Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുബായില്‍ ഡച്ച് വിപ്ലവം.... ടി20 ലോകകപ്പ് യോഗ്യതാ കിരീടം നെതര്‍ലാന്‍ഡ്‌സിന്, പപ്പുവയെ പറപ്പിച്ചു

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റില്‍ നെതര്‍ലാന്‍ഡ്‌സ് ജേതാക്കളായി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കലാശക്കളിയില്‍ ഏറ്റവുമാദ്യം ലോകകപ്പിനു അര്‍ഹത നേടിയ പപ്പുവ ന്യൂ ഗ്വിനിയെ ഓറഞ്ച് പട നിഷ്പ്രഭരാക്കി. ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഡച്ച് ടീം സ്വന്തമാക്കിയത്.

അതേസമയം, ടൂര്‍ണമെന്റിലെ മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ അയര്‍ലാന്‍ഡ് ഏഴു വിക്കറ്റിന് നമീബിയയെ തരിപ്പണമാക്കി. ഈ ടീമുകളെല്ലാം തന്നെ നേരത്തേ ടി20 ലോകകപ്പിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

പൊരുതാനാവാതെ പപ്പുവ

പൊരുതാനാവാതെ പപ്പുവ

നെതര്‍ലാന്‍ഡ്‌സിനെതിരേ ഫൈനലില്‍ പൊരുതാന്‍ പോലുമാവാതെയാണ് പപ്പുവ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പപ്പുവയെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 128 റണ്‍സിലൊടുത്താന്‍ ഓറഞ്ച് പടയ്ക്കു കഴിഞ്ഞു. മൂന്നു പേര്‍ മാത്രമേ പപ്പുവ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ലെഗ സിയാക്ക (39), സെസെ ബൗ (29), ജാസണ്‍ കില (27*) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത ബ്രെന്‍ഡന്‍ ഗ്ലോവറാണ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.
മറുപടിയില്‍ ഒരോവര്‍ ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ നെതര്‍ലാന്‍ഡ്‌സ്് ലക്ഷ്യത്തിലെത്തി. 41 റണ്‍സെടുത്ത ഓപ്പണര്‍ ബെന്‍ കൂപ്പറാണ് ടോാപ്‌സ്‌കോറര്‍. റയാന്‍ ടെന്‍ ഡുഷാറ്റെ (34*), കോളിന്‍ അക്കര്‍മാന്‍ (29*) എന്നിവര്‍ ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

അര്‍ഹിച്ച കിരീടം

അര്‍ഹിച്ച കിരീടം

അര്‍ഹിച്ച കിരീടം തന്നെയാണ് ഇത്തവണ തങ്ങള്‍ സ്വന്തമാക്കിയതെന്നാണ് ഫൈനലിനു ശേഷം ഡച്ച് ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ പ്രതികരിച്ചത്. ഇനിയുള്ള ഒരു വര്‍ഷം ഡച്ച് ടീമിന് തയ്യാറെടുപ്പിന്റെ സമയമാണ്. ടി20 ലോകകപ്പില്‍ മികച്ച തയ്യാറെടുപ്പോടെ ഇറങ്ങിയാല്‍ മാത്രമേ ടീമിന് മുന്നേറാന്‍ കഴിയുകയുള്ളൂ. ഇപ്പോഴത്തെ ഈ ടീമിന് ലോകകപ്പിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരയുടെ താരം

നമീബിയയുടെ നായകന്‍ ജെര്‍ഹാഡ് ഇറാസ്മസാണ് യോഗ്യതാ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്. 268 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
നെതര്‍ലാന്‍ഡ്‌സ്, പപ്പുവ നു ഗ്വിനി, ഒമാന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ, അയര്‍ലാന്‍ഡ് എന്നീ ആറു ടീമുകളാണ് യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്നു ലോകകപ്പിന് അര്‍ഹത നേടിയത്.

Story first published: Sunday, November 3, 2019, 15:35 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+