മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്‍, അനുമതിയായില്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ ആരാധകര്‍ ഉറ്റുനോക്കിയ താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനെന്ന പ്രതിഭയുടെ ബാറ്റിങ് മികവ് കണ്ടാണ് ലോകം അത്ഭുതപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ മകന് പ്രിയം പേസ് ബൗളിങ്ങിലായിരുന്നു. ഇടം കൈയന്‍ പേസറെന്ന നിലയില്‍ പ്രതീക്ഷയോടെ വളര്‍ന്നുവന്ന അര്‍ജുന് പക്ഷെ ലഭിച്ച അവസരങ്ങളിലൊന്നും വേണ്ടത്ര തിളങ്ങാനായില്ല.
22കാരനായ താരം മറ്റ് താരങ്ങളെവെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മികവ് പോരെന്ന് തന്നെ പറയേണ്ടിവരും. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമും അര്‍ജുനെ കൈവിടുകയാണ്. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ ഗോവയ്ക്കായി അര്‍ജുന്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുംബൈ ടീമില്‍ അര്‍ജുന്‍ പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ മുംബൈ വിട്ട് അവസരം തേടാമെന്ന കണക്കുകൂട്ടലിലാണ് അര്‍ജുന്‍.

2020-21ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു. ഹരിയാനക്കും പോണ്ടിച്ചേരിക്കുമെതിരായ മത്സരത്തിലായിരുന്നു ഇത്. രണ്ട് മത്സരത്തിലും വലിയൊരു പ്രകടനം നടത്താന്‍ യുവ പേസര്‍ക്കായില്ല. അച്ഛന്‍ കളിച്ചുവളര്‍ന്ന് ഇതിഹാസമായ മുംബൈ എന്ന തട്ടകത്തില്‍ മകന്‍ ടീമിലിടമില്ലാത്ത താരമായി മാറിനില്‍ക്കേണ്ടിവരുന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ഇതിനോടകം ഗോവയിലേക്ക് പോകാനുള്ള എന്‍ഒസിക്ക് അര്‍ജുന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അര്‍ജുന്‍ ഇതിനോടകം പല പ്രമുഖ താരങ്ങള്‍ക്ക് കീഴില്‍ പരിശീലിക്കുകയും പല പ്രമുഖ ടീമിന്റെ നെറ്റ്‌സില്‍ പന്തെറിയുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനെയെല്ലാം മുതലാക്കി ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായില്ല. തുടര്‍ച്ചയായി അവസരം ലഭിക്കുന്നില്ലെന്നതാണ് അര്‍ജുന്റെ പ്രശ്‌നം. താരസമ്പന്നമായ മുംബൈ ടീമില്‍ അര്‍ജുന് അവസരം ലഭിക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ടീം മാറുന്നതാണ് താരത്തിന്റെ കരിയറിനും നല്ലത്.

അര്‍ജുന്‍ ഗോവയിലേക്കെത്തിയാലും പ്ലേയിങ് 11 സ്ഥിര സാന്നിധ്യമാവുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. ഇന്ത്യ അണ്ടര്‍ 19 ടീമിനുവേണ്ടി രണ്ട് ടെസ്റ്റ് മത്സരം കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അര്‍ജുന്റെ വരവ് ഗോവന്‍ ടീം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഗോവന്‍ ടീമിന്റെ മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്. സച്ചിന്റെ മകനെന്ന നിലയില്‍ എല്ലാവരുടെയും ശ്രദ്ധ അര്‍ജുനിലുണ്ട്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവാനും അര്‍ജുന്‍ ടെണ്ടുല്‍ക്കറിനായി. അവസാന രണ്ട് സീസണിലും അര്‍ജുനെ പരിഗണിച്ചെങ്കിലും ഒരു തവണ പോലും പ്ലേയിങ് 11 അവസരം നല്‍കിയില്ല. സഹീര്‍ ഖാനെപ്പോലെ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ പരിശീലനം മുംബൈയിലായിരിക്കെ അര്‍ജുന് ലഭിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര ക്രിക്കറ്റില്‍ മുതലാക്കാന്‍ അര്‍ജുന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications