For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രാജ്യം ഫസ്റ്റ്, വിദേശ താരങ്ങളെ കണ്ടുപഠിക്കണം! ഇന്ത്യക്കാര്‍ക്കു ഐപിഎല്‍ മതി

ചില വിദേശ താരങ്ങള്‍ അടുത്ത സീസണില്‍ നിന്നും പിന്‍മാറി

ഐസിസി ടൂര്‍ണമെന്റില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീം വെറുംകൈയോടെ മടങ്ങിയെത്തിയതോടെ താരങ്ങള്‍ക്കു രാജ്യത്തിനോടുള്ള ആത്മാര്‍ഥതയും പ്രതിബദ്ധതയുമെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യക്കു വേണ്ടി കളിക്കുന്ന സീനിയര്‍ താരങ്ങളില്‍ പലരും തുടര്‍ച്ചയായി ഇപ്പോള്‍ പരമ്പരകള്‍ കളിക്കുന്നില്ലെന്നു കാണാം. ഒരു പരമ്പരയില്‍ ഇറങ്ങിയാല്‍ അടുത്ത രണ്ടു പരമ്പരകളില്‍ ഇവര്‍ക്കു വിശ്രമമാണ്.

ഐപിഎല്ലില്‍ ബ്രേക്ക് വേണ്ട

ഐപിഎല്ലില്‍ ബ്രേക്ക് വേണ്ട

എന്നാല്‍ ഐപിഎല്‍ തുടങ്ങിയാല്‍ തുടര്‍ച്ചയായി രണ്ടര മാസത്തോളം 14-17 മല്‍സരങ്ങള്‍ വരെ കളിക്കുമ്പോള്‍ ഇവര്‍ക്കൊന്നും വിശ്രമമൊന്നും ആവശ്യമില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഐപിഎല്ലിന്റെ റീട്ടെന്‍ഷന്റെ അവസാന ദിവസമായിരുന്നു ഇന്ന്. അടുത്ത സീസണില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച് ചില വിദേശ താരങ്ങള്‍ പിന്‍മാറിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയായ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണിത്. ഇതോടെ ഇന്ത്യന്‍ കളിക്കാരില്‍ എത്ര പേര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്നാണ് പലരും സോഷ്യല്‍ മീഡിയകളിലൂടെ ചോദിക്കുന്നത്.

സാം ബില്ലിങ്‌സ് പിന്‍മാറി

സാം ബില്ലിങ്‌സ് പിന്‍മാറി

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സാണ് അടുത്ത എഡിഷനില്‍ നിന്നും പിന്‍മാറിയ ഒരു വിദേശ താരം. അടുത്ത ഐപിഎല്ലില്‍ കളിക്കേണ്ടെന്ന കടുപ്പമേറിയ തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഇംഗ്ലീഷ് സമ്മറിന്റെ തുടക്കത്തില്‍ കെന്റിനൊപ്പം റെഡ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ബില്ലിങ്‌സ് ട്വീറ്റ് ചെയ്തത്.

Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

പാറ്റ് കമ്മിന്‍സുമില്ല

പാറ്റ് കമ്മിന്‍സുമില്ല

ഓസ്‌ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെയും അടുത്ത ഐപിഎല്ലില്‍ കാണില്ല. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്ന അദ്ദേഹവും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.
അടുത്ത 12 മാസത്തിനിടെയുള്ള തിരക്കേറിയ ടെസ്റ്റ്, ഏകദിന മല്‍സരങ്ങള്‍ കണക്കിലെടുത്ത് ഞാന്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആഷസ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു മുമ്പ് കുറച്ച് വിശ്രമിക്കുമെന്നും കമ്മിന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

നേരത്തേയും പലരും പിന്‍മാറി

നേരത്തേയും പലരും പിന്‍മാറി

ആദ്യമായിട്ടല്ല വിദേശ കളിക്കാര്‍ ഐപിഎല്‍ വേണ്ടെന്നു വച്ച് ദേശീയ ടീമിനു പ്രഥമ പരിഗണന നല്‍കുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് തുടങ്ങി ലോക ക്രിക്കറ്റിലെ പല വമ്പന്‍ കളിക്കാരും നേരത്തേ ഐപിഎല്ലില്‍ നിന്നും മാറി നിന്നിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും പ്രശസ്തിയുമെല്ലാം വെറും രണ്ടു മാസം കൊണ്ട് ടൂര്‍ണമെന്റില്‍ നിന്നും ലഭിച്ചിട്ടും ഇവര്‍ ഐപിഎല്ലിനോു നോ പറയാന്‍ ധൈര്യം കാണിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Tuesday, November 15, 2022, 21:57 [IST]
Other articles published on Nov 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+