Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പുകളില്‍ ഹീറോ, എന്നാല്‍ ബൈലാട്രല്‍ പരമ്പരകളില്‍ 'ലോക തോല്‍വി', മൂന്ന് താരങ്ങളിതാ

1

ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. ലോകകപ്പില്‍ ഇടം ലഭിച്ചാലും മികച്ച പ്രകടനം നടത്തുകയെന്നത് അതിനെക്കാളും കടുപ്പം. ബൈലാട്രല്‍ പരമ്പരകളില്‍ തിളങ്ങുന്ന പല വമ്പന്മാരുടെയും ലോകകപ്പുകളിലെ പ്രകടനം പരിശോധിച്ചാല്‍ നിരാശപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ സാധാരണ പരമ്പരകളിലെ തോല്‍വികളായ പല താരങ്ങളും ലോകകപ്പുകളില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ ലോകകപ്പുകളില്‍ തിളങ്ങുകയും ബൈലാട്രല്‍ പരമ്പരകളില്‍ നിരാശപ്പെടുത്തുകയും ചെയ്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ജഴ്‌സിയിലേക്ക് വളര്‍ന്ന താരമാണ് മുനാഫ് പട്ടേല്‍. തുടര്‍ച്ചയായി 140നോടടുത്ത് പന്തെറിയാന്‍ കഴിയുന്ന താരമെന്ന നിലയില്‍ പേരെടുത്ത മുനാഫ് 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് അദ്ദേഹം അക്കൗണ്ടിലാക്കിയത്. 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ ലോകകപ്പിലെ മികവ് ബൈലാട്രല്‍ പരമ്പരകളില്‍ മുനാഫിന് കാട്ടാനായില്ല. തല്ലുകൊള്ളി ബൗളര്‍ വിശേഷണമാണ് മുനാഫ് പട്ടേലിന് ലഭിച്ചിരുന്നത്. 13 ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റും 70 ഏകദിനത്തില്‍ നിന്ന് 86 വിക്കറ്റും 3 ടി20യില്‍ നിന്ന് 4 വിക്കറ്റുമാണ് മുനാഫിന്റെ സമ്പാദ്യം.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

നുവാന്‍ കുലശേഖര

നുവാന്‍ കുലശേഖര

ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖര തന്റെ സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക കളിച്ചപ്പോഴും 2014ലെ ടി20 ലോകകപ്പില്‍ ശ്രീലങ്ക കിരീടം നേടിയപ്പോഴും കുലശേഖര ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു. ലസിത് മലിംഗയ്‌ക്കൊപ്പം പേസ് നിരയില്‍ കുലശേഖരക്ക് നിര്‍ണ്ണായക സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബൈലാട്രല്‍ പരമ്പരകളില്‍ കുലശേഖരക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിലെ അത്ര മികവ് കുലശേഖരക്ക് മറ്റ് പരമ്പരകളില്‍ കാട്ടാനായിരുന്നില്ല.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

ജെയിംസ് ഫോക്‌നര്‍

ജെയിംസ് ഫോക്‌നര്‍

ഓസ്‌ട്രേലിയയുടെ ജെയിംസ് ഫോക്‌നറും ഈ പട്ടികയില്‍ പേര് ചേര്‍ക്കുന്ന താരമാണ്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ ലോകകപ്പുകളിലെ ഹീറോയാണെങ്കിലും ബൈലാട്രല്‍ പരമ്പരകളില്‍ ഇതേ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. 2015ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ കപ്പിലേക്കെത്തിയപ്പോള്‍ ഫോക്‌നര്‍ 18 വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബൈലാട്രല്‍ പരമ്പരകളിലെ പ്രകടനം മോശമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പല തവണ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ബൗളറെന്ന നിലയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഒരു ടെസ്റ്റില്‍ നിന്ന് 6 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 96 വിക്കറ്റും 24 ടി20യില്‍ നിന്ന് 36 വിക്കറ്റുമാണ് ഫോക്‌നറുടെ പേരിലുള്ളത്.

Story first published: Saturday, August 13, 2022, 12:41 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+