Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തി, പക്ഷെ ധോണിക്ക് മുമ്പ് വിരമിച്ചു- അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. ക്യാപ്റ്റനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി നേടിയെടുത്ത റെക്കോഡുകള്‍ അധികമാര്‍ക്കും നേടാനാവാത്തതാണെന്ന് പറയാം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറികടക്കാനാവാത്ത നേടങ്ങളാണ് അദ്ദേഹം കരിയറില്‍ നേടിയെടുത്തിരിക്കുന്നത്.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ ധോണിക്കായി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ധോണി ഇന്ത്യക്ക് നേടിക്കൊടുത്തത്. 2017ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

അതിന് ശേഷം ഒരു മത്സരം പോലും കളിക്കാന്‍ ധോണിക്ക് സാധിച്ചില്ല. 2020 ആഗസ്റ്റ് 15നാണ് ധോണി തന്റെ ഐതിഹാസിക അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ഇപ്പോഴും ധോണിയുടെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. അത്രത്തോളം ആരാധകരെ സ്വാധീനിച്ച താരങ്ങളിലൊരാളാണ് ധോണി. 2004 ഡിസംബര്‍ 23നാണ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം.

എന്നാല്‍ ധോണി ഇന്ത്യന്‍ ടീമിലേക്കെത്തുകയും ധോണിക്ക് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. വലിയ കരിയര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമാവാന്‍ സാധിക്കാതെ പോയ അഞ്ച് പേര്‍. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു മുനാഫ് പട്ടേല്‍. വലം കൈയന്‍ പേസര്‍ ഒരു കാലത്ത് അതിവേഗ പന്തുകളെറിഞ്ഞാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായി മുനാഫുമുണ്ടായിരുന്നു. 140 ന് മുകളില്‍ വേഗം കുറിച്ച് ശ്രദ്ധ നേടിയിരുന്ന താരത്തിന് പരിക്കേറ്റ ശേഷം വേഗം കുറഞ്ഞു.

മീഡിയം പേസറെന്ന നിലയിലേക്ക് മാറിയതോടെ മുനാഫിന് ടീമിലെ സ്ഥാനം നഷ്ടമായി. 2006 മാര്‍ച്ചില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ മുനാഫ് വളരെ താഴ്ന്ന സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ്. 2018ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യന്‍ ടീമിലെ സ്വിങ് പേസര്‍മാരിലൊരാളാണ് പ്രവീണ്‍ കുമാര്‍. ന്യൂബോളില്‍ സ്വിങ്ങുകൊണ്ട് വിക്കറ്റ് നേടുന്ന മീഡിയം പേസര്‍ 2007ലാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മികവ് കാട്ടിയിട്ടുള്ള പ്രവീണിന്റെ സ്വഭാവമാണ് താരത്തിന് വില്ലനായത്.

പല തവണ കളത്തിന് പുറത്തും അകത്തും താരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായതോടെ പ്രവീണിന് നേരത്തെ കരിയര്‍ മതിയാക്കേണ്ടി വന്നു. 2012ന് ശേഷം ഇന്ത്യക്കായി ഒരു ഫോര്‍മാറ്റിലും അദ്ദേഹം കളിച്ചില്ല. ധോണിക്ക് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ആര്‍പി സിങ്

ആര്‍പി സിങ്

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ് ആര്‍പി സിങ്. ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച ഇടം കൈയന്‍ പേസറെന്ന നിലയിലാണ് ആര്‍പി സിങ്ങിനെ കണ്ടിരുന്നത്. 2005ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ആര്‍പി സിങ് 2007ലെ ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

തുടര്‍ച്ചയായി പരിക്ക് പിടികൂടിയതും ഫിറ്റ്‌നസ് നഷ്ടപ്പെടുകയും ചെയ്തതോടെ ആര്‍പിയുടെ കരിയറിനത് വലിയ തിരിച്ചടിയായി. 2018 സെപ്തംബറില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ കമന്റേറ്ററായി ആര്‍പി സിങ് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ സ്പിന്നര്‍മാരിലൊരാളാണ് പ്രഗ്യാന്‍ ഓജ. 2008ലാണ് ഓജ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര കരിയറില്‍ മികവ് കാട്ടിയെങ്കിലും പരിക്ക് വേട്ടയാടി 2013ന് ശേഷം ഇന്ത്യക്കായി കളിക്കാത്ത ഓജ 2019വരെ ആഭ്യന്തര ക്രിക്കറ്റിലുണ്ടായിരുന്നു.

2013ല്‍ സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഓജ തിളങ്ങിയിരുന്നു. 2019ലാണ് ഓജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ അവതാരക റോളില്‍ തിളങ്ങുന്നുണ്ട്.

Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

ഐപിഎല്ലിലൂടെ വളര്‍ന്ന പേസറാണ് മന്‍പ്രീത് ഗോണി. 2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ഗോണി ഏകദിനവും ടി20യും ഇന്ത്യക്കായി കളിച്ചു. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല.

ഇന്ത്യക്കൊപ്പം വലിയ കരിയര്‍ നേടാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോണി പിന്നെയും കളി തുടര്‍ന്നു. 2019ഓടെ ഗോണി എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റോഡ് സേഫ്റ്റി ലോക സീരിസില്‍ ഇന്ത്യന്‍ ലെജന്റ്‌സിനായി ഗോണി കളിച്ചിരുന്നു.

Story first published: Sunday, February 12, 2023, 8:34 [IST]
Other articles published on Feb 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+