Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ODI World Cup: ടോപ് 8ല്‍ ആരൊക്കെ?, യോഗ്യതക്ക് ഈ രണ്ട് വമ്പന്മാരും പാടുപെടും!, പട്ടിക ഇതാ

1

ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിന് ശേഷം ചെറിയ ഇടവേളയില്‍ ഏകദിന ലോകകപ്പും എത്തുകയാണ്. 2023 ഒക്ടോബറിലും നവംബറിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇത്തവണ ലോകകപ്പ് യോഗ്യത നിശ്ചയിക്കുന്നത് ഏകദിന ലോകകപ്പ് സൂപ്പര്‍ ലീഗ് എന്ന ടൂര്‍ണമെന്റ് പ്രകാരമാണ്. 2020 ജൂലൈ 30ന് ആരംഭിച്ച ടൂര്‍ണമെന്റ് 2023 മെയിലാണ് അവസാനിക്കുന്നത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരകളെല്ലാം ഈ ടൂര്‍ണമെന്റിന്റെ ഭാഗമായാണ്. ടൂര്‍ണമെന്റില്‍ ടോപ് 8ലെത്തുന്നവര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ടീമുകളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന എട്ട് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഇതുവരെയുള്ള പ്രകടനത്തിലൂടെത്തന്നെ ചില ടീമുകള്‍ക്ക് ലോകകപ്പ് സീറ്റുറപ്പിക്കാന്‍ സാധിച്ചു. ബാക്കിയുള്ള ടീമുകള്‍ യോഗ്യതക്കായി പോരാടുകയാണ്.

1

സൂപ്പര്‍ ലീഗ് പ്രകാരമുള്ള പോയിന്റ് പട്ടിക പ്രകാരം നിലവില്‍ തലപ്പത്ത് നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടാണ്. 18 മത്സരത്തില്‍ നിന്ന് 12 ജയവും അഞ്ച് തോല്‍വിയുമടക്കം 125 പോയിന്റോടെയാണ് ഇംഗ്ലണ്ട് തലപ്പത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശാണെന്നതാണ് കൗതുകകരം. 18 മത്സരത്തില്‍ നിന്ന് 12 ജയവും ആറ് തോല്‍വിയുമടക്കം 120 പോയിന്റാണ് അവര്‍ക്കുള്ളത്.

2

മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ 15 മത്സരത്തില്‍ നിന്ന് 10 ജയവും അഞ്ച് തോല്‍വിയുമടക്കം 100 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനും ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചെന്ന് പറയാം. 12 മത്സരത്തില്‍ നിന്ന് 10 ജയവുമടക്കം അവര്‍ക്കും 100 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്ത് നിലവില്‍ പാകിസ്താനാണ്. 15 മത്സരത്തില്‍ നിന്ന് 9 ജയവും ആറ് തോല്‍വിയുമടക്കം 90 പോയിന്റോടെ പാകിസ്താനും ലോകകപ്പ് യോഗ്യത ഏറെക്കുറെ നേടിക്കഴിഞ്ഞു.

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

3

ന്യൂസീലന്‍ഡ് എട്ട് മത്സരത്തില്‍ നിന്ന് എട്ട് ജയം നേടി 80 പോയിന്റോടെയാണ് ആറാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസ് 21 മത്സരം കളിച്ചപ്പോള്‍ 8 ജയവും 13 തോല്‍വിയും വഴങ്ങി 20 പോയിന്റോടെ ഏഴാം സ്ഥാനത്തുണ്ട്. 12 മത്സരത്തില്‍ നിന്ന് എട്ട് ജയവും നാല് തോല്‍വിയുമടക്കം 79 പോയിന്റുള്ള ഇന്ത്യ എട്ടാം സ്ഥാനത്താണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് എന്തായാലും യോഗ്യത ലഭിക്കും.

4

ഇനി ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാലും പല ടീമുകള്‍ക്കും ഏകദിന പരമ്പര കുറവായതിനാലും 100ലധികം പോയിന്റുള്ളവര്‍ ഏറെക്കുറെ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. ചില വമ്പന്‍ ടീമുകള്‍ ലോകകപ്പ് യോഗ്യത നേടാന്‍ പ്രയാസപ്പെടുമെന്നാണ് നിലവിലെ കണക്കില്‍ നിന്ന് വ്യക്തമാവുന്നത്. അതിലൊന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയാണ്. 18 മത്സരത്തില്‍ നിന്ന് 6 ജയം 11 തോല്‍വിയടക്കം 62 പോയിന്റോടെ 10ാം സ്ഥാനത്താണ്. 20 മത്സരത്തില്‍ നിന്ന് 68 പോയിന്റുള്ള അയര്‍ലന്‍ഡ് 9ാം സ്ഥാനത്തുണ്ട്.

ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

5

ദക്ഷിണാഫ്രിക്കയുടെ കാര്യമാണ് കഷ്ടം. 16 മത്സരത്തില്‍ നിന്ന് നാല് ജയവും 10 തോല്‍വിയുമടക്കം 49 പോയിന്റോടെ അവര്‍ 11ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത നേടാന്‍ അവര്‍ ഇനിയുള്ള മത്സരങ്ങളില്‍ നന്നായി പൊരുതേണ്ടി വരും. അല്ലാത്ത പക്ഷം ലോകകപ്പ് പുറത്തുനിന്ന് കാണേണ്ട അവസ്ഥ ദക്ഷിണാഫ്രിക്കയ്ക്ക് വരും. 2021 മെയ് വരെയാണ് ടൂര്‍ണമെന്റിന്റെ സമയമെന്നതിനാല്‍ ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്.

6

15 മത്സരത്തില്‍ നിന്ന് 3 ജയവും 11 തോല്‍വിയുമടക്കം 35 പോയിന്റുള്ള സിംബാബ് വെയും 16 മത്സരത്തില്‍ നിന്ന് 2 ജയവും 13 തോല്‍വിയുമടക്കം 25 പോയിന്റുള്ള ഹോളണ്ടുമാണ് അവസാന രണ്ട് സ്ഥാനത്ത്. 13 ടീമുകളാണ് ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ലോകകപ്പ് യോഗ്യതക്കായി മത്സരിക്കുന്നത്.

Story first published: Friday, July 15, 2022, 17:20 [IST]
Other articles published on Jul 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+