Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ റോള്‍ മോഡല്‍ സൂര്യയല്ല! അത് ഓസീസ് താരം- വെളിപ്പെടുത്തി അസം ഖാന്‍

1

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി വിസ്മയിപ്പിക്കുന്ന താരമാണ് അസം ഖാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസം ഖാന്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നവനാണ്. ഇസ് ലാമാബാദ് യുണൈറ്റഡിനായി ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനെതിരേ 42 പന്തില്‍ 97 റണ്‍സാണ് അസം ഖാന്‍ നേടിയത്.

ഒമ്പത് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം. ഇതുവരെ പാകിസ്താന്‍ പരിഗണിക്കാത്ത താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം ഇപ്പോള്‍ ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നു. 24കാരനായ താരം ഏത് ടീമിനും വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവനാണ്.

അധികം വൈകാതെ യുവതാരം പാകിസ്താന്‍ ടീമില്‍ സജീവമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അസം ഖാന്റെ വെടിക്കെട്ട് പ്രകടനത്തോടെ താരത്തെ ഇന്ത്യന്‍ താരവും ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനുമായ സൂര്യകുമാര്‍ യാദവുമായാണ് കൂടുതലാളുകളും താരതമ്യപ്പെടുത്തിയത്.

എന്നാലിപ്പോള്‍ തന്റെ റോള്‍ മോഡല്‍ സൂര്യകുമാര്‍ യാദവല്ലെന്നും അത് മറ്റൊരാളാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അസം ഖാന്‍.

ടിം ഡേവിഡ് റോള്‍ മോഡല്‍

ടിം ഡേവിഡ് റോള്‍ മോഡല്‍

മുന്‍ സിംഗപ്പൂര്‍ താരവും നിലവിലെ ഓസ്‌ട്രേലിയന്‍ താരവുമായ ടിം ഡേവിഡിനെയാണ് തന്റെ റോള്‍മോഡലായി അസം ഖാന്‍ പറഞ്ഞത്. സമീപകാലത്തായി ടി20യിലെ സൂപ്പര്‍ താരമായി വളര്‍ന്നവനാണ് ടിം ഡേവിഡ്. ബിബിഎല്ലിലും ഐപിഎല്ലിലുമടക്കം വെടിക്കെട്ട് ബാറ്റിങ്ങാണ് ഡേവിഡ് കാഴ്ചവെക്കുന്നത്.

'ഞാന്‍ ബാറ്റ് ചെയ്യുന്ന പൊസിഷന്‍ വളരെ പ്രയാസമുള്ളതാണ്. നന്നായി മത്സരം ഫിനിഷ് ചെയ്യേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഈ റോള്‍ കടുപ്പമാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടുതല്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത് ടിം ഡേവിഡില്‍ നിന്നാണ്.

വലിയ ഷോട്ടുകള്‍ കളിക്കുന്നവനാണ് ഡേവിഡ്. അവന്റെ പ്രയാസം എനിക്കറിയാം. കാരണം ഞാനും അതേ പൊസിഷനിലാണ് കളിക്കുന്നത്. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലാണ് കളിക്കുന്നത്. അത് ടോപ് ഓഡറാണ്. അതുകൊണ്ട് തന്നെ താരതമ്യത്തില്‍ കാര്യമില്ല'- അസം ഖാന്‍ പറഞ്ഞു.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

അസം ഖാന്‍ വലിയ ഭാവിയുള്ള താരം

അസം ഖാന്‍ വലിയ ഭാവിയുള്ള താരം

വലിയ ഭാവിയുള്ള താരമാണ് അസം ഖാനെന്ന് പറയാം. പിഎസ്എല്ലില്‍ നിന്ന് പാകിസ്താന്‍ ടീമിലേക്ക് അധികം വൈകാതെ എത്തുമെന്നുറപ്പ്. മുന്‍ പാക് സൂപ്പര്‍ താരം മോയിന്‍ ഖാന്റെ മകനാണ് അസം ഖാന്‍. പിഎസ്എല്ലില്‍ പരിശീലക റോളില്‍ മോയിന്‍ ഖാനുമുണ്ട്.

പിഎസ്എല്ലില്‍ 140 വേഗത്തിലെത്തിയ പന്തിനെ സ്വീപ് ചെയ്ത് സിക്‌സറടിച്ച അസം ഖാന്റെ ഷോട്ട് വൈറലായിരുന്നു. പണ്ട് മോയിന്‍ ഖാന്‍ കളിച്ച ഷോട്ടിനെ ഓര്‍മിപ്പിക്കുന്നതാണിതെന്നാണ് ആരാധകര്‍ പറയുന്നത്. അസം ഖാന് വലിയ ഭാവില്‍ കല്‍പ്പിക്കുമ്പോഴും അല്‍പ്പം വണ്ണക്കൂടുതലുള്ള താരമാണ് അദ്ദേഹം.

ഫിറ്റ്‌നസ് ശ്രദ്ധിക്കാത്ത പക്ഷം വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണെന്ന് തന്നെ പറയാം. നിലവില്‍ പാകിസ്താന്‍ അസം ഖാനെ തഴഞ്ഞ്‌നിര്‍ത്താനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണെന്ന് പറയാം.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

പാക് ടീമിനൊപ്പം മൂന്ന് ടി20 കളിച്ചു

പാക് ടീമിനൊപ്പം മൂന്ന് ടി20 കളിച്ചു

പാകിസ്താന്‍ ഇതുവരെ മൂന്ന് മത്സരത്തിലാണ് അസം ഖാന് അവസരം നല്‍കിയത്. 2021 ജൂലൈയില്‍ ട്രന്റ്ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. ഇതേ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാനമായി കളിച്ചത്. അതിന് ശേഷം അവസരം ലഭിച്ചിട്ടില്ല. മൂന്ന് ടി20യില്‍ രണ്ട് തവണയാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. നേടിയത് ആറ് റണ്‍സ് മാത്രം.

എന്നാല്‍ അസം ഖാന്റെ ടി20 കരിയര്‍ നോക്കുമ്പോള്‍ അത്ര മോശംഎന്ന് പറയാനാവില്ല. 104 ടി20യില്‍ നിന്ന് 24.74 ശരാശരിയല്‍ 2128 റണ്‍സാണ് അസം ഖാന്‍ നേടിയത്. 143.29 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. അധികം വൈകാതെ പാക് ടീമിലേക്ക് അസം ഖാന്‍ മടങ്ങിയെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, February 27, 2023, 17:26 [IST]
Other articles published on Feb 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+