Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാന്റെ എക്കാലത്തെയും മികച്ച ടോപ് ഫൈവ് ഇതാ, രണ്ട് ഇന്ത്യക്കാര്‍ മാത്രം! അറിയാം

1

ഐപിഎല്ലിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ക്രിക്കറ്റില്‍ വലിയ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍ റോയല്‍സ്. വമ്പന്മാര്‍ക്കിടയില്‍ ശരാശരി ടീമുമായെത്തി കപ്പില്‍ മുത്തമിട്ട് മടങ്ങാന്‍ രാജസ്ഥാനായി.

ഷെയ്ന്‍ വോണ്‍ നയിച്ച പ്രഥമ രാജസ്ഥാന്‍ ടീമിനൊപ്പം യൂസുഫ് പഠാന്‍, ഷെയ്ന്‍ വാട്‌സണ്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവരെല്ലാം കരുത്തോടെയുണ്ടായിരുന്നു. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് റണ്ണേഴ്‌സപ്പായിരുന്നു.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചാണ് രാജസ്ഥാന്‍ ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. ഇത്തവണ കൈയകലത്തില്‍ നഷ്ടമായ കിരീടം സ്വന്തമാക്കാനുള്ള കണക്കുകൂട്ടലിലാണ് രാജസ്ഥാന്‍.

രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടീമിന്റെ വളര്‍ച്ചയില്‍ നട്ടെല്ലായെന്ന് പറയാന്‍ സാധിക്കുന്ന ടോപ് അഞ്ച് താരങ്ങളെ തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും. പരിശോധിക്കാം.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

രാജസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന് യൂസുഫ് പഠാനെ വിശേഷിപ്പിക്കാം. പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കുന്നതിന് പിന്നില്‍ ഏറ്റവും അധ്വാനിച്ചതാണ് യൂസുഫായിരുന്നു. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി, ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി തുടങ്ങി പല നേട്ടങ്ങള്‍ യൂസുഫിന്റെ പേരിലുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന യൂസുഫ് പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായും പിന്നീട് യൂസുഫ് പഠാന്‍ കളിച്ചു.

രാജസ്ഥാനായി 26.61 ശരാശരിയില്‍ 1011 റണ്‍സാണ് യൂസുഫ് പഠാന്‍ നേടിയത്. അതും 161.24 സ്‌ട്രൈക്കറേറ്റില്‍. ടീമിന്റെ വളര്‍ച്ചയില്‍ നെടുന്തൂണായവരിലൊരാളാണ് യൂസുഫ്.

Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

രാജസ്ഥാന്‍ റോയല്‍സ് എന്നൊരു ശരാശരി ടീമിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് ഷെയ്ന്‍ വോണായിരുന്നു. ഓസീസ് സ്പിന്നര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷ ആര്‍ക്കുമില്ലായിരുന്നു.

എന്നാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സി മികവുകൊണ്ടും രാജസ്ഥാനെ പ്രഥമ ചക്രവര്‍ത്തികളാക്കി മാറ്റാന്‍ ഷെയ്ന്‍ വോണായി. രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മൂല്യമുള്ള താരമാരാണെന്ന് ചോദിച്ചാല്‍ ഷെയ്ന്‍ വോണെന്ന് ഉത്തരം നല്‍കാവുന്നതാണ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം രാജസ്ഥാനായി ഏറെ നാള്‍ കളിച്ചവരും ടീമിനെ നയിച്ചവരുമാണ്. എന്നാല്‍ ഇവര്‍ ടീമില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിച്ചവരല്ല. രഹാനെക്ക് മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാനാവുമെങ്കിലും ടീമിന്റെ ആകെ പ്രകടനത്തിനൊപ്പം പരിഗണിക്കുമ്പോള്‍ വലിയ മികവ് പറയാനാവില്ല.

എന്നാല്‍ സഞ്ജു സാംസണ്‍ അങ്ങെനയല്ല. രാജസ്ഥാന്റെ ആരാധക പിന്തുണ ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച താരമാണ് സഞ്ജു. ഇപ്പോള്‍ രാജസ്ഥാനുള്ള വലിയൊരു പങ്ക് ആരാധകരും സഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ട് ഒപ്പം കൂടിയവരാണ്.

സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങും നായകമികവും തന്നെയാണ് അവസാന സീസണില്‍ രാജസ്ഥാന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തതെന്ന് പറയാം.

Also Read: കളിക്ക് മുമ്പ് വെല്ലുവിളിച്ചു, സച്ചിന്‍ കാഡിക്കിനെ പഞ്ഞിക്കിട്ടു- ആ സിക്‌സര്‍ മറക്കാനാവുമോ?

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

രാജസ്ഥാന്റെ മികച്ച താരങ്ങളുടെ പട്ടികയില്‍ നിന്ന് ജോസ് ബട്‌ലറെ മാറ്റിനിര്‍ത്തുക പ്രയാസമാണ്. അവസാന സീസണില്‍ നാല് സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെ 863 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു ഐപിഎല്‍ സീസണില്‍ നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ റണ്‍സാണിത്.

149.05 സ്‌ട്രൈക്കറേറ്റില്‍ മിന്നിച്ച ബട്‌ലര്‍ രാജസ്ഥാനെ നയിക്കാന്‍ പോലും പ്രാപ്തനാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം ചൂടിച്ച ബട്‌ലര്‍ ഓപ്പണറെന്ന നിലയില്‍ രാജസ്ഥാന് മുതല്‍ക്കൂട്ടാണ്. ഇത്തവണയും വമ്പന്‍ പ്രകടനം തന്നെയാണ് ബട്‌ലറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണും രാജസ്ഥാനൊപ്പം മികച്ച റെക്കോഡ് സൃഷ്ടിച്ച താരമാണ്. 2372 റണ്‍സാണ് അദ്ദേഹം രാജസ്ഥാനായി നേടിയത്. 36.49 ശരാശരിയും 141.27 സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. 14 ഫിഫ്റ്റിയും വാട്‌സണ്‍ നേടിയിട്ടുണ്ട്. പന്തുകൊണ്ടും ടീമിനൊപ്പം തിളങ്ങി.

രാജസ്ഥാന്‍ വിട്ട ശേഷം ആര്‍സിബി, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും വാട്‌സണ്‍ കളിച്ചു. എന്നാല്‍ രാജസ്ഥാനൊപ്പമാണ് കൂടുതല്‍ ശോഭിച്ചത്.

Story first published: Thursday, March 9, 2023, 23:51 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+