ സമീപകാല ഫോം വളരെ മികച്ചതാണ്. എന്നാല്‍ ടി20യില്‍ എത്രത്തോളം ശ്രേയസിന് മികവ് കാട്ടാനാവുമെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണ ലേലത്തെ ഫലപ്രദമായി ഉപയോഗിക്കാനാവാത്ത പക്ഷം കെകെആര്‍ വീണ്ടും ദുരന്തമാവുമെന്നുറപ്പ്.


Click it and Unblock the Notifications












