ധവാനും രാഹുലും വേണ്ട!, ഏകദിന ലോകകപ്പില്‍ ഓപ്പണറായി അവന്‍ മതി, നിര്‍ദേശിച്ച് ദാസ്ഗുപ്ത

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇതിനോടകം ടീമുകള്‍ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ് ആദ്യം നടക്കുന്ന പ്രധാന ടൂര്‍ണമെന്റ്. അതിന് ശേഷം നടക്കുന്ന പ്രധാന ടൂര്‍ണമെന്റ് ഏകദിന ലോകകപ്പാണ്. അവസാന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടാണ് കിരീടം ചൂടിയത്. ഇത്തവണ ആര് കപ്പടിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.
ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പിലേയും ഫേവറേറ്റുകളാണ്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ പല ഇതിഹാസ താരങ്ങളുടെയും അവസാന ഏകദിന ലോകകപ്പായി ഇത് മാറിയേക്കും. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ തന്നെ ലോകകപ്പിലിറങ്ങുമ്പോള്‍ മറ്റൊരു ഓപ്പണറായി ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ എത്താനാണ് സാധ്യത.

ഇപ്പോഴിതാ രോഹിത്തിനൊപ്പം ഓപ്പണറായി മറ്റൊരു താരത്തെ ഇന്ത്യ ലോകകപ്പിലേക്ക് വളര്‍ത്തിക്കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. അത് മറ്റാരുമല്ല ശുബ്മാന്‍ ഗില്ലിനെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. 'ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലാണ് ഇന്ത്യക്കായി ഓപ്പണറാവേണ്ടത്. ഈ സമയത്ത് ശുബ്മാന്‍ ഗില്ലിനെയോ മറ്റാരെയെങ്കിലും പരീക്ഷിക്കുന്നത് ഉചിതമാകില്ല. ഗില്ലിനെ 2023ലെ ഓപ്പണര്‍ സ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്നതാണ്'-ദാസ്ഗുപ്ത പറഞ്ഞു.
ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

എന്നാല്‍ ഇത്തരമൊരു പരീക്ഷണം ഇന്ത്യ നടത്താന്‍ സാധ്യത കുറവാണ്. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ ശിഖര്‍ ധവാന്‍ തന്നെ ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പമെത്തിയേക്കും. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. ഭാവിയില്‍ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരമാണ് ശുബ്മാന്‍.
വിരാട് കോലിയുടെ പകരക്കാരനെന്ന നിലയില്‍ ഇതിനോടകം പരിഗണിക്കപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യ ടെസ്റ്റിലേക്ക് മാത്രം പരിഗണിച്ചിരുന്ന താരത്തെ ഇപ്പോള്‍ ഏകദിനത്തിലേക്കും പരിഗണിക്കാന്‍ തുടങ്ങി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 64, 43, 98 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോര്‍. അണ്ടര്‍ 19 ലോകകപ്പിലൂടെ ഇന്ത്യയുടെ ഹീറോയായി വളര്‍ന്ന ഗില്‍ വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളിലൊരാളാണ്.
ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ ഓപ്പണറായി ഗില്ലിനെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരങ്ങളിലൊരാളല്ല അദ്ദേഹം. ക്ലാസിക് താരമെന്ന് വിളിക്കാവുന്ന ശുബ്മാന്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കും. എന്നാല്‍ നിലവിലെ പ്രകടനം വെച്ച് ശിഖര്‍ ധവാന്റെയും കെ എല്‍ രാഹുലിന്റെയും സ്ഥാനത്തെ ചോദ്യം ചെയ്യാനാവില്ല.

നിലവില്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. ഒരു ബാക്കപ്പ് ഓപ്പണറെ പോലും ഇന്ത്യ പരിഗണിച്ചില്ല. ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്കൊന്നും ടീമില്‍ ഇടമില്ല. ഏഷ്യാ കപ്പിലെയും ടി20 ലോകകപ്പിലെയും രാഹുലിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications