Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ ബൗളിങ് നിരയില്‍ ആരൊക്കെ?, ഷമിയും അശ്വിനും വേണ്ട, ബെസ്റ്റ് ഇതാണ്

1

ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിന്റെ ദൂരം കുറഞ്ഞുവരികയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ടി20 ലോകകപ്പിന് മുന്നോടിയായി വലിയ പൊളിച്ചെഴുത്ത് ടീമില്‍ അത്യാവശ്യമാണ്. ഇന്ത്യ അത് നടത്തുമെന്ന് തന്നെയുള്ള സൂചനയാണ് നായകനും മുഖ്യ പരിശീലകനുമെല്ലാം ഏഷ്യാ കപ്പിലെ തോല്‍വിക്ക് ശേഷം പ്രതികരിച്ചതില്‍ നിന്ന് വ്യക്തമാവുന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ബൗളിങ് നിര ടീമിന് വലിയ തലവേദനയായിരുന്നു. ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് എന്നതിനാല്‍ മികച്ച ബൗളിങ് നിര ഏതൊരു ടീമിനും വളരെ പ്രധാനപ്പെട്ടതാണ്. ഓസീസിലെ സാഹചര്യം പേസിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ പേസിലൂന്നിയ തന്ത്രങ്ങളോടെയാവും എല്ലാ ടീമുകളും ഇറങ്ങുക. ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഇറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് ബൗളിങ് നിര എങ്ങനെയാണെന്ന് പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഓസീസിലെ സാഹചര്യത്തില്‍ പവര്‍പ്ലേയില്‍ അത്യാവശ്യം സ്വിങ് പേസര്‍മാര്‍ക്ക് ലഭിക്കും. ഇന്ത്യയുടെ പവര്‍പ്ലേയിലെ വജ്രായുധം ഭുവനേശ്വര്‍ കുമാറാണ്. ഡെത്ത് ഓവറില്‍ ഭുവിയെ വിശ്വസിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പവര്‍പ്ലേയില്‍ ഭുവിക്ക് മൂന്ന് ഓവര്‍ നല്‍കി ഡെത്ത് ഓവറിലേക്ക് ഒരോവര്‍ മാറ്റിവെക്കാനാണ് സാധ്യത. അതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതും. ഭുവി പവര്‍പ്ലേയില്‍ വിക്കറ്റ് നേടുന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. ഭുവിയുടെ അനുഭവസമ്പത്ത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവാത്ത കാര്യമാണെന്ന് പറയാം.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സൂപ്പര്‍ പേസറായി ജസ്പ്രീത് ബുംറ ടി20 ലോകകപ്പിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ബുംറ ടി20 ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റ് വീണ്ടെടുക്കുമോയെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ബുംറ ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബുംറയും ഭുവിയും ന്യൂബോളില്‍ ഇന്ത്യക്കായി ആക്രമം അഴിച്ചുവിടാനുണ്ടാവുമെന്നുറപ്പ്. ഡെത്ത് ഓവറിലേക്ക് ബുംറയുടെ രണ്ടോവര്‍ ഇന്ത്യ ബാക്കിവെക്കാന്‍ സാധ്യതകളേറെ. ഏഷ്യാ കപ്പില്‍ ഇന്ത്യ നിര്‍ണ്ണായക മത്സരങ്ങള്‍ കൈവിട്ടത് ഡെത്ത് ഓവറിലായിരുന്നു.

ഹര്‍ഷല്‍ പട്ടേല്‍/അര്‍ഷദീപ് സിങ്

ഹര്‍ഷല്‍ പട്ടേല്‍/അര്‍ഷദീപ് സിങ്

ഹര്‍ഷല്‍ പട്ടേല്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാണ് മുന്നിലുള്ളത്. പ്ലേയിങ് 11 ഹര്‍ഷല്‍ വേണോ അര്‍ഷദീപ് സിങ് വേണോയെന്നതാണ് പ്രധാന ചോദ്യം. അര്‍ഷദീപ് സിങ് ഇന്ത്യയുടെ നിലവിലെ ഏക ഇടം കൈയന്‍ പേസറാണ്. അതുകൊണ്ട് തന്നെ അര്‍ഷദീപിന് അവസരം കൊടുക്കേണ്ടതാണ്. ന്യൂബോളില്‍ വലിയ മികവില്ലെങ്കിലും ഡെത്തോവറില്‍ യുവതാരം പുലിയാണ്. ഹര്‍ഷല്‍ പട്ടേല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനാണ് മിടുക്കന്‍. ഹര്‍ഷല്‍ ബാറ്റ് ചെയ്യാനും കഴിവുള്ളവനാണ്. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ ഹര്‍ഷലിനാണ് മുന്‍തൂക്കം.

യുസ് വേന്ദ്ര ചഹാല്‍

യുസ് വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ മുഖ്യ സ്പിന്നറായി യുസ് വേന്ദ്ര ചഹാല്‍ ഇടം പിടിക്കാനാണ് സാധ്യത. അനുഭവസമ്പന്നനായ സ്പിന്നറാണ് ചഹാല്‍. 2021ലെ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ തഴഞ്ഞ ചഹാല്‍ ഇത്തവണ എന്തായാലും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. ബുദ്ധിമാനായ ബൗളറെന്ന് ചഹാലിനെ വിശേഷിപ്പിക്കാം. ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ ചഹാലിന് സാധിക്കും. രവി ബിഷ്‌നോയിയേയും ആര്‍ അശ്വിനേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചാലും പ്ലേയിങ് 11 ആദ്യ സ്ഥാനം ചഹാലിനുണ്ടാവും.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഇടം കൈയന്‍ സ്പിന്നറെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ണ്ണായകമാണ്. അക്ഷര്‍ സമീപകാലത്തായി നന്നായി ബാറ്റും ചെയ്യുന്നുണ്ട്. അക്ഷറിനെ ഇന്ത്യ ഏഴാം നമ്പറില്‍ ബാറ്റിങ്ങിലും ഉപയോഗിക്കാം. പവര്‍പ്ലേയിലടക്കം നന്നായി പന്തെറിയുന്ന ബൗളറാണ് അക്ഷര്‍. ടി20യില്‍ നല്ല അനുഭവസമ്പത്തുള്ള താരമായ അക്ഷറിന് ഇന്ത്യന്‍ നിരയില്‍ നിര്‍ണ്ണായക റോളുണ്ടാവുമെന്നുറപ്പ്.

Story first published: Sunday, September 11, 2022, 16:12 [IST]
Other articles published on Sep 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+