
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ തുടരണം. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളും മികച്ച റെക്കോഡുള്ളവരുമാണ്. രോഹിത് ശര്‍മ ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ കെ എല്‍ രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തി ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. എന്നാല്‍ അഫ്ഗാനെതിരേ ഫിഫ്റ്റിയോടെ തിരിച്ചുവരവ് നടത്തി.
മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന വിരാട് കോലി ടി20യില്‍ അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി നേടിയാണ് മടങ്ങിവരവ് നടത്തിയത്. കോലി ഓപ്പണിങ്ങിലിറങ്ങിയാണ് ഈ പ്രകടനം നടത്തിയത്. അതുകൊണ്ട് തന്നെ കോലിയെ ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ കോലിയെ മൂന്നാം നമ്പറില്‍ത്തന്നെയാവും ഇന്ത്യ കളിപ്പിക്കുക.
ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരണം. സമീപകാലത്തായി സ്ഥിരത പ്രശ്‌നമാകുന്നുണ്ടെങ്കിലും നിലയുറപ്പിച്ചാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ സൂര്യകുമാറിന് കഴിവുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസമായി ഷോട്ട് കളിക്കാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്‌സ്മാനെ വേണം. റിഷഭ് പന്തിനെ പരിഗണിക്കാതെ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ല.

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങണം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ ഹര്‍ദിക്കിന് കഴിവുണ്ട്. ഏഴാം നമ്പറില്‍ ഇന്ത്യക്ക് ആരെ വേണമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഫിനിഷറും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്, സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജ ടി20 ലോകകപ്പിനില്ല.

ഇതില്‍ ഇടം കൈയന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ ഇന്ത്യ ഏഴാം നമ്പറില്‍ കളിപ്പിക്കുന്നതാവും ഗുണം ചെയ്യുക. എട്ടാം നമ്പറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറെത്തുമ്പോള്‍ ഒമ്പതാം നമ്പറില്‍ അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരിലൊരാളെ പരിഗണിക്കാം. പരിക്കേറ്റ് പുറത്തുള്ള ഹര്‍ഷല്‍ ലോകകപ്പിന് മുമ്പ് തിരിച്ചെത്താനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഇന്ത്യ ഹര്‍ഷലിന് മുന്‍തൂക്കം നല്‍കും.
ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

10ാം നമ്പറില്‍ ജസ്പ്രീത് ബുംറയാവും സ്ഥാനം പിടിക്കുക. പരിക്കിന്റെ പിടിയിലുള്ള ബുംറ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. 11ാമനായി യുസ് വേന്ദ്ര ചഹാലെത്തും. സീനിയര്‍ സ്പിന്നറെന്ന നിലയില്‍ ചഹാലിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത.
ഇന്ത്യയുടെ ബെസ്റ്റ് 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍


Click it and Unblock the Notifications
