For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ വിട്ട അര്‍ജുന്‍ ആളാകെ മാറി, തീപ്പൊരി ബൗളിങ്! മുംബൈ ഇന്ത്യന്‍സ് കാണുന്നില്ലേ?

ഗോവയ്ക്കു വേണ്ടിയാണ് മുഷ്താഖ് അലിയില്‍ താരം കളിച്ചത്

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി കസറിയിരിക്കുകയാണ്. അച്ഛന്റെ പെരുമയ്‌ക്കൊപ്പമെത്തുക അസാധ്യമാണെങ്കിലും സച്ചിന്റെ പേര് താന്‍ ചീത്തയാക്കില്ലെന്ന സൂചനയാണ് താരം നല്‍കിയിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ അര്‍ജുന്‍ 2022-23 സീസണില്‍ ഗോവയിലേക്കു കൂടുമാറിയിരുന്നു. ഈ നീക്കം ശരിയായിരുന്നുവെന്ന് മുഷ്താഖ് അലി ട്രോഫിയിലെ മാജിക്കല്‍ പ്രകടനത്തിലൂടെ താരം തെളിയിച്ചിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഗോവയ്ക്കായി അര്‍ജുന്‍ കാഴ്ചവച്ചത്.

ഒരു മെയ്ഡനടക്കം നാലു വിക്കറ്റ്

ഒരു മെയ്ഡനടക്കം നാലു വിക്കറ്റ്

ജയ്പൂരില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ബി മാച്ചില്‍ ഹൈദരാബാദിനെതിരേയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ബൗളിങില്‍ തന്റെ പ്രതിഭ പുറത്തെടുത്തത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അദ്ദേഹം നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 2.5 ഇക്കോണമി റേറ്റില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കി.

രണ്ടു പേരെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അര്‍ജുന്‍ ശേഷിച്ച രണ്ടു പേരെ ഫീല്‍ഡര്‍മാര്‍ക്കും സമ്മാനിക്കുകയായിരുന്നു. പ്രതീക് റെഡ്ഡി, മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ തിലക് വര്‍മ, രാഹുല്‍ ബുധി, രവി തേജ എന്നിവരായിരുന്നു അര്‍ജുന്റെ ഇരകള്‍.

Also Read: ഇവരുടെ അവസാന ടി20 ലോകകപ്പ്, ഇനിയൊരു ലോകകപ്പിന് ബാല്യമില്ല, നാല് ഇന്ത്യക്കാര്‍

ഗോവയ്ക്കു തോല്‍വി

ഗോവയ്ക്കു തോല്‍വി

പക്ഷെ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനും കളിയില്‍ ഗോവയെ രക്ഷിക്കാനായില്ല. ഹൈദരാബാദിനോടു 37 റണ്‍സിനു ഗോവ പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് തിലക് വര്‍മയുടെയും (62) ക്യാപ്റ്റന്‍ തന്‍മയ് അഗര്‍വാളിന്റെയും (55) ഫിഫ്റ്റികളിലേറി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 177 റണ്‍സെടുത്തു.
മറുപടിയില്‍ മുഴുവന്‍ ഓവര്‍ പോലും ബാറ്റ് ചെയ്യാനാവാതെ ഗോവ കൂടാരം കയറി. 18.5 ഓവറില്‍ 140 റണ്‍സിനു ഗോവ ഓള്‍ഔട്ടാവുകയായിരുന്നു. ബൗളിങില്‍ മിന്നിയ ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. രണ്ടു റണ്‍സ് മാത്രമെടുത്ത അര്‍ജുനെ രവി തേജ ബൗള്‍ഡാക്കുകയായിരുന്നു.

മൂന്നു കളിയില്‍ ആറു വിക്കറ്റ്

മൂന്നു കളിയില്‍ ആറു വിക്കറ്റ്

ഈ സീസണില്‍ മുംബൈ വിട്ട് ഗോവയിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരേയാണ് ഗോവയ്ക്കായി താരം അരങ്ങേറിയത്. പക്ഷെ ഈ കളിയില്‍ വിക്കറ്റുകളൊന്നും ജൂനിയര്‍ സച്ചിനു ലഭിച്ചില്ല.
എന്നാല്‍ മണിപ്പൂരിനെതിരായ രണ്ടാമത്തെ കളിയില്‍ രണ്ടു വിക്കറ്റുകളുമായി അര്‍ജുന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. ഇപ്പോഴിതാ മൂന്നാമത്തെ കളിയില്‍ നാലു വിക്കറ്റുകളുമാി ഗോവന്‍ ബൗളിങിന്റെ കുന്തമുനയായി താരം മാറിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളാണ് അര്‍ജുന്റെ സമ്പാദ്യം.

Also Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

മുംബൈ ഇന്ത്യന്‍സിനൊപ്പം

മുംബൈ ഇന്ത്യന്‍സിനൊപ്പം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ രണ്ടു സീസണുകളിലും താരം മുംബൈ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണ്‍ മുംബൈയെ സംബന്ധിച്ച് വളരെ ദയനീയമായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അവര്‍ ടീമിലെ ഭൂരിഭാഗം പേരെയും പരീക്ഷിച്ചു നോക്കിയെങ്കിലും അര്‍ജുനെ തഴയുകയായിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

അരങ്ങേറ്റം കാത്ത് അര്‍ജുന്‍

അരങ്ങേറ്റം കാത്ത് അര്‍ജുന്‍

എന്നാല്‍ ഗോവയ്ക്കു വേണ്ടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തോടെ മുംബൈ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അദ്ദേഹം. പുതിയ കോച്ച് മാര്‍ക്ക് ബൗച്ചര്‍ക്കു കീഴില്‍ അടുത്ത സീസണില്‍ മുംബൈ കുപ്പായത്തില്‍ തനിക്കു അവസരം ലഭിക്കുമെന്നാണ് അര്‍ജുന്റെ പ്രതീക്ഷ.

Story first published: Friday, October 14, 2022, 22:46 [IST]
Other articles published on Oct 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+