For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നേരിടാന്‍ പ്രയാസപ്പെട്ട പാക് പേസറാര്? അക്തറല്ല-വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീയെ ക്രീസില്‍ നിന്ന് നടന്നുകയറി ഉത്തപ്പ സിക്‌സര്‍ പറത്തിയതെല്ലാം ഇന്നും ആരാധക മനസിലുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചില്ലെങ്കിലും ആരാധക മനസില്‍ സ്ഥാനം പിടിച്ച താരമാണ് കര്‍ണാടകക്കാരനായ റോബിന്‍ ഉത്തപ്പ. തന്റേതായ ശൈലികൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ഉത്തപ്പക്ക് സാധിച്ചു.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമായിരുന്നു ഉത്തപ്പ. ഭയമില്ലാതെ വെടിക്കെട്ട് നടത്താന്‍ കഴിവുള്ളവനെന്ന് ഉത്തപ്പയെ വിശേഷിപ്പിക്കാം. ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീയെ ക്രീസില്‍ നിന്ന് നടന്നുകയറി ഉത്തപ്പ സിക്‌സര്‍ പറത്തിയതെല്ലാം ഇന്നും ആരാധക മനസിലുണ്ട്.

ഇന്ത്യക്കൊപ്പം വലിയ കരിയറില്ലെങ്കിലും ഐപിഎല്ലില്‍ അവസാന സീസണ്‍ വരെ ഉത്തപ്പ ഉണ്ടായിരുന്നു. അവസാന സീസണോടെ ക്രിക്കറ്റ് കരിയറിന് ഉത്തപ്പ വിരാമമിടുകയും ചെയ്തു. ഇപ്പോഴിതാ കരിയറില്‍ പ്രയാസപ്പെടുത്തിയ പാകിസ്താന്‍ പേസറെ വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.

മുഹമ്മദ് ആസിഫാണ് പ്രയാസപ്പെടുത്തിയത്

മുഹമ്മദ് ആസിഫാണ് പ്രയാസപ്പെടുത്തിയത്

പാകിസ്താന്‍ സ്വിങ് പേസര്‍ മുഹമ്മദ് ആസിഫിനെയാണ് പ്രയാസപ്പെടുത്തിയ ബൗളറെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞത്. 'മുഹമ്മദ് ആസിഫാണ് ഞാന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍. അവന്റെ കഴിവ് വളരെ മികച്ചതാണ്.

ആസിഫ് നന്നായി സ്വിങ് ചെയ്യുന്ന ബൗളറാണ്. അവനെ ഷഹീന്‍ ഷാ അഫ്രീദിയുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല'-ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ഉത്തപ്പ പറഞ്ഞു. ആസിഫ് ഒരു കാലത്ത് പാകിസ്താന്റെ പേസ് നിരയുടെ മുഖമായിരുന്നു.

സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ കഴിവുള്ള ആസിഫ് സ്വിങ്ങുകൊണ്ടാണ് വിറപ്പിച്ചിരുന്നത്. ഒട്ടുമിക്ക പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും ആസിഫിന് മികച്ച റെക്കോഡ് അവകാശപ്പെടാം. തന്റെ ഉയരക്കൂടുതലിനെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്തിയിരുന്ന പേസറാണ് ആസിഫ്.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

അക്തര്‍ പോലും പ്രശംസിച്ച ബൗളര്‍

അക്തര്‍ പോലും പ്രശംസിച്ച ബൗളര്‍

പേസ് ബൗളര്‍മാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേരുകളിലൊന്ന് പാക് സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറിന്റേതാവും. അക്തര്‍ പോലും ആസിഫിന്റെ പേസ് ബൗളിങ്ങിനെ പ്രശംസിച്ചിട്ടുണ്ട്. പേസ് ബൗളിങ്ങിന്റെ കല കാണണമെങ്കില്‍ ആസിഫിന്റെ ബൗളിങ് കാണണമെന്നാണ് അക്തര്‍ പറഞ്ഞത്.

'ഞാന്‍ പന്തെറിയുന്നത് ലോകം കണ്ടിട്ടുള്ളതാണ്. ബൗളിങ്ങിന്റെ കല കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുഹമ്മദ് ആസിഫിന്റെ ബൗളിങ് നോക്കുക. അതിനെയാണ് ബൗളിങ്ങെന്ന് വിളിക്കാനാവുക. 2006ല്‍ കറാച്ചി ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണ്‍ ക്രീസില്‍ നിന്ന് പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടു.

കാരണം ആസിഫിനെതിരേ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ആസിഫിന്റെ പന്തുകള്‍ മനസിലാക്കാന്‍ ബാറ്റ്‌സ്മാന് പ്രയാസമാണ്'-അക്തര്‍ പറഞ്ഞു.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

ഒത്തുകളിയില്‍ അവസാനിച്ച കരിയര്‍

ഒത്തുകളിയില്‍ അവസാനിച്ച കരിയര്‍

ആസിഫിന് നീണ്ട കരിയര്‍ ലഭിച്ചിരുന്നെങ്കില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പേസ് ബൗളിങ് റെക്കോഡും സ്വന്തം പേരിലാക്കാനുള്ള കഴിവ് ആസിഫിനുണ്ടായിരുന്നു. എന്നാല്‍ 2010ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ഒത്തുകളി വിവാദത്തില്‍പ്പെട്ടാണ് ആസിഫിന്റെ കരിയര്‍ അവസാനിച്ചത്.

23 ടെസ്റ്റില്‍ നിന്ന് 106 വിക്കറ്റും 38 ഏകദിനത്തില്‍ നിന്ന് 46 വിക്കറ്റും 11 ടി20യില്‍ നിന്ന് 13 വിക്കറ്റുമാണ് ആസിഫിന്റെ കരിയറിലുള്ളത്. ഒത്തുകളി കേസില്‍ വിലക്ക് നേരിട്ട ആസിഫിന് തിരിച്ചുവരാന്‍ പാകിസ്താന്‍ അവസരം നല്‍കിയില്ല.

ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട മുഹമ്മദ് അമീറിന് ടീമിലേക്ക് തിരിച്ചെത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസരമൊരുക്കിയിരുന്നു. എന്നാല്‍ ആസിഫിന് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. പല തവണ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് താരം രംഗത്തെത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് ആസിഫ്. അവതാരകനായും നിരൂപകനായും എത്തുന്നുണ്ടെങ്കിലും പിസിബിയുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആസിഫിന്റെ കരിയര്‍ പ്രതീക്ഷക്കൊത്തുയരാതെ പോയി.

Story first published: Tuesday, January 24, 2023, 12:57 [IST]
Other articles published on Jan 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+