രോഹിത്-ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, 2022ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

2022 കടന്നുപോകാനൊരുങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2022ലേത്. 2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പും തോറ്റ് ഇന്ത്യക്ക് വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ടീമിലെ പല പ്രമുഖര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.
അതുകൊണ്ട് തന്നെ 2023ല്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പുകളില്‍ വലിയ പാളിച്ചയാണ് 2022ല്‍ സംഭവിച്ചത്. 2023ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വലിയ മാറ്റം ഇന്ത്യ ടീമില്‍ വരുത്തിയേക്കും.
2022ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

രോഹിത് ശര്‍മ (c) ശുബ്മാന്‍ ഗില്‍
ഓപ്പണിങ്ങില്‍ നായകനായ രോഹിത് ശര്‍മക്ക് എന്തായാലും സ്ഥാനം ഉണ്ടാവും. അത്ര എളുപ്പത്തില്‍ ഇന്ത്യക്ക് ഒഴിവാക്കാന്‍ സാധിക്കുന്ന താരമല്ല രോഹിത്. 2022ലെ പ്രകടന കണക്കുകള്‍ മോശമായിരുന്നെങ്കിലും ഏകദിനത്തില്‍ രോഹിത് ഭേദപ്പെട്ട് നിന്നു. 8 ഏകദിനത്തില്‍ നിന്ന് 249 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
രോഹിത്തിനൊപ്പം ഓപ്പണറായി ആര് വേണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അവസരം തേടുന്നുണ്ടെങ്കിലും ശുബ്മാന്‍ ഗില്ലിനാണ് അവസരം.
ഇന്ത്യക്കായി ഈ വര്‍ഷം മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. 70.88 ശരാശരിയില്‍ 688 റണ്‍സാണ് താരം നേടിയത്. ഇന്ത്യന്‍ ടീമില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന താരമായി ശുബ്മാന്‍ ഗില്‍ മാറിയിട്ടുണ്ട്.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (W)
മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് ഇടമില്ല. ഇഷാന്‍ കിഷനാണ് സ്ഥാനം. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയടക്കം നേടി ഇഷാന്‍ തിളങ്ങിയിരുന്നു. 59.27 ശരാശരിയിലാണ് ഈ വര്‍ഷത്തെ ഇഷാന്റെ പ്രകടനം. കോലിയുടെ ഈ വര്‍ഷത്തെ ഏകദിന ശരാശരി 27.45 മാത്രമാണ്. എന്നാല്‍ ടി20യില്‍ കോലി മികവ് കാട്ടിയിരുന്നു.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം. ഇന്ത്യയുടെ ഏകദിനത്തിലെ വിശ്വസ്ത താരമായി ശ്രേയസ് മാറിയ വര്‍ഷമായിരുന്നു 2022. 724 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ നാലാം നമ്പറിലെ ഉറച്ച സീറ്റാണ് ശ്രേയസിന്റേതെന്ന് പറയാം.
മോശം ഫോമിലാണെന്ന് പറയുമ്പോഴും റിഷഭിന്റെ ഏകദിനത്തിലെ കണക്കുകളെ തീര്‍ത്തും മോശമെന്ന് പറയാനാവില്ല. 37.33 ശരാശരിയില്‍ 336 റണ്‍സാണ് റിഷഭ് നേടിയത്. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്.

സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍
ആറാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണിനാണ് അവസരം. 71ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഏകദിന കണക്കുകളെക്കാള്‍ ഒരുപടി മുന്നിലാണ് സഞ്ജു സാംസണെന്ന് പറയാം.
ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം. പവര്‍പ്ലേയിലടക്കം ഉപയോഗിക്കാന്‍ സാധിക്കുന്ന സ്പിന്നറായ സുന്ദര്‍ 212 റണ്‍സും ഈ വര്‍ഷം നേടി. ടി20യിലും സുന്ദര്‍ ഇന്ത്യക്കായി തിളങ്ങി.
ശര്‍ദുല്‍ ഠാക്കൂറാണ് എട്ടാമന്‍. 163 റണ്‍സും 22 വിക്കറ്റുമാണ് പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ നേടിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സജീവ താരമെന്ന് ശര്‍ദുലിനെ ഇപ്പോഴും വിളിക്കാറായിട്ടില്ല.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍
കണക്കുകള്‍ പ്രകാരം പേസ് നിരയില്‍ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കുമാണ് ഇടം. 4.62 ഇക്കോണമിയില്‍ 24 വിക്കറ്റാണ് സിറാജ് ഈ വര്‍ഷം നേടിയത്. പ്രസിദ്ധ് 11 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് നേടിയത്.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് ചഹാല്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications