For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011 ലോകകപ്പില്‍ യുവി ഇന്ത്യന്‍ ഹീറോ, 2023ല്‍ ആരാവും രക്ഷകന്‍? റെയ്‌ന പറയുന്നു

2011 ലോകകപ്പിലെ താരമായത് ഇന്ത്യയുടെ യുവരാജ് സിങ്ങായിരുന്നു

1

മുംബൈ: 2011ലെ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന ഏകദിന ലോകകപ്പാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. ഇന്ത്യ വേദിയാവുന്ന ലോകകപ്പായതിനാല്‍ത്തന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കമുണ്ട്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കരുത്തുറ്റ താരങ്ങളുടെ പിന്‍ബലവുമുണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ തുടങ്ങി പല താരങ്ങളും വലിയ പ്രതീക്ഷ നല്‍കുന്നവരാണ്. തട്ടകത്തില്‍ ഇന്ത്യ അടുത്തിടെയൊന്നും ഏകദിനം തോറ്റിട്ടില്ലെന്നതും ആത്മവിശ്വാസം ഉയര്‍ത്തുന്നു.

2011ലെ ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെല്ലാം സീനിയര്‍ താരങ്ങളായി ഉണ്ടായിരുന്നു. എംഎസ് ധോണിക്ക് കീഴില്‍ ഇവരെല്ലാം മികവ് കാട്ടിയതോടെ ഇന്ത്യ കപ്പും സ്വന്തമാക്കി.

യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ബാറ്റിങ്ങിന് പുറമെ പന്തുകൊണ്ടും തിളങ്ങിയ യുവിയാണ് ടൂര്‍ണമെന്റിലെ താരമായത്. ഇത്തവണ ലോകകപ്പില്‍ യുവരാജിനെപ്പോലെ ഇന്ത്യയുടെ രക്ഷകനാവുക ആരാവും? സുരേഷ് റെയ്‌ന പറയുന്നതിങ്ങനെ.

ദീപക് ഹൂഡയാവും ഇന്ത്യയുടെ മാച്ച് വിന്നര്‍

ദീപക് ഹൂഡയാവും ഇന്ത്യയുടെ മാച്ച് വിന്നര്‍

2011ലെ ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്നു. യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം പന്തുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഇത്തരത്തിലുള്ള താരങ്ങളുടെ അഭാവമുണ്ട്.

അതുകൊണ്ട് തന്നെ ദീപക് ഹൂഡയെ ഇന്ത്യ പരിഗണിക്കണമെന്നും മാച്ച് വിന്നറായി മാറുമെന്നുമാണ് സുരേഷ് റെയ്‌നയുടെ വിലയിരുത്തല്‍. 'സെവാഗ്, യുവി, സച്ചിന്‍ എന്നിവരെല്ലാം പന്തുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്നവരായ ബാറ്റ്‌സ്മാന്‍മാരായിരുന്നു.

യൂസഫ് പഠാനും ഞാനും ബാറ്റിങ്ങിനോടൊപ്പം പന്തും ചെയ്തിരുന്നു. ഈ കഴിവുള്ള നിലവിലെ താരം ദീപക് ഹൂഡയാണ്. വെടിക്കെട്ട് നടത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍കൂടിയാണവന്‍. യുവിയും സെവാഗും പന്തുകൊണ്ട് ഇംപാക്ട് സൃഷ്ടിച്ചത് നമ്മള്‍ കണ്ടതാണ്. 4-5 ഓവര്‍ എറിയാന്‍ കഴിയുന്ന ബാറ്റ്‌സ്മാനുള്ളത് നായകന്റെ ജോലിയും എളുപ്പമാക്കുന്നു. ഇത് ടീമിന്റെ സംതുലിതാവസ്ഥയും ഉയര്‍ത്തുന്നു'-റെയ്‌ന പറഞ്ഞു.

Also Read: IND vs AUS: ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ലോകകപ്പ് ടീമിന് പുറത്തായേക്കും- നാല് പേരിതാ

ഹൂഡക്ക് ഇന്ത്യ വലിയ പരിഗണന നല്‍കുന്നില്ല

ഹൂഡക്ക് ഇന്ത്യ വലിയ പരിഗണന നല്‍കുന്നില്ല

നിലവിലെ ഇന്ത്യന്‍ ടീമില്‍ ദീപക് ഹൂഡക്ക് വലിയ പരിഗണന ടീം നല്‍കുന്നുണ്ടെന്ന് പറയാനാവില്ല. ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ കഴിവുള്ളവനാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ടി20യിലേക്ക് ഇന്ത്യ പരിഗണിക്കുമ്പോഴും ഏകദിനത്തില്‍ ഹൂഡക്ക് അധികം അവസരമില്ലെന്നതാണ് വസ്തുത.

ഇതുവരെ 10 ഏകദിനം കളിച്ച് 153 റണ്‍സാണ് ഹൂഡ നേടിയത്. ശരാശരി 25.5. ഉയര്‍ന്ന സ്‌കോര്‍ 33. മൂന്ന് വിക്കറ്റും അദ്ദേഹം വീഴ്ത്തി. 21 ടി20യില്‍ നിന്ന് 30.67 എന്ന മാന്യമായ ശരാശരിയില്‍ 368 റണ്‍സ് നേടിയ ഹൂഡ 6 വിക്കറ്റും നേടി. ഏകദിനത്തില്‍ ഇന്ത്യ കൈപിടിച്ചുയര്‍ത്തിയാല്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ് ഹൂഡയെന്ന് നിസംശയം പറയാം.

Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

മറ്റൊരു യുവി ഇന്ത്യക്കില്ലെന്നത് വസ്തുത

മറ്റൊരു യുവി ഇന്ത്യക്കില്ലെന്നത് വസ്തുത

ഹൂഡ മാച്ച് വിന്നറാവുമെന്ന് റെയ്‌ന പറയുമ്പോഴും താരത്തിന് അടുത്ത യുവരാജാവാന്‍ സാധിക്കില്ലെന്നത് വ്യക്തം. നിലവിലെ ഇന്ത്യയുടെ ഏകദിന ബാറ്റിങ് ലൈനപ്പ് നോക്കുമ്പോള്‍ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്/ സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് കാണാനാവുക.

ഇതില്‍ ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുകയും പന്തെറിയുകയും ചെയ്യുന്നവരില്ലെന്നത് വസ്തുത. രോഹിത്തും കോലിയും പന്തെറിയാന്‍ സാധിക്കുന്നവരാണെങ്കിലും ഇപ്പോള്‍ അവര്‍ അതിന് തയ്യാറാവുന്നില്ല. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ തല്ലുവാങ്ങുമ്പോള്‍ ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തവണ അത്തരമൊരു പാര്‍ട്ട് ടൈം ബൗളറുടെ അഭാവം ഇന്ത്യയെ ലോകകപ്പില്‍ പിന്നോട്ടടിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, March 19, 2023, 11:01 [IST]
Other articles published on Mar 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+