Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമല്ല, വീക്ക്‌നെസിനെക്കുറിച്ച് ചോപ്ര

ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ഏകദിനവും തോറ്റ് ഏകദിന പരമ്പര ഇന്ത്യ കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിനു നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആറാം ബൗളറുടെ അഭാവം ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ടെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്‌നം ഇതല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.

തന്റെ യൂട്യുബ് ചാനലിലൂടെയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പരാജയത്തെക്കുറിച്ചു ചോപ്ര വിശകലനം ചെയ്തത്. 51 റണ്‍സിന്റെ തോല്‍വിയായിരുന്നു കളിയില്‍ ഇന്ത്യക്കു നേരിട്ടത്.

തുടക്കത്തില്‍ വിക്കറ്റ് നേടാനാവുന്നില്ല

തുടക്കത്തില്‍ വിക്കറ്റ് നേടാനാവുന്നില്ല

മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ എതിര്‍ ടീമിന്റെ വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തേക്കാള്‍ ഇന്ത്യയെ അലട്ടുന്നതും ഇത് തന്നെയാണണെന്നു അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ബൗളിങിനെക്കുറിച്ച് പറയുകയാണെങ്കില്‍ ന്യൂബോള്‍ കൊണ്ട് നമുക്ക് വിക്കറ്റെടുക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ എത്ര സമയം പിന്നിട്ടിരിക്കുന്നു. തുടര്‍ച്ചയായി അവസാനത്തെ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യക്കെതിരേ എതിര്‍ ടീം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.

ന്യൂസിലാന്‍ഡിലും ആവര്‍ത്തിച്ചു

ന്യൂസിലാന്‍ഡിലും ആവര്‍ത്തിച്ചു

കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അവരുടെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും- ഹെന്റി നിക്കോള്‍സും പിന്തുടര്‍ന്ന അതേ രീതി തന്നെയാണ് ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ആവര്‍ത്തിക്കുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തിലും ഓസീസിനെതിരേയുള്ള ആദ്യ രണ്ട് ഏകദിനങ്ങളിലും ആദ്യത്തെ 20 ഓവറിനുള്ളില്‍ വിക്കറ്റ് വീഴ്ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെ വരുമ്പോള്‍ പിന്നെയാര് ബൗള്‍ ചെയ്താലും വ്യത്യാസം വരാന്‍ പോവുന്നില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

മുന്‍നിര ബൗളര്‍മാര്‍ വിക്കറ്റെടുക്കണം

മുന്‍നിര ബൗളര്‍മാര്‍ വിക്കറ്റെടുക്കണം

രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ട്യ ബൗള്‍ ചെയ്യുകയും സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുക്കുകയും ചെയ്‌തെങ്കിലും അത് ഇന്ത്യക്കു ആശ്വാസം നല്‍കില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഹാര്‍ദിക് വലിയൊരു ഇടവേളയ്ക്കു ശേഷം ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടു. അദ്ദേഹത്തിന് വിക്കറ്റും ലഭിച്ചു. എന്നാല്‍ ടീമിലെ ടോപ്പ് ബൗളര്‍മാര്‍ക്കു വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ 6-8 വരെയുള്ള ബൗളിങ് ഓപ്ഷനുകള്‍ എന്തു ചെയ്യാനാണെന്നും ചോപ്ര ചോദിക്കുന്നു.
മുന്‍നിര ബൗളര്‍മാര്‍ക്കു ടീമിന് ബ്രേക്ക്ത്രൂ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എത്ര ഓള്‍റൗണ്ടര്‍മാരെ കളിപ്പിച്ചിട്ടും കാര്യമില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. അവസാനമായി കളിച്ച അഞ്ച് ഏകദിനങ്ങളിലും ആദ്യത്തെ 15 ഓവറില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ലെന്നു കാണാം.

Story first published: Monday, November 30, 2020, 11:45 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+