Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്‌സ്ട്രായിനത്തില്‍...

NEPAL

പൊഖാറ (നേപ്പാള്‍): സൗത്ത് ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ നേപ്പാളിനെതിരേ മാലദ്വീപ് ഒരിക്കല്‍ക്കൂടി നാണംകെട്ടു. ഇത്തവണ വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തിലാണ് മാലദ്വീപ് ദയനീയമായി കീഴടങ്ങിയത്. നേരത്തേ പ്രാഥമിക റൗണ്ടിലും മാലദ്വീപ് വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു.

ടി20 ഫോര്‍മാറ്റില്‍ നടന്ന കളിയില്‍ നേപ്പാളിനെതിരേ ആദ്യം ബാറ്റ് ചെയ്ത മാലദ്വീപ് വെറും എട്ടു റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ടീമില്‍ ഒരാള്‍ മാത്രമേ അക്കൗണ്ട് തുറന്നുള്ളൂവെന്നതാണ് മറ്റൊരു പ്രത്യേകത.

10 പേര്‍ പൂജ്യം

10 പേര്‍ പൂജ്യം

മാലദ്വീപിന്റെ 10 താരങ്ങള്‍ക്കും റണ്ണൊന്നും നേടാനായില്ല. ഓപ്പണര്‍ എയ്മ ഐഷാത്താണ് (1) ടീമിനു വേണ്ടി സ്‌കോര്‍ ചെയ്ത ഏക താരം. 12 പന്തുകള്‍ നേരിട്ടാണ് താരം ഒരു റണ്‍സ് നേടിയത്.
11.3 ഓവറില്‍ എട്ടു റണ്‍സിന് മാലദ്വീപ് ഓള്‍ഔട്ടായി. അവരുടെ ഇന്നിങ്‌സിലെ 68 പന്തുകളിലും റണ്ണൊന്നുമില്ലായിരുന്നു. മാത്രമല്ല മാലദ്വീപ് ആകെ നേടിയ എട്ടു റണ്‍സില്‍ ഏഴും എക്‌സ്ട്രാ ഇനത്തില്‍ ലഭിച്ചതായിരുന്നു. ഈ ഏഴു റണ്‍സും വൈഡില്‍ നിന്നായിരുന്നു. മറുപടി ബാറ്റിങില്‍ ഏഴു പന്തില്‍ ഒമ്പത് റണ്‍സെടുത്ത് നേപ്പാള്‍ അനായാസം ജയം കൈക്കലാക്കുകയും ചെയ്തു.

വീണ്ടും അഞ്ജലി

വീണ്ടും അഞ്ജലി

നേരത്തേ പ്രാഥമിക റൗണ്ടില്‍ മാലദ്വീപിനെതിരേ ആറു വിക്കറ്റ് കൊയ്ത് റെക്കോര്‍ഡിട്ട നേപ്പാള്‍ താരം അഞ്ജലി ചാന്ദ് ഈ കളിയിലും മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെയാണ് അഞ്ജലി പുറത്താക്കിയത്.
നേരത്തേ നടന്ന കളിയില്‍ മാലദ്വീപിനെതിരേ റണ്ണൊന്നും വഴങ്ങാതെയാണ് താരം ആറു പേരെ ഔട്ടാക്കിയത്. വനിതകളുടെ ടി20യിലെ പുതിയ റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്.

ദയനീയ പ്രകടനം

ദയനീയ പ്രകടനം

മാലദ്വീപിന്റെ വനിതാ ടീമിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം.
പ്രാഥമിക റൗണ്ടില്‍ നേപ്പാളിനെതിരായ കളിയില്‍ വെറും 16 റണ്ണിനാണ് മാലദ്വീപ് പുറത്തായത്. ബംഗ്ലദേശിനെതിരേ 256 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ കേവലം ആറു റണ്‍സിന് കൂടാരം കയറി. ശ്രീലങ്കയ്‌ക്കെതിരേ 20 ഓവറില്‍ 279 റണ്‍സ് വഴങ്ങിയ മാലദ്വീപിന് മറുപടിയില്‍ നേടാനായത് വെറും 30 റണ്‍സായിരുന്നു.

Story first published: Sunday, December 8, 2019, 15:21 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+