IND vs SL:ഹര്‍ദിക്, റിഷഭ് ഇവരാരുമല്ല, ക്യാപ്റ്റനാവേണ്ടിയിരുന്നത് മറ്റൊരാള്‍-ജഡേജ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. സമീപകാലത്തെ പ്രകടനം വിലയിരുത്തി ഇന്ത്യ അടിമുടി അഴിച്ചുപണിക്കൊരുങ്ങുകയാണ്. നായകന്മാരെയടക്കം മാറ്റുന്ന നിലയിലേക്ക് ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ മാറ്റങ്ങളുടെ സൂചന നല്‍കുന്ന ടീം പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ നയിക്കുമ്പോള്‍ ടി20യില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം.
സീനിയര്‍ താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിമിത ഓവറില്‍ ഇന്ത്യയുടെ അടുത്ത നായകനായി കൂടുതല്‍ പേരും ഹര്‍ദിക് പാണ്ഡ്യയെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴിതാ ഇന്ത്യയുടെ അടുത്ത നായകനായി എത്തേണ്ടത് ഹര്‍ദിക് പാണ്ഡ്യയോ കെ എല്‍ രാഹുലോ ഒന്നുമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

ശ്രേയസ് അയ്യരാണ് മികച്ച നായകന്‍
ഇന്ത്യ 3-4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാവി നായകനെന്ന് വിലയിരുത്തിയ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ പിന്നീട് പരിക്കിനെത്തുടര്‍ന്ന് അല്‍പ്പനാള്‍ വിട്ടുനില്‍ക്കേണ്ടി വന്നതും ഫോം ഔട്ടാകേണ്ടി വന്നതും ശ്രേയസിന്റെ ടീമിലെ സ്ഥിരം സ്ഥാനം പോലും നഷ്ടപ്പെടുത്തി.
നായകനെന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലുമെല്ലാം മികവ് കാട്ടാന്‍ ശ്രേയസിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ ഇപ്പോള്‍ ശ്രേയസിനെ പരിഗണിക്കപ്പെടുന്നേയില്ല. ശ്രേയസിനെ നായകനാക്കണമെന്നാണ് ജഡേജ പറയുന്നത്.
Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

മാച്ച് വിന്നറായ താരം
ശ്രേയസ് അയ്യര്‍ മാച്ച് വിന്നറായ താരമാണ്. ഒരു തവണയല്ല. നിരവധി തവണ ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. പരിക്കിന് ശേഷം അവന്റെ പ്രകടനം മോശമായി. ഷോര്‍ട്ട് ബോളുകള്‍ ദൗര്‍ബല്യമായി മാറി. എന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ അവന്‍ കഠിനമായി അധ്വാനിച്ചു.
ഒരാള്‍ തന്റെ പ്രശ്‌നം മനസിലാക്കി തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. 3-4 വര്‍ഷം മുമ്പുവരെ ശ്രേയസിനെ ഇന്ത്യയുടെ ഭാവി നായകനായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. 12 പേരെങ്കിലും ഇപ്പോള്‍ ക്യാപ്റ്റന്മാരായുണ്ട്.
എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ നായക ശൈലിയുള്ള താരമാണ് ശ്രേയസ് അയ്യര്‍- അജയ് ജഡേജ പറഞ്ഞു.

ഇന്ത്യയുടെ വിശ്വസ്തനായ താരം
ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ശ്രേയസ് അയ്യര്‍. ഈ വര്‍ഷം മറ്റെല്ലാവരെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ശ്രേയസാണ്. 17 മത്സരത്തില്‍ നിന്ന് 724 റണ്‍സാണ് നേടിയത്.
അഞ്ച് ടെസ്റ്റില്‍ നിന്ന് 422 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും ശ്രേയസിന് ഏറെക്കുറെ സ്ഥാനം അവകാശപ്പെടാനാവും. എന്നാല്‍ ടി20യില്‍ അവസരം കുറവാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് കൂടുതല്‍ പിന്തുണയും അവസരവുമുള്ളത്.
Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

ഹര്‍ദിക് ടി20യില്‍ ബെസ്റ്റ്
ടി20യില്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച നായകനായി മാറാന്‍ സാധ്യതകളേറെ. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ത്തന്നെ കപ്പടിപ്പിച്ചാണ് ഹര്‍ദിക് കൈയടി നേടിയത്. ഇതോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഹര്‍ദിക്കിനും വിളിയെത്തുകയായിരുന്നു.
രോഹിത്തിന് പകരം ടി20യില്‍ ഹര്‍ദിക്കിന് സ്ഥിരം നായകസ്ഥാനം ഉടനേ ലഭിച്ചേക്കും. എന്നാല്‍ ഇന്ത്യ വൈസ് ക്യാപ്റ്റന്മാരെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റുന്നുണ്ടെന്ന് പറയാം. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം മാറി മാറി പരീക്ഷിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല.
ഇന്ത്യ ഏതെങ്കിലും ഒരു താരത്തെ പിന്തുണച്ച് വൈസ് ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ടതായില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications