Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ജീവിതവും കരിയറും മാറ്റിമറിച്ചത് അയാള്‍! വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

1

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. 2021വരെ നോക്കിയാല്‍ ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍ എന്നതിലപ്പുറമൊരു സ്ഥാനം ഹര്‍ദിക്കിനുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാവി നായകനെന്ന തലത്തിലേക്ക് ഹര്‍ദിക് പാണ്ഡ്യ ഉയര്‍ന്നിരിക്കുകയാണ്.

ഇതിനോടകം ടി20യില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ഹര്‍ദിക്കുണ്ട്. അധികം വൈകാതെ ഏകദിന നായകസ്ഥാനത്തേക്കും ഹര്‍ദിക്കെത്തും. പരിക്കിനെത്തുടര്‍ന്നും മോശം ഫോമിനെത്തുടര്‍ന്നും ഇന്ത്യന്‍ ടീമിന് പുറത്തായ ഹര്‍ദിക് ഇപ്പോള്‍ ഇന്ത്യയുടെ നട്ടെല്ലായി മാറിയിരിക്കുന്നു.

2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചതോടെയാണ് ഹര്‍ദിക്കിന്റെ കരിയര്‍ മാറിമറിഞ്ഞതെന്ന് പറയാം. ഇപ്പോഴിതാ ജീവിതത്തിലും കരിയറിലും വലിയ മാറ്റമുണ്ടാക്കിയ വ്യക്തിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

നെഹ്‌റയാണ് കാഴ്ചപ്പാട് മാറ്റിയത്

നെഹ്‌റയാണ് കാഴ്ചപ്പാട് മാറ്റിയത്

ജീവിതത്തിലും കരിയറിലും വലിയ മാറ്റമുണ്ടാക്കിയത് ആശിഷ് നെഹ്‌റയാണെന്നാണ് ഹര്‍ദിക് പറയുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായ നെഹ്‌റയാണ് ഹര്‍ദിക്കിനെ നായകനാക്കാന്‍ നിര്‍ദേശിച്ചത്. ഇത് ക്ലിക്കാവുകയും ചെയ്തു.

കന്നി സീസണില്‍ത്തന്നെ ഗുജറാത്ത് കിരീടം നേടി. കൂടാതെ നായകന്നെ നിലയില്‍ ഹര്‍ദിക് പാണ്ഡ്യ വളരുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് പോലൊരു വമ്പന്‍ ടീം വിട്ട് ഗുജറാത്തിലേക്കെത്തിയത് ഹര്‍ദിക്കിന്റെ കരിയറില്‍ നിര്‍ണ്ണായകമായെന്ന് പറയാം.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

ജൂനിയര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായിട്ടില്ല

ജൂനിയര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായിട്ടില്ല

ജൂനിയര്‍ ക്രിക്കറ്റ് ടീമില്‍ ഒരിക്കല്‍ പോലും ഞാന്‍ നായകനായിട്ടില്ല. അണ്ടര്‍ 16യില്‍ ബറോഡയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ എനിക്കൊപ്പമുണ്ടായിരുന്ന പരിശീലകനാണ് കാഴ്ചപ്പാട് മാറ്റിയത്. ആശിഷ് നെഹ്‌റ എന്റെ ജീവിതം മാറ്റി. ഒരുപോലെ ചിന്തിക്കുന്നവരാണ് ഞങ്ങള്‍.

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ക്യാപ്റ്റന്‍സിക്ക് വളരെ മൂല്യമുള്ളതായി തോന്നി. ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ഇത് എന്നെ വളരാന്‍ സഹായിച്ചു'-ഹര്‍ദിക് പറഞ്ഞു. നായകനായ ആദ്യ ഐപിഎല്‍ സീസണില്‍ത്തന്നെ കപ്പ് നേടാന്‍ ഹര്‍ദിക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യയുടെ നായകനായി വളര്‍ന്നു

ഇന്ത്യയുടെ നായകനായി വളര്‍ന്നു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യയെ ജേതാക്കളാക്കിയതോടെ അധികം വൈകാതെ ഹര്‍ദിക്കിനെ ടി20 സ്ഥിരം നായകനാക്കുമെന്നുറപ്പ്. രോഹിത് ശര്‍മയുടെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ടി20യില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സാധ്യതയേറെയാണ്.

'യുവനിരയെ നയിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ യുവ ടീമിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത് മറ്റൊരു തരത്തില്‍ സന്തോഷവുമാണ്. അവര്‍ തെറ്റുകള്‍ വരുത്തുകയും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ചെയ്യും.

വസ്തുതകളെ അംഗീകരിക്കുകയെന്നത് ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അംഗീകരിക്കേണ്ട കാര്യങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോവാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും'-ഹര്‍ദിക് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ യുവനിരയുമായി ഇറങ്ങിയാണ് പരമ്പര നേടിയത്.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

ടീം ആക്രമണ ശൈലിയില്‍ മുന്നോട്ട് പോവും

ടീം ആക്രമണ ശൈലിയില്‍ മുന്നോട്ട് പോവും

ഇന്ത്യന്‍ ടീം ഇതേ ആക്രമണ ശൈലിയില്‍ മുന്നോട്ട് പോകുമെന്നാണ് ഹര്‍ദിക് പറയുന്നത്. പോസിറ്റീവ് മനോഭാവത്തോടെ കളിക്കാന്‍ സാധിക്കണം. ആക്രമിച്ച് കളിക്കുക എന്ന പദ്ധതിയില്ലാത്ത പക്ഷം ടീം സ്‌കോര്‍ 150-160 എന്ന നിലയിലേക്കൊതുങ്ങും.

എന്നാല്‍ ടീമിന്റെ തന്ത്രം ആക്രമിച്ച് കളിക്കുകയെന്നതാണ്. അതിലുറച്ച് മുന്നോട്ട് പോവും'- ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യ മുന്നൊരുക്കം നടത്താനാണ് സാധ്യത.

സീനിയര്‍ താരങ്ങളെ ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും തഴയാനുള്ള സാധ്യതയാണുള്ളത്. വെടിക്കെട്ട് നടത്തുന്ന യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യ മുന്നോട്ട് പോയേക്കും. നിലവില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ പടയൊരുക്കം നടത്തുന്നത്.

Story first published: Sunday, January 8, 2023, 15:29 [IST]
Other articles published on Jan 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+