എന്തുകൊണ്ട് തഴഞ്ഞു! ഇന്നും അതറിയില്ല, വിരമിച്ച ശേഷം ഹര്‍ഭജന്‍ വെളിപ്പെടുത്തിയത്

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഗംഭീര കരിയര്‍ സൃഷ്ടിക്കാന്‍ ഹര്‍ഭജനായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിരുന്നു.
ഇന്ത്യക്കൊപ്പം പല പ്രധാന മത്സരങ്ങളിലും ഹര്‍ഭജന്‍ കളിച്ചിരുന്നു. കാലത്തിനനുസരിച്ച് തന്റെ ശൈലി മാറ്റിയുവതാരങ്ങളോടൊപ്പം പിടിച്ചുനിന്ന ബൗളറെന്ന് തന്നെ ഹര്‍ഭജനെ വിളിക്കാം. ഇന്ത്യന്‍ ടീമിന് പുറത്തായ ശേഷവും ഏറെ നാള്‍ ഐപിഎല്‍ കളിക്കാന്‍ ഹര്‍ഭജന് സാധിച്ചിരുന്നു.
2016ലാണ് അവസാനമായി ഹര്‍ഭജന്‍ ഇന്ത്യക്കായി കളിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. അല്‍പ്പം കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ 500ന് മുകളില്‍ ടെസ്റ്റ് വിക്കറ്റ് നേടി വിരമിക്കാന്‍ ഹര്‍ഭജന് സാധിക്കുമായിരുന്നു.
എന്നാല്‍ അതിനുള്ള അവസരം ഹര്‍ഭജന് ഇന്ത്യ നല്‍കിയില്ലെന്ന് പറയാം. വിരമിച്ച ശേഷം തന്റെ കരിയറില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്നെ തഴഞ്ഞതിന്റ കാരണം ആരും പറഞ്ഞില്ലെന്നാണ് ഹര്‍ഭജന്‍ വിരമിക്കലിന് ശേഷം തുറന്ന് പറഞ്ഞത്.

500ലധികം വിക്കറ്റ് നേടാമായിരുന്നു
എനിക്ക് ലഭിക്കേണ്ട സമയത്ത് മികച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ 500-550 ടെസ്റ്റ് വിക്കറ്റെങ്കിലും നേടാന്‍ സാധിക്കുമായിരുന്നു. കാരണം 31 വയസില്‍ ഞാന്‍ 400 വിക്കറ്റ് പിന്നിട്ടിരുന്നു. നാല് അഞ്ച് വര്‍ഷം കൂടി കളിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ 500-550 വിക്കറ്റെങ്കിലും നേടാന്‍ തീര്‍ച്ചയായും സാധിക്കുമായിരുന്നു.
എന്നാല്‍ അതിന് സാധിച്ചില്ല. ഇതിന് പല കാരണങ്ങളുണ്ട്. ഇതിനെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ല- ഹര്‍ഭജന്‍ സിങ് അന്ന് വെളിപ്പെടുത്തി. എംഎസ് ധോണി ഹര്‍ഭജനെ പിന്തുണച്ചിരുന്നെങ്കിലും പുതിയ താരങ്ങളെ പിന്തുണക്കേണ്ട സാഹചര്യത്തില്‍ സീനിയര്‍ താരത്തെ മാറ്റിനിര്‍ത്തേണ്ടി വന്നു.
ഹര്‍ഭജന് ശേഷമാണ് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം ഇന്ത്യയുടെ മുഖ്യ സ്പിന്നര്‍മാരായി വളര്‍ന്നത്. ഇവര്‍ മികവ് കാട്ടിയതോടെ ഹര്‍ഭജന്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ചെയ്തു.

ഒഴിവാക്കിയതിന്റെ കാരണം അറിയില്ല
400ന് മുകളില്‍ ടെസ്റ്റ് വിക്കറ്റ് നേടിയത് പ്രകടനം മോശമായതുകൊണ്ടല്ല. 400ലധികം വിക്കറ്റ് നേടിയ താരത്തെ എന്തുകൊണ്ടാണ് പുറത്താക്കുന്നതെന്ന് പോലും ആരും പറഞ്ഞില്ല. നിരവധി ചോദ്യങ്ങള്‍ മനസിലേക്കെത്തി.
എന്നാല്‍ ഇവക്കൊന്നും ഉത്തരമില്ല. നിരവധിയാളുകളുമായി ഇതിന്റെ കാരണമറിയാന്‍ ബന്ധപ്പെട്ടു. സെലക്ടര്‍മാര്‍ മുതല്‍ താരങ്ങളെ വരെ. എന്നാല്‍ എന്തുകൊണ്ട് ഒഴിവാക്കിയതെന്നത് ആരും പറഞ്ഞില്ല. എന്തുകൊണ്ടാണ് എന്നെ പെട്ടെന്ന് ഒഴിവാക്കിയതെന്നും മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചിട്ടും ഉത്തരമില്ലായിരുന്നു.
400 വിക്കറ്റ് നേടിയ എന്നോട് ഇങ്ങനെ ചെയ്യുമ്പോള്‍ 40 വിക്കറ്റ് നേടിയവനോട് എന്താവും ചെയ്യുക. അവഗണന ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വാഭാവികമാണ്'- ഹര്‍ഭജന്‍ സിങ് അന്ന് വെളിപ്പെടുത്തി.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ഹര്‍ഭജന്‍ സിങ്ങിന്റെ കരിയര്‍
ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 2225 റണ്‍സും 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 108 റണ്‍സും 25 വിക്കറ്റുമാണ് ഹര്‍ഭജന്‍ നേടിയത്. പല തവണ ഇന്ത്യക്കായി ബാറ്റുകൊണ്ടും ഉയരാന്‍ ഹര്‍ഭജന് സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രണ്ട് തവണ സെഞ്ച്വറി നേടാനും ഹര്‍ഭജന് സാധിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ ഇതിലും കൂടുതല്‍ നേട്ടങ്ങള്‍ ഹര്‍ഭജന്‍ അര്‍ഹിച്ചിരുന്നു. ടെസ്റ്റില്‍ 500ലധികം വിക്കറ്റ് നേടുന്ന ബൗളര്‍മാരുടെ പട്ടികയിലേക്ക് ഹര്‍ഭജന്‍ എത്തുമായിരുന്നുവെന്ന് പറയാം. എന്നാല്‍ അതിനുള്ള അവസരം ഇന്ത്യ ഹര്‍ഭജന് ലഭിച്ചില്ല. ഇന്ത്യയുടെ നിലവിലെ പല സ്പിന്നര്‍മാരെക്കാളും മികച്ച ഇക്കോണമിയും ശരാശരിയുമുള്ള ബൗളറാണ് ഹര്‍ഭജന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications