Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: രാഹുല്‍ എങ്ങനെ ഫോമിലേക്കെത്തി?, കാരണം കോലിയല്ല, കാമുകി!, അറിയാം

kl rahul

അഡ്‌ലെയ്ഡ്: ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിക്ക് തൊട്ടരികില്‍ എത്തിയിരിക്കുകയാണ്. നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം 6 പോയിന്റുള്ള ഇന്ത്യക്ക് സിംബാബ് വെക്കെതിരായ അവസാന മത്സരത്തില്‍ പോയിന്റ് പങ്കിടാന്‍ സാധിച്ചാല്‍ സെമിയിലേക്കെത്താനാവും. മഴ വില്ലനായാലും കാര്യമായി അത് ഇന്ത്യയെ ബാധിക്കില്ലെന്ന് ചുരുക്കം.

ഇന്ത്യ മികച്ച ഫോമിലാണ് കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിരുന്നത് കെ എല്‍ രാഹുലായിരുന്നു. ആദ്യ മൂന്ന് മത്സരത്തിലും മികവിനൊത്ത് ഉയരാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരേ 32 പന്തില്‍ 50 റണ്‍സുമായി രാഹുല്‍ ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ്. 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 156.25 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം.

രാഹുലിനെ ഫോമിലേക്കെത്തിച്ചത് കാമുകി?

രാഹുലിനെ ഫോമിലേക്കെത്തിച്ചത് കാമുകി?

മോശം ഫോമിലായിരുന്ന രാഹുല്‍ ഫോമിലേക്കെത്താന്‍ കാരണം കാമുകിയാണെന്നാണ് ആരാധകരുടെ കണ്ടത്തല്‍. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം കാണാന്‍ അഡ്‌ലെയ്ഡിലെ വേദിയില്‍ രാഹുലിന്റെ കാമുകിയായ അതിയ ഷെട്ടിയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാണ് രാഹുല്‍ മികച്ച പ്രകടനം നടത്തിയതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. രാഹുല്‍ ഇതേ പ്രകടനം തുടരാന്‍ കാമുകിയോട് എല്ലാ മത്സരവും കാണാന്‍ എത്തണമെന്ന് ബിസിസി ഐ ആവിശ്യപ്പെടണമെന്നും ആരാധകര്‍ ട്രോളുന്നു. ആദ്യ മുതലെ അതിയയെ ഇന്ത്യയുടെ മത്സരം കാണാന്‍ എത്തിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

കോലിയുടെ ഉപദേശം കരുത്തായി

കോലിയുടെ ഉപദേശം കരുത്തായി

4,9,9 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരത്തിലെ രാഹുലിന്റെ പ്രകടനം. പവര്‍പ്ലേ മുതലാക്കാനാവാത്ത രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് കഠിനമായി പ്രയത്‌നിച്ച രാഹുലിന് ഉപദേശങ്ങള്‍ നല്‍കി വിരാട് കോലിയുമെത്തുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. രാഹുലിന് ഷോട്ടുകളെക്കുറിച്ച് കോലി പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. മത്സരത്തില്‍ ഫിഫ്റ്റി നേടാനായി രാഹുലിനൊപ്പം കോലിയും ക്രീസിലുണ്ടായിരുന്നു. കോലി മത്സരത്തിനിടെയെല്ലാം രാഹുലിനെ പ്രചോദിപ്പിക്കുന്നതും കാണാമായിരുന്നു.

ഗെയിം ചെയിഞ്ചറായി രാഹുല്‍

ഗെയിം ചെയിഞ്ചറായി രാഹുല്‍

ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാവാന്‍ കെ എല്‍ രാഹുലിന് സാധിച്ചിരുന്നു. നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി മാത്രമല്ല ബംഗ്ലാദേശിന് വെടിക്കെട്ട് തുടക്കം നല്‍കിയ ലിറ്റന്‍ ദാസിനെ (27 പന്തില്‍ 60) ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയത് രാഹുലായിരുന്നു. ഈ റണ്ണൗട്ടാണ് മത്സരം ഇന്ത്യക്കനുകൂലമാക്കിയത്. മികച്ച ഫോമിലായിരുന്ന ലിറ്റന്‍ ദാസ് 10 ഓവറെങ്കിലും നിന്നിരുന്നെങ്കില്‍ മത്സരം ഇന്ത്യക്ക് കൈവിട്ട് പോകുമായിരുന്നു. ഈ അവസരത്തില്‍ ഗംഭീര ത്രോയിലൂടെ ലിറ്റന്‍ ദാസിനെ മടക്കിയ രാഹുല്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറുകയായിരുന്നു.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

ലോകകപ്പിന് ശേഷം വിവാഹം

ലോകകപ്പിന് ശേഷം വിവാഹം

ടി20 ലോകകപ്പിന് ശേഷം കെ എല്‍ രാഹുലും അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നത് നേരത്തെ തന്നെ പരസ്യമായിരുന്നു. പ്രശസ്ത സിനിമാ താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി. രാഹുലിന് സമയമുള്ളപ്പോള്‍ വിവാഹമെന്നായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രധാന പരമ്പരകള്‍ക്കായി ഇടവേളയുണ്ടാവും. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാവും ഇനി താരങ്ങളെല്ലാം മുന്നോട്ട് പോവുക. അതിന് മുന്നോടിയായി ഇരുവരും തമ്മിലുള്ള വിവാഹം നടന്നേക്കുമെന്നാണ് സൂചന. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് രാഹുല്‍.

Story first published: Thursday, November 3, 2022, 9:32 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+