T20 World Cup 2022: ആരാവും ഇന്ത്യയുടെ ടോപ് സ്‌കോറര്‍?, സൂര്യയാകില്ല, നെഹ്‌റയുടെ പ്രവചനം

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് ഇത്തവണത്തേത്. 2021ലെ ടി20 ലോകകപ്പ് കൈവിടുകയും ഏഷ്യാ കപ്പില്‍ നാണംകെട്ട് പുറത്താവുകയും ചെയ്ത ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് നേടാനാവാത്ത പക്ഷം അത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.
ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ബൗളിങ് അല്‍പ്പം ദുര്‍ബലമാണെങ്കിലും ബാറ്റിങ് കരുത്തേറെയാണ്. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ കരുത്തേകാനുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

രോഹിത്തും കോലിയും തലപ്പത്തെത്തും
ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തുന്നത് രോഹിത് ശര്‍മ, വിരാട് കോലി എന്നിവരിലൊരാളാവുമെന്നാണ് നെഹ്‌റയുടെ പ്രവചനം. ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുന്ന രോഹിത്തിനെപ്പോലെയും കോലിയെപ്പോലെയുമുള്ള ആര്‍ക്കും റണ്‍വേട്ടയില്‍ ഒന്നാമതെത്താമെന്നാണ് നെഹ്‌റ പറഞ്ഞത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ് രോഹിത്തും കോലിയും. രണ്ട് പേരും ഒന്നിനൊന്ന് മെച്ചം. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളുടെ വലിയ ഭാരവും ഇരുവരുടെയും ചുമലിലാണ്. ഇവര്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനാവാതെ ഓസ്‌ട്രേലിയയില്‍ നിന്ന് മടക്ക ടിക്കറ്റ് വാങ്ങേണ്ടി വരും.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

രോഹിത്തിന് സ്ഥിരതയില്ല
ഈ വര്‍ഷത്തെ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടി20യിലെ പ്രകടനങ്ങള്‍ ഭേദപ്പെട്ടതാണ്. ഇന്ത്യന്‍ നായകനായ രോഹിത്തിലേക്ക് വരുമ്പോള്‍ സ്ഥിരതയാണ് പ്രശ്‌നം. 23 മത്സരങ്ങളില്‍ നിന്ന് 540 റണ്‍സാണ് രോഹിത് നേടിയത്. സ്‌ട്രൈക്കറേറ്റ് 142.28. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് തവണയാണ് ഡെക്കായത്. ആദ്യ സന്നാഹ മത്സരത്തില്‍ 3 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. നിലവിലെ ഫോം അത്ര മികച്ചതല്ല.

കോലിയില്‍ വലിയ പ്രതീക്ഷ
അതേ സമയം വിരാട് കോലി മൂന്ന് വര്‍ഷത്തോളമായുള്ള മോശം ഫോമിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അവസാന ഏഷ്യാ കപ്പില്‍ സെഞ്ച്വറിയടക്കം നേടാന്‍ കോലിക്കായിരുന്നു. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള കോലിക്ക് ടി20 ലോകകപ്പിലും ഈ മികവ് ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം 14 മത്സരത്തില്‍ നിന്ന് 485 റണ്‍സാണ് കോലി നേടിയത്. ശരാശരി 44.09. നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ഇന്ത്യയുടെ പ്രശ്‌നം ബൗളിങ്
ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ബൗളിങ്ങിലാണ്. ജസ്പ്രീത് ബുംറയുടെ അഭാവമാണ് വലിയ തലവേദന. പകരക്കാരനായി മുഹമ്മദ് ഷമിയെത്തിയത് അല്‍പ്പം ആശ്വാസമാണ്. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ പോകുന്നത്. ദീപക് ചഹാറും പരിക്കേറ്റ് പുറത്താണ്. ഇന്ത്യയുടെ പേസ് നിര റണ്‍സ് പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications