രാഹുലോ ധവാനോ ഗില്ലോ അല്ല, രോഹിത്തിന്റെ ബെസ്റ്റ് പങ്കാളി അവന്‍! നിര്‍ദേശിച്ച് ബ്രെറ്റ് ലീ

സിഡ്‌നി: 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ഏകദിന ലോകകപ്പ് വളരെ സുപ്രധാനമാണ്. 2021, 2022ലെ ടി20 ലോകകപ്പ് കൈവിട്ട് നാണംകെട്ട ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നേടേണ്ടതായുണ്ട്.
താരസമ്പന്നമായ ഇന്ത്യന്‍ ടീമിന്റെ കരുത്ത് മറ്റെല്ലാ ടീമുകളെക്കാളും ഒരുപടി മുകളിലാണെന്ന് പറയാം. എന്നാല്‍ മികച്ച ടീമിനെ തിരഞ്ഞെടുക്കുകയെന്നത് ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയുണ്ടാക്കുന്ന ജോലിയാണ്.
2023ല്‍ നടക്കുന്ന ലോകകപ്പിനായി ഇപ്പോള്‍ത്തന്നെ ഇന്ത്യ ഒരുങ്ങേണ്ടിയിരിക്കുന്നു. അതിന്റെ ആദ്യ പടിയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് ആരെ വളര്‍ത്തണമെന്നത് പ്രസക്തമായ ചോദ്യം.
കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പില്‍ രോഹിത്തിന്റെ പങ്കാളിയായി ആരെ വേണമെന്നത് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ.

ഇഷാന്‍ കിഷനെ ഓപ്പണറാക്കാം
ഓപ്പണറായി ഇഷാന്‍ കിഷനെ പരിഗണിക്കണമെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. സമീപകാലത്ത് മികച്ച പ്രകടനമാണ് ഇഷാന്‍ കാഴ്ചവെച്ചത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി മികവ് കാട്ടാന്‍ ഇഷാനായിരുന്നു.
'ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തിനായി താനുമുണ്ടെന്ന ശക്തമായ വാദം ഉയര്‍ത്താന്‍ ഇഷാന് സാധിച്ചിരിക്കുകയാണ്. എന്നാല്‍ ഇഷാന്‍ ലോകകപ്പില്‍ ഓപ്പണറാവുമോയെന്നത് എനിക്കറിയില്ല. ഇന്ത്യക്ക് ഓപ്പണിങ്ങിലേക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന ഓപ്പണറാണ് ഇഷാന്‍'-ബ്രെറ്റ് ലീ പറഞ്ഞു.
Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുണ്ട്
ഇഷാന്‍ അരങ്ങേറ്റ ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി ഫിഫ്റ്റി നേടിയ താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം രോഹിത് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്ത് അനുഭവസമ്പത്തുമുള്ളവനാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാണ് ഇഷാന്‍.
ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ഇഷാന്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ സാധിക്കുന്ന താരം വ്യത്യസ്തമായ ഷോട്ടുകളും കളിക്കാന്‍ കരുത്തുള്ളവനാണ്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. വരുന്ന പരമ്പരകളില്‍ ഫോം നിലനിര്‍ത്താനായാല്‍ ആയാല്‍ ഇഷാന് സീറ്റ് പ്രതീക്ഷിക്കാം.

ധവാന് ഇനി ഇടം ലഭിച്ചേക്കില്ല
ഏകദിന ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനം മോഹിക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. ഏകദിന ലോകകപ്പ് കളിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ധവാന്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ധവാനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണ്.
ഇനിയൊരു തിരിച്ചുവരവും ധവാന് പ്രയാസം. മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ധവാന്റെ പ്രശ്‌നം. ഏറെ നേരം ക്രീസില്‍ ചിലവിട്ട് നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന ധവാന്റെ ശൈലി ഇന്ത്യന്‍ ടീമിന് ബാധ്യതയായി മാറുന്നു. പല മത്സരങ്ങളിലും ധവാന്റെ മെല്ലപ്പോക്ക് ഇന്ത്യയുടെ പവര്‍പ്ലേ നശിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ ധവാന് ഇന്ത്യ ഇനിയും അവസരം നല്‍കിയേക്കില്ല. പുതിയ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത.
Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

രാഹുല്‍ മധ്യനിരയില്‍
ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം പേരുള്ള താരമാണ് കെ എല്‍ രാഹുല്‍. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മോശം. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന രാഹുല്‍ ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും നിരാശപ്പെടുത്തുന്നു.
നിലവില്‍ ഏകദിനത്തില്‍ മധ്യനിരയിലാണ് രാഹുലിന് സ്ഥാനമുള്ളത്. അഞ്ചാം നമ്പറിലും വലിയൊരു പ്രകടനം രാഹുല്‍ കാഴ്ചവെക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലെ രാഹുലിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications