Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോ ഗില്ലോ അല്ല, ഏകദിനത്തില്‍ അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. കരുത്തരായ നിരവധി താരങ്ങള്‍ എല്ലാ കാലത്തും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യ ശക്തമായ മുന്നൊരുക്കത്തിലാണ്.

ശ്രീലങ്കയ്‌ക്കെതിരേയും ന്യൂസീലന്‍ഡിനെതിരേയും ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ കരുത്തുകാട്ടിയിരിക്കുകയാണ്. തട്ടകത്തില്‍ ഗംഭീര കുതിപ്പ് നടത്തുന്ന ഇന്ത്യ ഇത്തവണത്തെ ഏകദിന ലോകകപ്പ് അടുക്കവെ പ്രതീക്ഷകള്‍ സജീവമാക്കുന്നു.

ഇത്തവണ തകര്‍പ്പന്‍ ടീമാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് തുടങ്ങി പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ ഏറെയാണ്.

ഇവരുടെയെല്ലാം നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായകമാവുന്ന താരം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

കോലിയോ രോഹിത്തോ ഗില്ലോ അല്ല

കോലിയോ രോഹിത്തോ ഗില്ലോ അല്ല

നിലവില്‍ ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന മൂന്ന് താരങ്ങള്‍ വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരാണ്. മൂന്ന് പേരും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരാണ്. എന്നാല്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത് ഇവരാരെയുമല്ല.

അത് ഹര്‍ദിക് പാണ്ഡ്യയാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. 'ഹര്‍ദിക് പാണ്ഡ്യയാണ് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരം. ടീമിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ബാറ്റും പന്തും ചെയ്യാന്‍ കഴിവുള്ള താരത്തെ ടീമിന് അത്യാവശ്യമാണ്.

ഹര്‍ദിക്കിനെപ്പോലുള്ള താരത്തെ കണ്ടെത്തുക വളരെ പ്രയാസമാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ ഹര്‍ദിക്കിനെപ്പോലെയുള്ള താരങ്ങള്‍ ചുരുക്കമാണ്'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

ഇന്ത്യയുടെ ഭാവി നായകന്‍

ഇന്ത്യയുടെ ഭാവി നായകന്‍

ഇന്ത്യ ഭാവി നായകനെന്ന നിലയിലേക്ക് പരിഗണിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഇതിനോടകം ടി20യില്‍ നായകനെന്ന നിലയില്‍ ഹര്‍ദിക്കിന് അവസരം നല്‍കിയിട്ടുണ്ട്. അവസാനമായി ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ഹര്‍ദിക്കാണ്.

വരാനിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക്കാണ്. രോഹിത്തുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ ടി20യില്‍ ഇപ്പോള്‍ അധികം അവസരം നല്‍കാറില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ഏകദിന നായകസ്ഥാനത്തേക്ക് ഇര്‍ഫാനെ എത്തിക്കുമെന്നാണ് വിവരം.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ഹര്‍ദിക്കിന് കഴിവുണ്ട്. കന്നി സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയതോടെയാണ് ഹര്‍ദിക്കിന്റെ നായക മികവ് എല്ലാവരും തിരിച്ചറിഞ്ഞത്.

ഷോട്ട് സെലക്ഷന്‍ മികച്ചത്

ഷോട്ട് സെലക്ഷന്‍ മികച്ചത്

ഹര്‍ദിക്കിന്റെ ഷോട്ട് സെലക്ഷന്‍ മികച്ചതാണെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 'ആദ്യം അവന്‍ ബാറ്റിങ്ങിലാണ് മികവ് കാട്ടിയത്. വളരെ മനോഹരമായി ഷോട്ട് കളിക്കാന്‍ അവന് സാധിക്കുന്നു. ബൗളിങ്ങിലും അവന്‍ തന്റെ ക്ലാസ് എന്തെന്ന് കാട്ടുന്നു.

ഫോമിലേക്കെത്തിയാല്‍ തടുത്തുനിര്‍ത്താന്‍ വളരെ പ്രയാസമുള്ള താരമാണ് ഇര്‍ഫാന്‍. ഓള്‍ഡ് ബോളില്‍ നല്ല ഷോട്ടുകള്‍ കണ്ടെത്താന്‍ അവന് സാധിക്കുന്നു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മിടുക്കുകാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു-ഇര്‍ഫാന്‍ പറഞ്ഞു.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

മത്സരഗതിയെ മാറ്റിമറിക്കുന്നു

മത്സരഗതിയെ മാറ്റിമറിക്കുന്നു

മത്സരഗതിയെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഫിനിഷര്‍ റോളില്‍ ഹര്‍ദിക് തിളങ്ങി. 38 പന്തില്‍ 54 റണ്‍സാണ് വൈസ് ക്യാപ്റ്റന്‍കൂടിയായ ഹര്‍ദിക് നേടിയത്.

ലോകകപ്പില്‍ ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്. പന്തുകൊണ്ട് ന്യൂബോളിലും ഡെത്ത് ഓവറിലും ഹര്‍ദിക് ഉപകാരിയാണ്. കൂട്ടുകെട്ട് പൊളിക്കുന്നതില്‍ താരം മിടുക്കുകാട്ടുന്നുവെന്നതും ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.

Story first published: Thursday, January 26, 2023, 10:23 [IST]
Other articles published on Jan 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+