IND vs AUS: ശ്രേയസിനും സഞ്ജുവിനും ഇടമില്ല- ആദ്യ ടി20ക്കുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യത്തെ ടി20 മല്‍സരം ഇന്നു ഉച്ചയ്ക്കു ശേഷം കാന്‍ബെറയിലെ മനൂക്ക ഓവലില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ ആകാഷ് ചോപ്ര. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.40നാണ് കളിയാരംഭിക്കുന്നത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെയും ഓസീസിന്റെയും ശ്രമം.
നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നു കൈവിട്ട ഇന്ത്യ ടി20യില്‍ ഇതിനു കണക്കുതീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓസീസിനെ വീഴ്ത്താനായത് ഇന്ത്യന്‍ ക്യാംപില്‍ പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലാണ് ചോപ്ര സാധ്യതാ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത്.

ശ്രേയസിന് ഇടമില്ല
വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെയും ശിഖര്‍ ധവാനെയുമാണ് ചോപ്ര ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോലി പതിവുപോലെ മൂന്നാം നമ്പറില്‍ കളിക്കും.
എന്നാല്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കു പകരം മനീഷ് പാണ്ഡെയാണ് ചോപ്രയുടെ ഇലവനില്‍ ഇടംപിടിച്ചത്. ശ്രേയസ് ടെസ്റ്റ് ടീമിന്റെയും ഭാഗമാണ്. അതുകൊണ്ടു തന്നെ പാണ്ഡെയ്ക്കു ടി20യില്‍ അവസരം നല്‍കണം. ഒരു മല്‍സരം പോലും കളിപ്പിക്കാതെ പാണ്ഡെയെ തിരിച്ചയക്കുന്നത് ശരിയല്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

സഞ്ജുവിനെയും എടുക്കാമായിരുന്നു
നാലാം നമ്പറിലേക്കു സഞ്ജു സാംസണിനെയും തനിക്കു പരിഗണിക്കാമായിരുന്നു. പക്ഷെ പാണ്ഡെയ്ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുകയും അരങ്ങേറുകയും ചെയ്ത താരം പാണ്ഡെയാണ്. മാത്രമല്ല കുറച്ച് അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചിട്ടുമുള്ളൂ.
അതുകൊണ്ടാണ് സഞ്ജുവിന് പകരം പാണ്ഡെയ്ക്കു താന്‍ അവസരം നല്‍കുന്നതെന്നും ചോപ്ര പറഞ്ഞു.

ഹാര്‍ദിക്കും ജഡേജയും
ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചോപ്ര പരിഗണിച്ചത്. അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇവര്‍ ബാറ്റ് ചെയ്യും. ആറു ബൗളിങ് ഓപ്ഷമുകള്‍ ഇതോടെ ടീമിനു ലഭിക്കും. ജഡ്ഡുവിന് ബാറ്റിങില്‍ കൂടുതല്‍ ഉത്തരവാദിത്വവും താന്‍ നല്‍കുകയാണെന്നു ചോപ്ര വ്യക്തമാക്കി.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദീപക് ചഹര്‍, ടി നടരാജന്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ ഒഴിവാക്കി ബാക്കി അഞ്ചു പേരെയും ടീമിലുള്‍പ്പെടുത്തും. സുന്ദര്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുനെന്നും ചോപ്ര പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications