മൂന്ന് സൂപ്പര്‍ ഓവര്‍, എല്ലാത്തിലും കിവീസ് തോറ്റു... എല്ലാത്തിനും സാക്ഷി!! സ്തബ്ധനായി മുന്‍ താരം
ഹാമില്‍റ്റണ്‍: സൂപ്പര്‍ ഓവര്‍ ശാപം ന്യൂസിലാന്‍ഡിനെ വിടാതെ പിന്തുടരുകയാണ്. ഇന്ത്യക്കെതിരേ നടന്ന മൂന്നാം ടി20യിലും ഇത് കിവികളെ കണ്ണീരിലാഴ്ത്തി. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ ത്രില്ലറില്‍ ഒരു ഘടത്തില്‍ കിവീസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ സിക്‌സറിലേക്കു പറത്തിയപ്പോള്‍ ഞെട്ടിത്തരിച്ചു നില്‍ക്കാനേ കെയ്ന്‍ വില്ല്യംസണിനും സംഘത്തിനുമായുള്ളൂ.
തുടര്‍ച്ചയായി മൂന്നാമത്തെ സൂപ്പര്‍ ഓവറിലാണ് കിവീസ് പരാജയമേറ്റുവാങ്ങിയത്. ഈ മൂന്നു കളികള്‍ക്കും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് തോറ്റ മൂന്നു മല്‍സരങ്ങളിലും കമന്ററി ബോക്‌സില്‍ നിരാശനായി ഒരാളുണ്ടായിരുന്നു.

സ്മിത്താണ് ഈ നിര്‍ഭാഗ്യവാന്‍
ന്യൂസിലാന്‍ഡിന്റെ മുന്‍ താരം കൂടിയായ ഇയാന്‍ സ്മിത്താണ് മൂന്നു മല്‍സരങ്ങളിലും സൂപ്പര്‍ ഓവറില്‍ ടീം തോറ്റപ്പോള്‍ നിരാശനായി നില്‍ക്കേണ്ടി വന്നയാള്‍. കഴിഞ്ഞ ഏഴു മാസത്തിനിടെയാണ് കിവികള്‍ക്കു മൂന്നു സൂപ്പര്‍ ഓവറുകളും അടിതെറ്റിയത്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഫൈനലും ഇതിലുള്‍പ്പെടുന്നു.
വീണ്ടുമൊരിക്കല്‍ കൂടി സ്മിത്തിന് മുന്നില്‍ ന്യൂസിലാന്‍ഡിനു പിഴച്ചതോടെ ആരാധകര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്.

വിരമിക്കുമായിരുന്നു
ഇന്ത്യക്കെതിരായ മൂന്നാം ടി20യിലും സൂപ്പര്‍ ഓവര്‍ ടൈ ആയിരുന്നെങ്കില്‍ താന്‍ കമന്റിയില്‍ നിന്നു വിരമിക്കുമായിരുന്നെന്നു സ്മിത്ത് പറഞ്ഞു. ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ ചുരുങ്ങിയ കാലത്തിനിടെ സൂപ്പര്‍ ഓവറിനെക്കുറിച്ച് പറഞ്ഞ് നഷ്ടമായതു പോലെ തോന്നുന്നു. എങ്കിലും താന്‍ ഇത് ഇഷ്ടപ്പെടുന്നു. സൂപ്പര്‍ ഓവറിലേക്കു നീളുന്ന മല്‍സരങ്ങളില്‍ കമന്ററി പറയുന്നത് ആസ്വദിക്കുന്നതായും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ഓവര്‍ സൂഹൃത്തുക്കളല്ല
സൂപ്പര്‍ ഓവര്‍ കിവീസിന്റെ സുഹൃത്തുക്കളല്ലെന്നായിരുന്നു ഇന്ത്യക്കെതിരേയുള്ള മൂന്നാം ടി20യില്‍ പരാജയപ്പെട്ട ശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ പ്രതികരണം. നിശ്ചിത ഓവറില്‍ തന്നെ വിജയ റണ്‍സ് നേടണമെന്നായിരുന്നു ടീം ആഗ്രഹിച്ചിരുന്നത്.
ഒരിക്കല്‍ക്കൂടി ടീമിന് സൂപ്പര്‍ ഓവര്‍ കടമ്പ കടക്കാന്‍ കഴിഞ്ഞില്ലെന്നത് നാണക്കേട് തന്നെയാണെന്നും വില്ല്യംസണ്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications