Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത് 9 പേര്‍! ശേഷിച്ചവര്‍ പാടുപെടും- എല്ലാമറിയാം

1

ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ആദ്യ തയ്യാറെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള ആദ്യത്തെ റിഹേഴ്‌സലായിരുന്നു. ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇംഗ്ലണ്ടിന്റെ കഥ കഴിച്ച് ആദ്യ കടമ്പ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ലോകകപ്പില്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ എത്രത്തോളമെത്തിയെന്നു കാണിച്ചുതന്ന പരമ്പര കൂടിയായിരുന്നു ഇത്.സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരോദയങ്ങളുടെ പിറവിയും ഈ പരമ്പരയില്‍ കാണാന്‍ കഴിഞ്ഞു. ഇരുവരും തങ്ങളുടെ കന്നി ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്.

ഈ പരമ്പര കഴിഞ്ഞതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെക്കുറിച്ച് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചില സ്ഥാനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ടീം കോമ്പിനേഷനെക്കുറിച്ച് കൂടുതലറിയാം.

ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവര്‍

ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവര്‍

ഒമ്പതു താരങ്ങളാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇതിനകം സ്ഥാനമുറപ്പിച്ചത്. ശേഷിച്ച സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് ഇനി താരങ്ങള്‍ തമ്മില്‍ മല്‍സരം.
വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പാക്കിയവര്‍.

സ്ഥാനത്തിനുവേണ്ടി പിടിവലി

സ്ഥാനത്തിനുവേണ്ടി പിടിവലി

ലോകകപ്പ് ടീമിലെ സ്ഥാനത്തിനു വേണ്ടി പിടിവലി നടത്തുന്നത് ഒമ്പത് പേരാണ്. ഇവരില്‍ ചിലര്‍ക്കു മാത്രമേ ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കുകയുള്ളൂ.
കെഎല്‍ രാഹുല്‍ / ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍ / രാഹുല്‍ ചഹര്‍, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍ / രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് / ടി നടരാജന്‍ എന്നിവരാണ് ടീമിലെ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളവര്‍.

ഇവര്‍ പ്രതീക്ഷിക്കേണ്ട

ഇവര്‍ പ്രതീക്ഷിക്കേണ്ട

ചിലരുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചു കഴിഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഇതിലുള്‍പ്പെടുന്നു.
ശിഖര്‍ ധവാന്‍, രാഹുല്‍ തെവാത്തിയ, നവദീപ് സെയ്‌നി, വരുണ്‍ ചക്രവര്‍ത്തി, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ലോകകപ്പ് പ്രതീക്ഷ അവസാനിച്ച കളിക്കാര്‍. അസാധാരമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇവര്‍ ലോകകപ്പ് ടീമിലെത്തുകയുള്ളൂ.

Story first published: Sunday, March 21, 2021, 16:28 [IST]
Other articles published on Mar 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+