വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പുറത്തായപ്പോള്‍ 'വായ തുറന്നില്ല', പൊള്ളാര്‍ഡ് കളി നിര്‍ത്തിയപ്പോള്‍ രോഹിത് ദേ വന്നു!

ഫ്രാഞ്ചൈസി ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു

rohit

ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ ഐപിഎല്ലിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന ആരോപണങ്ങള്‍ നേരത്തേ തന്നെ ശക്തമാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ തോറ്റ് പുറത്തായതിനു പിന്നാലെ ഈ വിമര്‍ശനം കൂടുതല്‍ രൂക്ഷവുമായിരിക്കുകയാണ്. ഐപിഎല്ലില്‍ ഒരു മല്‍സരം പോലും മിസ്സാവാതെ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ ഇടയ്ക്കിടെ ബ്രേക്ക് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം.

Also Read: IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാംAlso Read: IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാം

രോഹിത്തിനെതിരേ വിമര്‍ശനം

രോഹിത്തിനെതിരേ വിമര്‍ശനം

ഇതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പലരും ആഞ്ഞടിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ അദ്ദേഹത്തിന്റെ ടീമംഗമായ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് രോഹിത് ട്വീറ്റ് ചെയ്തതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒന്നും പ്രതികരിക്കാതിരുന്ന രോഹിത് ഇപ്പോള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് വന്നപ്പോള്‍ നാണമില്ലാതെ പ്രതികരിച്ചിരിക്കുകയാണെന്നുമാണ് ചിലര്‍ തുറന്നടിച്ചിരിക്കുന്നത്.

രോഹിത്തിന്റെ പോസ്റ്റ്

രോഹിത്തിന്റെ പോസ്റ്റ്

ബിഗ് മാന്‍, ബിഗ് ഇംപാക്ട്. എല്ലായ്‌പ്പോഴും ഹൃദയത്തോടെ കളിച്ചു. എംഐയുടെ ഒരു യഥാര്‍ഥ ഇതിഹാസമാണ് കരെണ്‍ പൊള്ളാര്‍ഡ്. എന്നായിരുന്നു പൊള്ളാര്‍ഡിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പക്ഷെ ഇന്ത്യന്‍ ആരാധകര്‍ ഈ പ്രതികരണത്തെ നല്ല രീതിയില്‍ അല്ല സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവലിനെക്കുറിച്ച് മൗനം പാലിച്ച രോഹിത് ഐപിഎല്‍ വന്നപ്പോള്‍ രംഗത്തു വന്നത് ശരിയായില്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അരിശം പ്രകടിപ്പിക്കുകയും ചെയ്തു.

Also Read: ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനോ? ഒരിക്കലും പാടില്ല! ഇര്‍ഫാന്റെ മുന്നറിയിപ്പ്

നാണക്കേട്

നാണക്കേട്

ഇതു കൊണ്ടു തന്നെയാണ് രോഹിത്തിനെ ശര്‍മയെ ഇടതും വലതും നിന്ന് ആഞ്ഞടിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടെന്നു പറയുന്നത്. ഇന്ത്യയുടെ ലോകകപ്പിലെ പുറത്താവലിനെക്കുറിച്ച് ഒരു പോസ്റ്റുമില്ല. പക്ഷെ ഫ്രാഞ്ചൈസി ക്രിക്കറ്റിനെക്കുറിച്ച് നാണമില്ലാതെ പോസ്റ്റ് ഇടുകയും ചെയ്യുന്നു. നാണക്കേട് എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ലോകകപ്പിനു ശേഷം ഒന്നുമില്ല

ലോകകപ്പിനു ശേഷം ഒന്നുമില്ല

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം രോഹിത് ശര്‍മ വാര്‍ത്താസമ്മേളനം നടത്തുകയോ, അതിനെക്കുറിച്ച് പോസ്റ്റ് ഇടുകയോ ചെയ്തില്ല. ഇപ്പോള്‍ ഐപിഎല്ലിന്റെ കാര്യം വന്നപ്പോള്‍ പോസ്റ്റുമായി വന്നിരിക്കുകയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: IPL 2023: രാജ്യം ഫസ്റ്റ്, വിദേശ താരങ്ങളെ കണ്ടുപഠിക്കണം! ഇന്ത്യക്കാര്‍ക്കു ഐപിഎല്‍ മതി

നാണമില്ലാത്ത ക്യാപ്റ്റന്‍

നാണമില്ലാത്ത ക്യാപ്റ്റന്‍

നാണമില്ലാത്ത ക്യാപറ്റനാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ലോകകപ്പ് സെമി ഫൈനലിനെ തോല്‍വിയെക്കുറിച്ച് അയാള്‍ ട്വീറ്റ് ചെയ്യില്ല. പക്ഷെ കരെണ്‍ പൊള്ളാര്‍ഡിന്റെ വിരമിക്കിനെക്കുറിച്ച് പോസ്റ്റ് ഇടാന്‍ രോഹിത്തിന്റെ പക്കല്‍ സമയമുണ്ട്. എന്റെ ക്യാപ്റ്റനല്ല രോഹിത്തെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള പോസ്റ്റ് എവിടെയാണ്? ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേക്കാള്‍ രോഹിത് ശര്‍മയ്ക്കു ഇഷ്ടം മുംബൈ ഇന്ത്യന്‍സിനെയാണെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

Story first published: Wednesday, November 16, 2022, 16:05 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X